1 GBP = 97.30 INR                       

BREAKING NEWS

വര്‍ഷ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വിഷമമുണ്ടെന്ന് സാജന്‍ കേച്ചേരി; അമ്മയുടെ ശസ്ത്രക്രിയക്ക് പോയിട്ട്, ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ആശുപത്രി വരാന്തയില്‍ ഇരുന്ന പെണ്‍കുട്ടിയെ സഹായിക്കുക മാത്രമാണ് ചെയ്തത്; വീഡിയോ ഇട്ടതിലൂടെ കിട്ടിയത് ഒരു കോടിയിലേറെ രൂപ; ആവശ്യമുള്ള പണം കഴിഞ്ഞ് ബാക്കി തുക മറ്റുള്ളവരെ സഹായിക്കാന്‍ മാറ്റിവെക്കാം എന്ന് പറഞ്ഞത് വര്‍ഷ തന്നെ; ആരോരുമില്ലാതെ പകച്ച് നിന്ന സമയത്ത് സഹായഹസ്തവുമായെത്തിയവര്‍ പണത്തിനായി ഭീഷണിപ്പെടുത്തുന്നു എന്ന യുവതിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സാജന്‍ കേച്ചേരി

Britishmalayali
kz´wteJI³

വര്‍ഷ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വിഷമമുണ്ടെന്ന് സാജന്‍ കേച്ചേരി. അമ്മയുടെ ചികിത്സക്ക് പോയിട്ട് ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ അമൃത ആശുപത്രിയില്‍ വിഷമിച്ചിരുന്ന വര്‍ഷയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. അമ്മയുടെ ചികിത്സക്കായി കിട്ടിയ പണം നല്‍കണമെന്നാവശ്യപ്പെട്ട് സാജനും സംഘവും തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് വര്‍ഷ രം?ഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സാജന്‍ കേച്ചേരി ഫേസ്ബുക്ക് ലൈവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. ഓപ്പറേഷന് വെറും മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് തങ്ങള്‍ വീഡിയോചെയ്തത്. തന്നെ സഹായിക്കാന്‍ ബന്ധുക്കളോ നാട്ടുതാരോ മറ്റാരുമോ തന്നെ ഇല്ലെന്ന് വര്‍ഷ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ചികിത്സക്കുള്ള പണം കണ്ടെത്താന്‍ വീഡിയോ ചെയ്തത്.

രാധാ പി എന്ന വര്‍ഷയുടെ അമ്മയുടെ അക്കൗണ്ട് കൊടുക്കുകയും വര്‍ഷയുടെ ഗൂഗിള്‍ പേ നമ്പര്‍ കൊടുക്കുകയും ആയിരുന്നു. പിറ്റേദിവസം അഞ്ച് മണി ആകുമ്പോഴേക്കും അക്കൗണ്ടില്‍ അമ്പത്തഞ്ച് ലക്ഷം കഴിഞ്ഞ് 60 ലക്ഷം രൂപയുടെ അടുത്തെത്തി. ആവശ്യത്തിലധികം ഫണ്ട് ആയതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷയുമായി സംസാരിച്ച് കണ്ണൂരില്‍ ബാങ്ക് മാനേജരെ വിളിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് വരെ 59 ലക്ഷം രൂപയായിരുന്നു. അതിന് ശേഷം ഗൂഗിള്‍ പേയില്‍ നോക്കിയപ്പോള്‍ 31,60,652 രൂപയോളം വന്നു. ടോട്ടല്‍ ഒരുകോടി 20 ലക്ഷത്തിലധികം രൂപയാണ്. വേള്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി അഡ്വ. സിറിയക് തോമസാണ് 60 ലക്ഷം രൂപ നല്‍കിയത്. വേള്‍ഡ് മലയാളി അസോസിയേഷന്‍ വഴിയും പ്രവാസി കോണ്‍ക്ലേവ് എന്ന സംഘടനയും സംയുക്തമായാണ് അത്രയും തുക നല്‍കിയത് പിന്നീട് വര്‍ഷയുടെ അമ്മയുടെ ഓപ്പറേഷന്‍ നടത്തുകയും വീടെടുത്ത് മാറിയായിരുന്നു.

ഇത്രയധികം ഫണ്ട് മൂന്ന് ദിവസം കൊണ്ട് വരാനുള്ള മുഖ്യകാരണം തന്റെ മാത്രം ഫേസ്ബുക്ക് ഷെയര്‍ കൊണ്ടല്ലെന്നും സാജന്‍ കേച്ചേരി പറയുന്നു. ഫിറോസ് കുന്നംപറമ്പിലും സുശാന്ത് നിലമ്പൂരും ഈ വീഡിയോ ഷെയര്‍ ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. അവര്‍ക്ക് ആവശ്യമുള്ള ഫണ്ട് കഴിച്ചുള്ള തുക മടക്കിക്കൊടുക്കാം എന്ന് പറഞ്ഞത് വര്‍ഷ തന്നെയാണ്. ഞാന്‍ പറഞ്ഞത് ആശുപത്രി ചെലവ് കഴിഞ്ഞ് ഒരു വീടും വെക്കാനായി 70 ലക്ഷം രൂപ എടുത്തുകൊള്ളാനാണ്. ബാക്കി വരുന്ന പണം നമുക്ക് അര്‍ഹതപ്പെട്ട ആളുകളിലേക്ക് എത്തിക്കാം എന്നാണ് പറഞ്ഞതെന്നും സാജന്‍ പറയുന്നു.

