1 GBP = 97.50 INR                       

BREAKING NEWS

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദ്രോഗം കണ്ടെത്തിയത് അഞ്ചാം മാസത്തില്‍; ജനിച്ച് 24 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തി വിജയം കണ്ട് ഡോക്ടര്‍മാര്‍; കുഞ്ഞിനെ വീട്ടിലേക്ക് അയച്ചു; അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍

Britishmalayali
kz´wteJI³

കോട്ടയം: ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദ്രാഗം കണ്ടെത്തി ഡോക്ടര്‍മാര്‍ ജനിച്ചയുടന്‍ ശസ്ത്രക്രിയ നടത്തി. കോട്ടയം മെഡിക്കല്‍ കോളജിലാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ശസ്ത്രക്രിയ വിജയകരമാണെന്നും കുട്ടിയെ വീട്ടിലേക്ക് വിട്ടെന്നും സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാര്‍ അറിയിച്ചു. ജനനത്തിനുമുമ്പേ രോഗം കണ്ടെത്തി ജനിച്ച് 24 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമാണ്. കാഞ്ഞിരപ്പള്ളി, ഊരനാട് അജു-സുമിമോള്‍ ദമ്പതിമാരുടെ നവജാത ശിശു അക്ഷമിതിനാണ് ശസ്ത്രക്രിയ നടത്തിയത്.

അഞ്ചാം മാസത്തിലെ സ്‌കാനിങ്ങിലൂടെയാണ് കുട്ടിയുടെ ഹൃദ്രോഗം കണ്ടെത്തുന്നത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ചു. മഹാധമനിക്കുണ്ടായ സ്ഥാനചലനമാണ് പ്രശ്നമെന്ന് കണ്ടെത്തി. കുഞ്ഞ് ജനിച്ച് കഴിയുമ്പോള്‍, സങ്കീര്‍ണമായ ആര്‍ട്ടറി സ്വിച്ച് ശസ്ത്രക്രിയ തീരുമാനിച്ചു.

ഈ രോഗാവസ്ഥയില്‍ കുട്ടിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയും. ജനനശേഷം തലച്ചോറുള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് തകരാറുണ്ടാകാനും മരണം സംഭവിക്കാനും കാരണമാകും. ഇതിനാല്‍, ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സോണിയയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ പരിശോധനയ്ക്ക് നിയോഗിച്ചു. ഹൃദ്രോഗ ചികില്‍സാവിഭാഗം മേധാവി ഡോ. വി.എല്‍.ജയപ്രകാശ്, ഡോ. ജയപ്രസാദ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ഇത്.ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യനില പരിഗണിച്ച് മൂന്നാഴ്ചമുമ്പ് സിസേറിയന്‍ നടത്തി. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. തോമസ് മാത്യു നേതൃത്വം നല്‍കി.

നവജാതശിശുവിഭാഗത്തിലെ ഡോ. എം.വീരേന്ദ്രകുമാര്‍, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. മഞ്ചുഷാ പിള്ള എന്നിവരും സഹായികളായി.

സാധാരണയായി ജനനശേഷമാണ് ഈ സ്ഥിതി കണ്ടെത്തുന്നതും ചികിത്സിക്കുന്നതും. ഇത് 70ശതമാനം കുട്ടികളെയും ദോഷമായി ബാധിക്കും. എന്നാല്‍, നേരത്തേ കണ്ടെത്തി ചികില്‍സിച്ചാല്‍ 90 ശതമാനത്തിലും പരിഹരിക്കാനാകും. ഗര്‍ഭാവസ്ഥയില്‍ അഞ്ചാംമാസം നടത്തുന്ന സ്‌കാനിങ്ങില്‍ ഹൃദയത്തിന്റെ താളപ്പിഴകള്‍ കണ്ടെത്താം. ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ശസ്ത്രക്രിയ സൗജന്യമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category