1 GBP = 97.30 INR                       

BREAKING NEWS

ഏഴുവയസ്സുള്ളപ്പോള്‍ മുതല്‍ മകനായി വളര്‍ത്തിയവന് 20 വയസ്സായപ്പോള്‍ അമ്മ റോള്‍ മാറി ഭാര്യയാകാന്‍ യുവതിക്ക് മോഹം; മകന്റെ അച്ഛനില്‍ നിന്നും വിവാഹമോചനം നേടി മകനെ കെട്ടി യൂട്യുബ് സ്റ്റാര്‍; നമ്മുടെ വിചിത്രമായ ഈ ലോകത്തെ അതിവിചിത്രമായ ഒരു ജീവിതകഥയിതാ

Britishmalayali
kz´wteJI³

റിയാതെ ജനനിയെ പരിണയിച്ചോരു യവന തരുണന്റെ കഥയെത്ര പഴകി എന്നെഴുതിയ മലയാളത്തിന്റെ പ്രിയ കവി ഓ. എന്‍ വി. കുറുപ്പിന് തെറ്റുപറ്റി എന്ന് തെളിയിക്കുകയാണ് റഷ്യയില്‍ നിന്നുള്ള ഈ സംഭവകഥ. ജനനിയെ പരിണയിച്ച കഥ അത്ര പഴകിയിട്ടില്ലെന്നും അത് ഇപ്പോഴും സംഭവിക്കാമെന്നുമാണ് റഷ്യയിലെ വ്ളാഡിമിര്‍ ഷാവ്യറിന്‍ എന്ന 20 കാരനും അവന്റെ രണ്ടാനമ്മയും ലോകത്തോട് വിളിച്ചു പറയുന്നത്. മനുഷ്യമനസ്സ് എന്നും പ്രവചനങ്ങള്‍ക്കതീതമാണെന്ന പ്രപഞ്ച സത്യം ഊട്ടിയുറപ്പിക്കുന്ന സംഭവം വായിക്കൂ.

വ്ളാഡിമിര്‍ ഷാവ്യറിന് ഏഴ് വയസ്സുള്ളപ്പോഴാണ് മരീന ബാല്‍മഷേവ അയാളുടെ രണ്ടാനമ്മയായി എത്തുന്നത്. നീണ്ട പതിമൂന്ന് വര്‍ഷക്കാലം ഒരമ്മയുടെ സ്നേഹം നല്‍കി വളര്‍ത്തി. പക്ഷെ കാലം വ്ളാഡിമറിനായി കരുതിവച്ചത് ഒരു അമ്മയേയായിരുന്നില്ല, അതുപോലെ മരീനക്കും. വ്ളാഡിമറിന്റെ പിതാവില്‍ നിന്നും നേരത്തേ വിവാഹമോചനം നേടിയ മരീന വ്ളാഡിമര്‍ എന്ന ഇരുപതുകാരനെ വിവാഹം ചെയ്തിരിക്കുകയാണ്. മാത്രമല്ല, തങ്ങള്‍ ഉടന്‍ തന്നെ ഒരു കുട്ടിയെ പ്രതീക്ഷിക്കുകയാണെന്നും ലോകത്തോട് പറയുന്നു.

പശ്ചിമ റഷ്യയിലെ ക്രാസ്നോഡര്‍ ക്രായിയില്‍ നിന്നുമുള്ള മരീന തന്റെ ഭര്‍ത്താവായ 45 കാരന്‍ അലക്സിക്കൊപ്പം 2007 മുതല്‍ക്കാണ് ജീവിതമാരംഭിച്ചത്. നീണ്ട പത്ത് വര്‍ഷത്തിനൊടുവില്‍ 2017 ല്‍ ആ ബന്ധം അവസാനിച്ചു. ഒരുമിച്ചുണ്ടായിരുന്നപ്പോള്‍, അലക്ഷിയുടെ ആദ്യ വിവാഹത്തിലുണ്ടായിരുന്ന അഞ്ച് മക്കളേയും നോക്കി വളര്‍ത്തിയത് മരീനയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് പ്രാദേശിക റെജിസ്ട്രിയില്‍ വച്ച് തങ്ങളുടെ വിവാഹം നടന്നു എന്ന് കാണിച്ച് മരീന വ്ളാഡിമറിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

''ഞങ്ങള്‍ റെജിസ്ട്രിയിലേക്ക് കാറോടിച്ചുപോയി. എന്റെ കൈയ്യില്‍ തലമുടി ചീവാന്‍ ഒരു ചീര്‍പ്പ് പോലും ഉണ്ടായിരുന്നില്ല. മോതിരങ്ങള്‍ കാറിനുള്ളില്‍ തന്നെയായിരുന്നു. തികച്ചും ആഹ്ലാദവതിയായിരുന്നു'' എന്നാണ് വിവാഹദിനത്തിലെ ഫോട്ടോക്ക് അടിക്കുറിപ്പായി ഇട്ടിരുന്നത്.വിവാഹശേഷം വസ്ത്രം മാറി ചില അതിഥികള്‍ക്കൊപ്പം ഒരു റെസ്റ്റോറന്റില്‍ ഒരു സത്ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു എന്നും അവര്‍ അറിയിച്ചു. വ്ളാഡിമിറിന്റെ കുഞ്ഞിനെ താന്‍ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നും ഉടന്‍ തന്നെ വലിയൊരു നഗരത്തിലേക്ക് താമസം മാറ്റുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മേയ് മാസത്തില്‍ 13 വര്‍ഷം മുന്‍പുള്ള, ഏഴു വയസ്സുകാരനായ വ്ളാഡിമിറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിനോടൊപ്പമാണ് ഇപ്പോള്‍ അവര്‍ ഇരുവരും ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിത്രവും പങ്ക് വച്ചിരിക്കുന്നത്. ജീവിതം എങ്ങനെയൊക്കെ തിരിഞ്ഞുമറിഞ്ഞു വരുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. നിങ്ങളെ സന്തുഷ്ടനാക്കുന്ന വ്യക്തിയെ എപ്പോള്‍ കണ്ടുമുട്ടുമെന്നും പറയാനാകില്ല. എന്നാണ് അതിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ചിലര്‍ ഞങ്ങളെ വിമര്‍ശിക്കും, മറ്റു ചിലര്‍ പിന്താങ്ങും. പക്ഷെ ഞങ്ങള്‍ സന്തുഷ്ടരാണ്. മറ്റുള്ളവരും അങ്ങനെയാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ തുടര്‍ന്ന് എഴുതുന്നു.

നാലര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഈ യൂട്യുബ് താരത്തിന്റെ പോസ്റ്റിന് പക്ഷെ ഏറെ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിരിക്കുന്നത്. താന്‍ വളര്‍ത്തി വലുതാക്കിയ കുഞ്ഞുമായി ഇത്തരത്തിലൊരു ബന്ധം അസന്മാര്‍ഗികമായ ഒന്നാണെന്നാണ് മിക്കവരും എഴുതുന്നത്. ആ സ്ത്രീയുടെ കണ്‍മുന്നിലാണ് ആ യുവാവ് വളര്‍ന്നുവന്നതെന്ന് കൂടുതല്‍ ഞെട്ടിക്കുന്നു എന്നും പലരും പറഞ്ഞു. വൃദ്ധനായ ഒരാളെ ഉപേക്ഷിച്ച് യുവാവായ ഒരു മോഡലിനൊപ്പം പോയതിനെ ചിലര്‍ വളരെ ക്രൂരമായ ഭാഷയില്‍ അപലപിക്കുന്നുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category