1 GBP = 97.50 INR                       

BREAKING NEWS

നാട്ടിലേക്ക് ഓടിവന്നത് കുഞ്ഞുങ്ങളെ രക്ഷിക്കാമെന്ന് കരുതി; രണ്ട് ഗര്‍ഭസ്ഥ ശിശുക്കളും നഷ്ടമായത് ആരോഗ്യ പ്രവര്‍ത്തകരുടെ അനാസ്ഥ കാരണമെന്നും മീനു ദാസ്

Britishmalayali
kz´wteJI³

മലപ്പുറം: കോവിഡ് ബാധിതയായ യുവതിയുടെ ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം. വള്ളിക്കുന്ന് ഗ്രേസ് വീട്ടില്‍ മീനു ദാസും ഭര്‍ത്താവ് അരുണ്‍ ഉണ്ണികൃഷ്ണനുമാണ് ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിയവെ തന്റെ 19 ആഴ്ച പ്രായമുള്ള ഇരട്ടക്കുട്ടികള്‍ അബോര്‍ഷനായ സംഭവത്തിലാണ് പുതിയ വിവാദം. ''എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാമെന്നു കരുതിയാണ് എല്ലാം സഹിച്ച് ഞാന്‍ ദുബായില്‍നിന്ന് നാട്ടിലേക്ക് ഓടിവന്നത്. പക്ഷേ, അവരെ എനിക്ക് നഷ്ടപ്പെട്ടത് ഇവിടത്തെ ചിലരുടെ അനാസ്ഥയാലാണ്'' - യുവതി വര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും കോടതിയിലും പരാതി നല്‍കുമെന്നും ദമ്പതികള്‍ പറഞ്ഞു.

മെയ് 20-നാണ് മീനുവും ഭര്‍ത്താവും ദുബായില്‍നിന്നെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ ജൂണ്‍ നാലിന് കോവിഡ് ടെസ്റ്റിന് ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി. കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെയാണ് ആംബുലന്‍സ് പോയത്. അപ്പോള്‍ മുതല്‍ വേദന തുടങ്ങി. വൈകുന്നേരം അഞ്ചുമണിയോടെ ആശുപത്രിയിലെത്തി. അവിടെ ആഹാരവും വെള്ളവും ലഭിച്ചില്ല. രാത്രി 12 മണിക്കാണ് സ്രവമെടുക്കാന്‍ ഡോക്ടര്‍ എത്തിയത്. പുലര്‍ച്ചെ മുന്നേകാലിന് മടങ്ങി. ജൂണ്‍ എട്ടിന് പരിശോധനാഫലം പോസിറ്റീവാണെന്നറിയിച്ച് ഫോണ്‍ വന്നു. സ്വന്തം വാഹനത്തില്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയിലെത്തി അഡ്മിറ്റായി. രാത്രി വേദനയുണ്ടായപ്പോള്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും വിളിച്ചെങ്കിലും അവര്‍ ഫോണില്‍ ബന്ധപ്പെടുക മാത്രമാണ് ചെയ്തത്. പിറ്റേന്ന് രാവിലെയാണ് സ്‌കാന്‍ ചെയ്യാന്‍ തയ്യാറായത്. അപ്പോഴേക്കും അബോര്‍ഷന്‍ നടന്നിരുന്നു. ആ സമയം ഡോക്ടര്‍ ഒഴികെ പ്രസവമുറിയില്‍ ഉണ്ടായിരുന്നവര്‍ മോശം ഭാഷയില്‍ സംസാരിക്കുകയും കുട്ടികളെ എങ്ങനെ മറവുചെയ്യണം എന്നതിനെപ്പറ്റി സംസാരിക്കുകയും ചെയ്‌തെന്നും മീനു ആരോപിച്ചു.

എന്നാല്‍, സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്ന് പിഴവു സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്. രോഗിക്ക് കഴിയാവുന്ന സൗകര്യങ്ങള്‍ നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാകാം. അതല്ലാതെ നഴ്സുമാരുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category