1 GBP = 97.30 INR                       

BREAKING NEWS

അടിക്കടിയെത്തിയ ടീനേ ജുകാരുടെ രണ്ടു മരണങ്ങള്‍ എഴുതി തള്ളാനാകില്ല; പഠിക്കുന്ന സ്‌കൂളും പാര്‍ട്ട് ടൈം ജോലിയും കൂട്ടുകെട്ടും മാതാപിതാക്കള്‍ കണ്ടില്ലെങ്കില്‍ ദുരന്തം വഴിമാറിപ്പോകില്ല

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ലോകത്തെവിടെയും കൊവിഡ് ലോക്ക്ഡൗണ്‍ കനത്ത പ്രയാസങ്ങള്‍ സൃഷ്ടിച്ചാണ് മുന്നേറുന്നത്. യുകെയില്‍ താല്‍ക്കാലിക ഇളവുകള്‍ ഉണ്ടായെങ്കിലും രണ്ടാം കൊവിഡ് വ്യാപനത്തില്‍ ഏതു സമയവും വീണ്ടും ലോക്ക്ഡൗണ്‍ എത്തിയേക്കാം എന്ന ഭയം ശക്തവുമാണ്. തിരക്ക് പിടിച്ച ജീവിതത്തില്‍ മാതാപിതാക്കളും മക്കളും മുഖത്തോടു മുഖം കൊതിതീരെ കാണാന്‍ ലഭിച്ച അവസരം കൂടിയാണ് കൊവിഡ് ലോക്ക്ഡൗണ്‍ സമയം.

എന്നാല്‍ ഈ സമയം പല വീടുകളിലും സംഘര്‍ഷ ഭരിതമാകുന്നതാണ് കാണുവാന്‍ സാധിക്കുന്നത്. കുട്ടികള്‍ പറഞ്ഞാല്‍ അനുസരണ കാട്ടാതെ സദാ സമയം ഫോണിലും ടിവിയിലും ചിലവിടുന്നത് ശ്രദ്ധയില്‍ പെട്ട മാതാപിതാക്കള്‍ വഴക്കു പറഞ്ഞപ്പോള്‍ അപൂര്‍വ്വമായാണെകിലും പോലീസിലും കൗണ്‍സിലും ഒക്കെ പരാതി എഴുതിയാണ് മക്കള്‍ പ്രതികാരം തീര്‍ത്തത്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിക്കാന്‍ വരട്ടെ ഇങ്ങനെയൊക്കെ സംഭവിച്ചു കൊണ്ടിരിയ്ക്കുകയാണ് നമുക്കിടയില്‍. 

ലോക്ക്ഡൗണ്‍ കാലത്തേ സംഘര്‍ഷ ഭരിതമായ ജീവിതത്തെ തുടര്‍ന്ന് രണ്ടു ടീനേജ് മരണങ്ങള്‍ സംഭവിച്ചിരിക്കുകയാണ് യുകെ മലയാളികള്‍ക്കിടയില്‍. മധ്യവയസ്‌കന്‍ ആയ ഒരാളുടെ മരണം കൂടി ചേര്‍ത്താല്‍ അസ്വാഭാവിക മരണങ്ങളുടെ എണ്ണം മൂന്നായി ഉയരും. അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന കുറ്റപ്പെടുത്തലുകളില്‍ നിന്നും ഒറ്റപ്പെടുത്തല്‍ സംഭവിക്കുമ്പോഴാണ് പലപ്പോഴും ആത്മഹത്യയെന്ന കുറുക്കു വഴികള്‍ മനോബലം കുറഞ്ഞവര്‍ തിരഞ്ഞെടുക്കുന്നതും. ടീനേജുകാരെ സംബന്ധിച്ചിടത്തോളം റിബല്‍ സ്വഭാവം കാണിക്കുന്ന പ്രായം എന്ന നിലയില്‍ മാതാപിതാക്കള്‍ പ്രത്യേക ശ്രദ്ധയും കരുതലും നല്‍കുക എന്നതും പ്രധാനമാണ്.

