1 GBP = 97.50 INR                       

BREAKING NEWS

കസ്റ്റംസിന്റെ 'റോസ്റ്റിങ്' കഴിഞ്ഞു, ഇനി ഊഴം എന്‍ഐഎയുടേത്! തലസ്ഥാനത്ത് തമ്പടിക്കുന്ന എന്‍ഐഎ സംഘം ഇന്ന് ശിവശങ്കരനെ ചോദ്യം ചെയ്തേക്കും; ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത കസ്റ്റംസ് അധികൃതര്‍ മൊഴികള്‍ പരിശോധിച്ച ശേഷം വൈരുദ്ധ്യമെന്ന് കണ്ടാല്‍ അറസ്റ്റ് ചെയ്യും; സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്നും നാലുവര്‍ഷമായി അവരെ അറിയാമെന്നും സമ്മതിച്ചു; ജൂലായ് ഒന്ന്, രണ്ട് തീയതികളില്‍ ഹില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ വെച്ച് സ്വര്‍ണ്ണക്കടത്തുകാരെ ശിവശങ്കര്‍ കണ്ടതിന്റെ ദൃശ്യങ്ങളും കിട്ടി

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂര്‍ നേരം ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെയാണ് അവസാനിപ്പിച്ചത്. അതിനുശേഷം കസ്റ്റംസ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു. അതേസമയം തനിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന വാദമാണ് ശിവശങ്കരന്‍ ചോദ്യം ചെയ്യലില്‍ ഉടനീളം ഉയര്‍ത്തിയത്. അതേസമയം നിര്‍ണാകമായ വിവരങ്ങല്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വിമാനത്താവളത്തില്‍ പിടിയിലായ സ്വര്‍ണം വിട്ടുനല്‍കാന്‍ അദ്ദേഹം പലരീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിയെന്ന് കസ്റ്റംസിനു വിവരം ലഭിച്ചു. കാര്‍ഗോ കോംപ്ലക്‌സ് വഴിയും ഇടപെട്ടു. സ്വപ്ന സഹപ്രവര്‍ത്തകയും സരിത് സുഹൃത്തുമാണെന്ന് ശിവശങ്കര്‍ പറഞ്ഞതായാണ് വിവരം. സ്വപ്നയെ പലതവണ വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം നാലുവര്‍ഷമായി അവരെ അറിയാമെന്ന് സമ്മതിച്ചു. അതേസമയം, ജൂലായ് ഒന്ന്, രണ്ട് തീയതകളില്‍ തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ തങ്ങിയ നാലുപേരെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ താമസക്കാരുടെ രജിസ്റ്ററും സി.സി.ടി.വി. ദൃശ്യങ്ങളും കസ്റ്റംസ് സംഘം ശേഖരിച്ചു. ഇവരെ ശിവശങ്കര്‍ കണ്ടതിന്റെ ദൃശ്യങ്ങള്‍ കിട്ടി. ഈ ദൃശ്യങ്ങള്‍ കേസില്‍ ഏറെ നിര്‍ണായകമാകും.

കൊച്ചിയില്‍ നിന്ന് കസ്റ്റംസ് കമ്മിഷണറും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യലിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ശിവശങ്കര്‍ വാടകയ്‌കെടുത്ത ഫ്‌ളാറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവും മകളും താമസിച്ചിരുന്നതായും വിവരം കിട്ടി. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ രാത്രി വൈകിയും നീണ്ട ചോദ്യംചെയ്യലിന് വിധേയമാക്കുന്നത് അസാധാരണമാണ്. ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അടുത്ത ഘട്ടത്തില്‍ എന്‍ഐഎയും ശിവശങ്കരനെ ചോദ്യം ചെയ്യും. തലസ്ഥാനത്ത് എന്‍ഐഎ സംഘം എത്തിയിട്ടുണ്ട്. ഈ സംഘം ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത ശേഷം മൊഴികള്‍ പരിശോധിച്ചു അറസ്റ്റു ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. ഇന്നലെ അറസ്റ്റു ചെയ്യാതെ കസ്റ്റംസ് വിട്ടയച്ചത് എന്‍ഐഎ ചോദ്യം ചെയ്യല്‍ കൂട കഴിയട്ടെ എന്നു കരുതിയാണ്.

