1 GBP = 97.50 INR                       

BREAKING NEWS

ലോക ജനസംഖ്യ വളര്‍ച്ച 44 വര്‍ഷം കൊണ്ട് അവസാനിക്കും; 2064ല്‍ 970 കോടിയായി ഉയരുന്ന ജനസംഖ്യ 2100ല്‍ 880 കോടിയായി താഴും; ലോകത്തേറ്റവും ജനങ്ങള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറും; ജനസംഖ്യയില്‍ രണ്ടാമതെത്തുന്ന നൈജീരിയ സമ്പത്തിലും മുന്നേറും

Britishmalayali
kz´wteJI³

ലോകജനസംഖ്യ 44 വര്‍ഷം കൊണ്ട് ഉയര്‍ന്ന് 970 കോടിയിലെത്തും. അതായിരിക്കും ലോകത്തിലെ, ഏതൊരു കാലത്തേയും ഉയര്‍ന്ന ജനസംഖ്യ. പിന്നീട് അത് കുറയുവാന്‍ തുടങ്ങും മാത്രമല്ല, നൈജീരിയ ചൈനയേക്കാള്‍ ജനസംഖ്യയുള്ള രാജ്യമായി മാറും. സിയാറ്റലിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടണിലെ ഡോ. ക്രിസ്റ്റഫര്‍ മുറേ, പ്രൊഫസാര്‍ സ്റ്റീന്‍ വോള്‍സെറ്റ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

2064-ല്‍ ലോക ജനസംഖ്യ അതിന്റെ ഉച്ചത്തിലെത്തിയ ശേഷം പിന്നെ സാവധാനം കുറയുവാന്‍ ആരംഭിക്കും. കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ എടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജനസംഖ്യ സാവധാനം കുറഞ്ഞ് 970 കോടിയില്‍ നിന്നും 2100 ല്‍ 880 കോടിയാകും. ഓരോ സ്ത്രീക്കും ശരാശരി 2.1 കുട്ടികള്‍ വീതമുണ്ടായാലെ ജനസംഖ്യ പെരുകു. എന്നാല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസവും ഗര്‍ഭനിരോധന സംവിധാനങ്ങളും ഇതിനെ തടയും കുടുംബം നോക്കി വീട്ടമ്മമാരായി സ്ത്രീകള്‍ ഒതുങ്ങിക്കൂടുന്ന കാലം ഉടന്‍ അവസാനിക്കും.

ഇപ്പോള്‍ തന്നെ ചില രാജ്യങ്ങളില്‍ ജനസംഖ്യ ഉയരാതെ പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ജനനനിരക്കുകളാണ് ഉള്ളത്. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍, റഷ്യ, കാനഡ, അമേരിക്ക, ബ്രസീല്‍, ചൈന, ആസ്ട്രേലിയ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. വരുന്ന ദശകങ്ങളില്‍ ഈ രാജ്യത്തെ വൃദ്ധര്‍, മരണമടയുന്നതിനനുസരിച്ച്, പുതിയ ജനനങ്ങള്‍ ഉണ്ടാകില്ല. ഇത് ജനസംഖ്യ കുറയുവാന്‍ ഇടയാക്കും. ജപ്പാന്‍, സ്പെയില്‍ തായ്ലാന്‍ഡ് എന്നിവിടങ്ങളില്‍ ജനസംഖ്യ പകുതിയായി കുറയും.ഗവേഷകര്‍ പ്രവചിക്കുന്നു.

പാശ്ചാത്യ നടുകളില്‍ ജനസംഖ്യ കുറയുന്നതിനനുസരിച്ചുള്ള കുറവ് ഏഷ്യയിലും ആഫ്രിക്കയിലും സംഭവിക്കില്ല. ജനസംഖ്യാ പെരുപ്പത്തിലെത്താതിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ജനനനിരക്കിലെത്താന്‍ മിക്ക വികസ്വര രാഷ്ട്രങ്ങള്‍ക്കും 80 വര്‍ഷ വരെ എടുത്തേക്കാം. നൈജീരിയ ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ളതും സമ്പന്നവുമായ രാഷ്ട്രങ്ങളില്‍ ഒന്നായി മാറും. അടുത്ത 30 വര്‍ഷത്തേക്ക് കൂടി അമേരിക്ക ലോക ശക്തിയായി തുടരും. പിന്നീട് ചൈന ആ സ്ഥാനത്ത് എത്തുമെങ്കിലും അധികം വൈകാതെ പിന്തള്ളപ്പെടും.

1.09 ബില്ല്യണ്‍ ജനങ്ങളുമായി ഇന്ത്യയാകും 2100-ല്‍ ലോകത്തിലെ എറ്റവും അധികം ജനസംഖ്യയുള്ള രാജ്യം. 791 മില്ല്യണ്‍ ജനങ്ങളുമായി നൈജീരിയയും 732 മില്ല്യണ്‍ ജനങ്ങളുമായി ചൈനയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തും. അമേരിക്ക (336 മില്ല്യണ്‍) പാകിസ്ഥാന്‍ (248 മില്ല്യണ്‍), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (246 മില്ല്യണ്‍) എന്നിവയായിരിക്കും ജനസംഖ്യയില്‍ മുന്നിട്ട് നില്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍.

ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ വളര്‍ന്ന് 2100 ല്‍ ലോകത്തിലെ ഏറ്റവും ശക്തരായ 12 രാജ്യങ്ങളില്‍ ഒന്നായി മാറും. ബ്രസീലും റഷ്യയും ഇപ്പോഴത്തെ നിലയില്‍നിന്നും താഴേക്ക് പോവുകയും ചെയ്യും. ജനന്‍ നിരക്ക് താഴുന്നതോടെ ചൈനയുള്‍പ്പടെ ഏകദേശം നാല്പതോളം രാജ്യങ്ങളില്‍ ജനസംഖ്യ 2100 ല്‍ ഇപ്പോഴുള്ളതിനേക്കാള്‍ കുറയും. ജപ്പാനില്‍ 53 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ തായ്ലാന്‍ഡില്‍ 51 ശതമാനം കുറയും. സ്പെയിന്‍ 50 ശതമാനം, ഇറ്റലി 49 ശതമാനം, പോര്‍ച്ചുഗല്‍ 55 ശതമാനം ദക്ഷിണ കൊറിയ 49 ശതമാനം എന്നിങ്ങനെയാണ് കുറവ് പ്രതീക്ഷിക്കുന്നത്. ചൈനയിലെ ജനസംഖ്യ 1.4 ബില്ല്യണ്‍ എന്നതിന്‍ല്‍ നിന്നും കുറഞ്ഞ് 2100-ല്‍ 732 മില്ല്യണ്‍ ആകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category