എന്നാല്‍ പലപ്പോഴും ശാസനയും കുറ്റപ്പെടുത്തലും സംഭവിക്കുമ്പോള്‍ തകര്‍ന്നിരിക്കുന്ന മാനസികാവസ്ഥയില്‍ പൂര്‍ണമായും ഒറ്റപ്പെട്ടു പോകുന്ന സാഹചര്യമാണ് കുട്ടികളും ചെറുപ്പക്കാരും അനുഭവിക്കേണ്ടി വരുന്നത്. സ്‌കൂളും കോളേജും ഒക്കെ അടഞ്ഞു കിടക്കുന്ന സമയം ആയതിനാല്‍ കൂട്ടുകാരും പ്രണയവും ഒക്കെ സ്മാര്‍ട്ട് ഫോണിന്റെ ടച്ച് സ്‌ക്രീനില്‍ മാത്രം വന്നു പോകുന്ന കാലത്ത് ആശ്വാസമേകാന്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ ആശ്രയം മാതാപിതാക്കള്‍ മാത്രമായിരിക്കും. വാക്കിലും നോക്കിലും പോലും അക്കാര്യം മാതാപിതാക്കള്‍ ശ്രദ്ധ നല്‍കിയേ മതിയാകൂ. 

എന്തുകൊണ്ട് നല്ല സ്‌കൂള്‍ പ്രധാനമാകുന്നു? 
പ്രാപ്തിയുള്ള കുട്ടികള്‍ ഏതു സ്‌കൂളില്‍ പോയാലും പഠിച്ചോളും എന്ന് സെക്കണ്ടറി തലം മുതല്‍ മലയാളി മാതാപിതാക്കള്‍ പറഞ്ഞു കേള്‍ക്കുന്ന പ്രധാന കാര്യമാണ്. എന്നാല്‍ പ്രൈമറി സ്‌കൂളില്‍ നിന്നും സെക്കണ്ടറി സ്‌കൂളില്‍ പോകുമ്പോള്‍ കാച്ച്‌മെന്റ് ഏരിയ അടിസ്ഥാനമാക്കി പലപ്പോഴും മക്കള്‍ക്ക് നിലവാരം ഉള്ള സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കണമെന്നില്ല. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ നിര്‍ണായക റോള്‍ ഏറ്റെടുക്കുന്ന സ്‌കൂളും അവിടെ ലഭിക്കുന്ന കൂട്ടുകാരും വലിയ പങ്കു വഹിക്കുന്നു എന്നിരിക്കെ സ്‌കൂള്‍ അഡ്മിഷന്‍ കാര്യത്തില്‍ കുറേക്കൂടി മലയാളികള്‍ ശ്രദ്ധ നല്‍കേണ്ട കാര്യമാണ്.
പല കൗണ്‍സില്‍ പ്രദേശത്തും കാച്ച്‌മെന്റ് ഏരിയ നിര്‍ബന്ധം അല്ലാത്ത ടെസ്റ്റ് നടത്തി പ്രവേശനം നല്‍കുന്ന മികച്ച സ്‌കൂളുകളുമുണ്ട്. എന്നാല്‍ തൊട്ടടുത്ത് സ്‌കൂള്‍ ഉള്ളപ്പോള്‍ ദൂരെയുള്ള സ്‌കൂളില്‍ കുട്ടികളെ അയക്കാന്‍ ഉള്ള യാത്ര തടസങ്ങള്‍ ഓര്‍ത്തു പല മാതാപിതാക്കളും ഇക്കാര്യത്തില്‍ ഗൗരവം നല്‍കാറില്ല. ഗ്രാമര്‍ സ്‌കൂള്‍ പോലെയുള്ള കുറേക്കൂടി അച്ചടക്കം പുലര്‍ത്തുന്ന സ്‌കൂളില്‍ പ്രവേശനം ലഭിക്കാന്‍ കോച്ചിങ്ങും മറ്റും നല്‍കുന്നതിന് 3000 മുതല്‍ 4000 പൗണ്ട് വരെ ചിലവാക്കുന്ന സാഹചര്യവും പലരും ബോധപൂര്‍വം ഒഴിവാക്കാറുമുണ്ട്. നല്ല സ്‌കൂള്‍ എന്നത് കുട്ടിക്ക് നല്ല അടിത്തറയും അടിസ്ഥാനവുമാണ് നല്‍കുന്നത് എന്നതു കൂടിയാണ് ഇത്തരം മാതാപിതാക്കള്‍ മറന്നു പോകുന്നത്. 