സംഭവം ഇങ്ങനെ..
തളിപ്പറമ്പ് കാക്കത്തോട് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വര്‍ഷയാണ് അമ്മ രാധയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനായി സഹായം അഭ്യര്‍ത്ഥിച്ചത്. രാധയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചത് മാറാതിരുന്നപ്പോള്‍ എറണാകുളം അമൃതയില്‍ ചികിത്സയ്ക്ക് പോയപ്പോഴാണ് കരള്‍ പൂര്‍ണമായും നശിച്ചുവെന്ന് മനസ്സിലായത്. ഉടനെ ശസ്ത്രക്രിയ വേണമെന്നും 18 ലക്ഷം രൂപ ചെലവുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് ആശുപത്രി വരാന്തയില്‍നിന്ന് കരഞ്ഞുകൊണ്ട് ജനങ്ങള്‍ക്ക് മുന്നിലേക്ക് വര്‍ഷ ആദ്യമായി എത്തിയത്. വര്‍ഷയ്ക്കൊപ്പം തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരിയും ഫിറോസ് കുന്നുംപറമ്പിലും ഫേസ്ബുക്ക് ലൈവില്‍ എത്തി. വര്‍ഷയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഒരുപാട് പേരിലേക്ക് അതിവേഗം പ്രചരിച്ചെത്തുകയും ചെയ്തു. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷങ്ങളാണ് വര്‍ഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് രാധയുടെ ചികിത്സ നടക്കുന്നത്.

മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു മകള്‍ വര്‍ഷ. അച്ഛനെ നേരത്തെ നഷ്ടപ്പെട്ട വര്‍ഷ ഇന്നലെ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു. 10,000 രൂപയുമായി കൊച്ചിയില്‍ ചികിത്സയ്ക്ക് എത്തിയതാണെന്നും ഒരുപാട് പേര്‍ സഹായിച്ചാണ് ഇതുവരെ ഒരുലക്ഷത്തോളം രൂപ അടയ്ക്കാനായതെന്നുമാണ് വര്‍ഷ വീഡിയോയില്‍ പറഞ്ഞത്. വര്‍ഷയുടെ വേദന മനസിലാക്കി നിരവധി പേരാണ് സഹായിക്കാനെത്തിയത്. സാമൂഹ്യ പ്രവര്‍ത്തകനായ സാജന്‍ കേച്ചേരിയാണ് വീഡിയോ പങ്കുവെച്ചത്. ഇത്രയധികം സഹായം ലഭിച്ച കാര്യം വര്‍ഷ പറയുന്നതിന്റെ വീഡിയോയും പിന്നീട് പുറത്ത് വന്നിരുന്നു.

വര്‍ഷയുടെ ആരോപണം..
ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ പണം സ്വരൂപിക്കാന്‍ സഹായിച്ചവര്‍ തന്നെ പണത്തിനായി ഭീഷണിപ്പെടുത്തുന്നതായി വെളിപ്പെടുത്തിയാണ് വര്‍ഷ വീണ്ടുമെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് അമ്മ രാധയ്ക്കൊപ്പം വര്‍ഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടില്‍ കഴിയുകയാണ്. ഇതിനിടയിലാണ് അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാന്‍ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജന്‍ കേച്ചേരി ഭീഷണിയുമായി എത്തിയത് എന്ന് വര്‍ഷ ആരോപിക്കുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ചെക്കപ്പ് പോലും കഴിയാത്ത സാഹചര്യത്തില്‍ ഒരു മാസത്തെ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണിയാണെന്നും വീഡിയോ ലൈവില്‍ വര്‍ഷ പറഞ്ഞു. ഇനിയും മൂന്നുമാസത്തോളം കൊച്ചിയില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ്. ആദ്യ ചെക്കപ്പ് കഴിഞ്ഞ് ബാക്കിവരുന്ന പണം നല്‍കാമെന്ന് പറഞ്ഞിട്ടും ഇവര്‍ സമ്മതിക്കുന്നില്ലെന്ന് വര്‍ഷ പറയുന്നു. അമൃത ആശുപത്രിയില്‍ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക് വര്‍ഷ സ്വന്തം നിലയില്‍ സഹായം നല്‍കിയിട്ടുണ്ട് എന്നും വര്‍ഷ വെളിപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category