വൈകീട്ട് നാലുമണിയോടെ ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. അതേസമയം എന്‍ഐഎ മുന്‍ ഐടി സെക്രട്ടറിയെ അറസ്റ്റു ചെയ്താല്‍ അത് സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. അദ്ദേഹത്തെ ഇപ്പോഴും സസ്പെന്റ് ചെയ്യാതെ സംരക്ഷിച്ചു നിര്‍ത്തുന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി ഉള്ളത്. സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെങ്കിലും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. ശിവശങ്കറെ സസ്പെന്‍ഡ് ചെയ്യാനുള്ള അടിസ്ഥാനപരമായ വസ്തുതകള്‍ ഇല്ലെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ വ്യക്തമാക്കിയിപ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ റോസ്റ്റു ചെയ്യാന്‍ തുടങ്ങിയിരുന്നു. നടപടി ക്രമങ്ങളുടെയും ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ സസ്പെന്‍ഷന്‍ സാധിക്കൂവെന്നാണു പാര്‍ട്ടി കേന്ദ്രങ്ങളോടും മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.

ശിവശങ്കറെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഒഴിവാക്കി 8 ദിവസം പിന്നിടുന്നു. സ്വപ്നയുടെ നിയമനത്തിലുള്ള അദ്ദേഹത്തിന്റെ പങ്കാണു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമായി അന്വേഷിക്കുന്നത്. സരിത്തും സ്വപ്നയും ശിവശങ്കറുമായി നിരന്തരം ബന്ധപ്പെട്ടുവെന്നു കോള്‍ ലിസ്റ്റുകള്‍ വ്യക്തമാക്കിയതോടെ അതുകൂടി അന്വേഷണ വിഷയത്തില്‍ ഉള്‍പ്പെട്ടു. ശിവശങ്കര്‍ കേന്ദ്രകഥാപാത്രമായ സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ സര്‍ക്കാരിനു വീഴ്ചയുണ്ടോയെന്നു പരിശോധിക്കാന്‍ വച്ച സമിതിയുടെ റിപ്പോര്‍ട്ട് പക്ഷേ, രണ്ടര മാസമായിട്ടും പൂര്‍ത്തിയായില്ല. അതുപോലെ നീളാനിടയില്ലെങ്കിലും നടപടി വൈകുന്ന ഓരോ ദിവസവും ശിവശങ്കറിനായി മുഖ്യമന്ത്രിക്കു ന്യായങ്ങള്‍ കണ്ടെത്തേണ്ടിവരും.

ശിവശങ്കരനെ ഇടതു സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന് ബോധ്യം കേന്ദ്രസര്‍ക്കാറിനും ബിജെപിക്കും യുഡിഎഫിനുമണ്ട്. എന്നാല്‍, എന്‍ഐഎ എന്ത് നിലപാട് സ്വീകരിക്കും എന്നത് കനത്ത വെല്ലുവിളിയാണ് സര്‍ക്കാറില്‍ ഉണ്ടാക്കുന്നത്. യുഎന്‍ പുരസ്‌കാരം വാങ്ങാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശത്തായിരിക്കെ അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍ അറസ്റ്റ് ചെയ്യപ്പെട്ടതുപോലെ നാടകീയമായ പലതും രാഷ്ട്രീയത്തില്‍ സംഭവിച്ചിട്ടുണ്ട്. സമാനമായി എന്‍ഐഎ ശിവശങ്കരനെ അറസ്റ്റു ചെയ്യാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു. തെളിവകള്‍ എല്ലാം തന്നെ ശിവശങ്കരന് എതിരാണ്. ഇതിനകം പുറത്തുവന്ന സ്വപ്നസരിത് ശിവശങ്കര്‍ സൗഹൃദത്തില്‍ ഇനി സിപിഎം കൂടുതല്‍ വേവലാതിപ്പെടുന്നില്ല. എന്നാല്‍ അവരുടെ അധോലോക ഇടപാടുകള്‍ക്ക് അറിഞ്ഞോ അറിയാതെയോ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂട്ടുനിന്നുവെന്നു തെളിഞ്ഞാല്‍ സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലാകും. എന്‍ഐഎയുടെ ആ തലത്തിലേക്കുള്ള അന്വേഷണമാണു സര്‍ക്കാരും പാര്‍ട്ടിയും ഉദ്വേഗത്തോടെ വീക്ഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category