പഠനത്തിനിടയില്‍ ജോലിക്കു പോകുന്നതില്‍ തെറ്റെന്ത്? 
മുതിര്‍ന്ന ക്ലാസുകളില്‍ എത്തിയാല്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ഇംഗ്ലീഷ് വിദ്യാര്‍ഥികള്‍ അനേകമാണ്. യൂണിവേഴ്സിറ്റി അഡ്മിഷനും മറ്റും വേണ്ടി വരുന്ന പണം സമ്പാദിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതില്‍ പ്രത്യക്ഷത്തില്‍ തെറ്റുപറയാനുമില്ല. എന്നാല്‍ പഠന വഴിയില്‍ പണ സമ്പാദനമായി കുട്ടി ഇതിനെ സ്വീകരിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതിലും വലിയ അപകടം വേറെയില്ല. പലപ്പോഴും ശമ്പളം കിട്ടുമ്പോള്‍ ഉയര്‍ന്ന വിലയുള്ള സമ്മാനങ്ങളുമായി മാതാപിതാക്കളുടെ കണ്ണില്‍ പൊടിയിടുന്ന ചെറുപ്പക്കാര്‍ തങ്ങളുടെ കൈയ്യിലെ പണം എന്തിന് ഉപയോഗിക്കുന്നു എന്ന് പോലും മാതാപിതാക്കള്‍ അറിയുന്നുമില്ല.

എ ലെവലില്‍ പഠിക്കുന്ന മകന്‍ തനിക്കു 350 പൗണ്ട് വിലയുള്ള ഹാന്‍ഡ് ബാഗ് വാങ്ങി നല്‍കി എന്ന് അഭിമാനത്തോടെ പറയുന്ന 'അമ്മ, ഭര്‍ത്താവില്‍ നിന്നും അത്തരം സമ്മാനങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല എന്ന് കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ മകനോ മകളോ ആ ഒരൊറ്റ വാചകത്തില്‍ നിന്നും വഴി തെറ്റാന്‍ ഉള്ള മാര്‍ഗം കൂടിയാണ് തുറന്നിട്ടു കൊടുക്കുന്നത്. മാതാപിതാക്കളുടെ കണ്ണില്‍ പൊടിയിട്ടാല്‍ തന്റെ മറ്റു കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കില്ല എന്ന് കൗമാരക്കാരായ മലയാളികള്‍ക്ക് നന്നായറിയാം.

പലപ്പോഴും മയക്കുമരുന്നിനും ആഴ്ച ഒടുവില്‍ പാര്‍ട്ടികള്‍ക്ക് ചിലവാക്കാനുമാണ് പഠനത്തിനിടയില്‍ ലഭിക്കുന്ന പണം അപൂര്‍വ്വം ചിലരെങ്കിലും ഉപയോഗിക്കുന്നത്. ഭൂരിഭാഗം മലയാളി  മാതാപിതാക്കളും കുട്ടികളെ യൂണിവേഴ്സിറ്റി പഠനത്തില്‍ പോലും സാമ്പത്തികമായി സഹായിക്കുന്നവര്‍ ആയതിനാല്‍ പഠനത്തിനിടയില്‍ കുട്ടി ആവശ്യമില്ലാതെ പണം സമ്പാദിക്കാന്‍ വ്യഗ്രത കാട്ടുന്നുവെങ്കില്‍ അത് മിക്കപ്പോഴും വിപരീത ഫലമായിരിക്കും ചെയ്യുക. 

