1 GBP = 97.30 INR                       

BREAKING NEWS

ബിഗ് മാക്കിന്റെയും ഹാപ്പി മീലിന്റെയും അടക്കം മിക്ക ഭക്ഷണ സാധനങ്ങള്‍ക്കും വില കുറച്ച് മെക്ഡോണാള്‍ഡ്സ്; കൂടുതല്‍ എക്കോ ഫ്രണ്ട്ലിയാക്കി ബര്‍ഗര്‍ കിംഗ്; കൊറോണാനന്തര കാലത്ത് ജങ്ക് ഫുഡ് കമ്പനികള്‍ പിടിച്ചു നില്‍ക്കുന്ന വഴികള്‍

Britishmalayali
kz´wteJI³

ചാന്‍സലര്‍ ഋഷി സുനക് കഴിഞ്ഞ ആഴ്ച്ച വാറ്റ് 20 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനമാക്കി കുറച്ചതോടെ ഫാസ്റ്റ്ഫുഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഇനി ബിഗ് മാക്കും ഹാപ്പി മീലും അടക്കം മിക്ക ഭക്ഷണ വസ്തുക്കളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ബിഗ് മാക്ക്, ക്വാര്‍ട്ടര്‍ പൗണ്ടര്‍ വിത്ത് ചീസ്, സിക്സ് ചിക്കന്‍ മെക്നഗട്ട്സ് തുടങ്ങിയ ക്ലാസ്സിക് ഭക്ഷണങ്ങള്‍ക്ക് വില കുറയ്ക്കുവാന്‍ ഫ്രാഞ്ചൈസികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മെക്ഡോണാള്‍ഡ് പ്രഖ്യാപിച്ചു.

എക്സ്ട്രാ വാല്യൂ മീല്‍സിന് 40 പെന്നിയുടെയും ഹാപ്പി മീലിന് 30 പെന്നിയുടെയും ബ്രേക്ക്ഫാസ്റ്റ് മീലിന് 50 പെന്നിയുടെയും കുറവ് വരുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് മെനുവിലെ മിക്ക വസ്തുക്കള്‍ക്കും മെക്ഡൊണാള്‍ഡ് വില കുറയ്ക്കുന്നത്. ഇതനുസരിച്ച് ഇപ്പോള്‍ മെക്ഡൊണാള്‍ഡ്സിലെ ഭക്ഷ്യവസ്തുക്കള്‍ 2015 ലെ വിലയ്ക്ക് ലഭ്യമാകും. എന്നാല്‍ ഈ വിലക്കുറവ് ടേക്ക് എവേ, ഡ്രൈവ് ത്രൂ എന്നിവയ്ക്ക് മാത്രമേ ബാധകമാകു, മെക് ഡെലിവറിക്ക് ഇവ ബാധകമാകില്ല.നാളെ രാവിലെ അഞ്ചു മണി മുതല്‍ ഈ കുറഞ്ഞ വിലക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാകും.

ഇതിനു പുറമേ പാനീയങ്ങള്‍ക്കും വില കുറക്കാന്‍ മെക്ഡൊണാള്‍ഡ്സ് തീരുമാനിച്ചിട്ടുണ്ട്. കറുത്തതു വെളുത്തതുമായ കാപ്പിക്ക് 99 പെന്നിയും കപ്പാചിനോ പോലുള്ള പ്രീമിയംകാപ്പികള്‍ക്ക് 1.49 പൗണ്ടുമായിരിക്കും പുതുക്കിയ വില. എന്നിരുന്നാലും ഫ്രാഞ്ചൈസികള്‍ക്ക് അവരുടേതായ വില നിശ്ചയിക്കാന്‍ അധികാരമുള്ളതുകൊണ്ട്, നിങ്ങളുടെ അടുത്തുള്ള മെക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റില്‍ പോകുന്നതിന് മുന്‍പോ മെക്ഡൊണാള്‍ഡ് ആപ്പ് ഉപയോഗിക്കുന്നതിന് മുന്‍പോ വില പരിശോധിക്കുന്നത് നല്ലതാണ്. അതുപോലെ ഡെസേര്‍ട്ടുകള്‍, ശീതളപാനീയങ്ങള്‍ എന്നിവയ്ക്ക് വിലക്കുറവുണ്ടായിരിക്കുന്നതുമല്ല.

മെക്ഡൊണാള്‍ഡ്സ് വിലകുറയ്ക്കുമ്പോള്‍ ബര്‍ഗര്‍ കിംഗ് കൂടുതല്‍ പാരിസ്ഥിതി സൗഹാര്‍ദ്ദമാകാനാണ് ശ്രമിക്കുന്നത്. അനിമല്‍ ഫാമുകളാണ് കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ ഏറ്റവും പ്രധാന പ്രഭവ കേന്ദ്രം എന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതിന് പിന്നാലെ തങ്ങളുടെ ഫാമിലെ പശുക്കളുടെ ഭക്ഷണത്തില്‍ ഇഞ്ചിപ്പുല്ല് കൂടി ചേര്‍ക്കുവാന്‍ ഒരുങ്ങുകയാണ് ബര്‍ഗര്‍ കിംഗ്. മീഥെയ്ന്‍ വികിരണം പരമാവധി കുറയ്ക്കുന്നതിനാണ് ഈ നടപടി.

മീഥെയ്ന്‍ വികിരണം കുറഞ്ഞ ബീഫ് വോപ്പറുകള്‍ ഉടനടി തെരഞ്ഞെടുക്കപ്പെട്ട റസ്റ്റോറന്റുകളില്‍ ലഭ്യമാകും എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഫാസ്റ്റ്ഫുഡ് ഭീമന്മാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഞ്ചിപ്പുല്ല് നല്‍കുക വഴി പശുക്കളുടെ പ്രതിദിന മീഥെയ്ന്‍ വികിരണത്തില്‍ 33 ശതമാനം കുറവുണ്ടാക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ദഹനപ്രക്രിയയുടെ ഭാഗമായി പശുക്കള്‍ പുറത്തുവിടുന്ന മീഥെയ്ന്‍ കനത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. ഇതുകാരണം പരിസ്ഥിതിസ്നേഹികളെ ആകര്‍ഷിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനുള്ള ഒരു മറുമരുന്നാണ് ഈ പുതിയ സമീപനം. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞന്മാരുമൊത്ത് നടത്തിയ ഗവേഷണത്തിലാണ് പശുക്കളുടെ ഭക്ഷണത്തോടൊപ്പം പ്രതിദിനം 100 ഗ്രാം ഇഞ്ചിപ്പുല്ല് കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നും കമ്പനി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category