ജോലിയും ജോലിക്കിടയിലെ കൂട്ടുകാരും നിര്‍ണായകമാകുന്നത് എങ്ങനെ? 
ജോലി തേടി ഇറങ്ങുന്ന യുകെയിലെ കൗമാരക്കാര്‍ക്കിടയില്‍ അതിനു യാതൊരു തടസവും മുന്നില്‍ ഇല്ല എന്നതാണ് ശ്രദ്ധേയവും. അപ്രന്റീഷിപ്പ് സൗകര്യം അടക്കം മള്‍ട്ടി നാഷണല്‍ കമ്പനികളും പ്രൊഫഷണല്‍ വഴിയില്‍ തിരിയാന്‍ എന്‍എച്ച്എസില്‍ പോലും സൗകര്യം ഉണ്ടെന്നിരിക്കെ കാര്യമായ വിദ്യാഭ്യാസ യോഗ്യത ഒന്നും ആവശ്യമില്ലാത്ത ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ചെയിനുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വെയര്‍ ഹൗസുകളിലും മലയാളി കുട്ടികള്‍ നിസാര വേതനത്തിന് ജോലി ചെയ്യാന്‍ എത്തുന്നത് അവരെ ജീവിതത്തിന്റെ ഇരുണ്ട വഴികളില്‍ കൂടി നടത്താന്‍ ഏറെ പ്രേരകമായേക്കാവുന്ന ഘടകം കൂടിയാണ്.

മികച്ച വിദ്യാഭ്യാസം നേടേണ്ട മലയാളി കുട്ടികള്‍ മിക്കവാറും സ്വതന്ത്രമായി ഇടപഴകേണ്ടി വരുന്നത് ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സാധാരണക്കാരുമായാണ്. പലപ്പോഴും ഈ സൗഹൃദം ആദ്യമൊരു കൗതുകത്തിനു ജോലിയുടെ ഇടവേളയിലെ പുകവലിയിലേക്കും പിന്നീട് വീക്കെന്‍ഡ് ജീവനക്കാരുടെ പാര്‍ട്ടിയിലെ മദ്യപാനത്തിലും എത്തുകയാണ്. തുടര്‍ന്ന് ഈ കോക്കസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ പല മലയാളി കുട്ടികളും യൂണിവേഴ്സിറ്റി എന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെയും നേര്‍സാക്ഷ്യങ്ങള്‍ ഏറെയാണ്.

ഈ സാഹചര്യം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ് എന്ന് പോലും പറയാന്‍ സാധിക്കും. മാതാപിതാക്കളുടെ നിര്‍ദേശം അനുസരിക്കുന്ന പ്രായത്തില്‍ ജോലിക്കായി പറഞ്ഞു വിടുമ്പോള്‍ അവര്‍ തൊഴില്‍ മേഖലയെ പരിചയപ്പെടുക എന്ന ദൗത്യം പൂര്‍ത്തിയാക്കി പഠന വഴികളിലേക്ക് മടങ്ങുന്നു എന്ന കാര്യം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്ത്വം കൂടിയാണ്. കുട്ടികള്‍ തലയ്ക്കു മുകളില്‍ വളര്‍ന്നു കഴിയുമ്പോള്‍ മാതാപിതാക്കളുടെ സ്വരം നഷ്ടമാകുന്നു എന്നതും യുവതലമുറയെക്കുറിച്ചുള്ള ചിന്തകളില്‍ ആധിപടര്‍ത്തുന്ന വസ്തുതയാണ്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ മറികടക്കുവാന്‍ സഹായവും പിന്തുണയും ഇപ്പോള്‍ ലഭ്യമാണ്. അതിനായി ചുവടെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വിളിക്കാം
Samaritans - for everyone
Call 116 123

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category