1 GBP = 97.50 INR                       

BREAKING NEWS

കൊച്ചി വിമാനത്താവളം വഴി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ നടത്തിയ സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസിന്റെ പിടിയില്‍ നിന്നും വഴുതി; വിദേശത്തേക്ക് മുങ്ങിയ ശേഷം ദുബായ് കേന്ദ്രമാക്കി സ്വര്‍ണക്കടത്ത് വീണ്ടും വിപുലമാക്കി; കുറഞ്ഞകാലം കൊണ്ടു നേടിയത് കോടികളുടെ സമ്പാദ്യം; സ്വര്‍ണം കടത്താന്‍ മറയാക്കിയത് സിനിമാ നിര്‍മ്മാണവും; കസ്റ്റംസ് അറസ്റ്റു ചെയ്ത മൂവാറ്റുപുഴ സ്വദേശി ജലാല്‍ സ്വര്‍ണ്ണക്കടത്തിലെ നിര്‍ണായക കണ്ണി; ജലാല്‍ അടക്കം മൂന്ന് പേരുടെ അറസ്റ്റു രേഖപ്പെടുത്തി പൊലീസ്

Britishmalayali
kz´wteJI³

മൂവാറ്റുപുഴ: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ മൂവാറ്റുപുഴ കമ്പനിപ്പടി ആര്യാങ്കാലയില്‍ ജലാല്‍ മുഹമ്മദ് (36) നിരവധി തവണ സ്വര്‍ണ്ണക്കടത്തു നടത്തിയ ആള്‍. 2015 ല്‍ കൊച്ചി വിമാനത്താവളത്തിലൂടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ സ്വര്‍ണക്കടത്തു നടത്തിയ കേസില്‍ കസ്റ്റംസിന്റെ പിടിയില്‍ നിന്നു വഴുതി നടക്കുകയായിരുന്ന ഇയാള്‍. അറസ്റ്റിലാകുമെന്ന ഘട്ടത്തില്‍ വിദേശത്തേക്ക് മുങ്ങിയ ജലാല്‍ പിന്നീട് തന്റെ സാമ്രാജ്യം വിപുലമാക്കുകയായിരുന്നു.

സ്വര്‍ണ്ണക്കടത്തു കേസില്‍ പിടികൊടുക്കാതെ വിദേശത്തേക്കു മുങ്ങിയ ജലാല്‍ റമീസുമായി പരിചയപ്പെട്ടതോടെയാണു സ്വര്‍ണക്കടത്തു വിപുലമാക്കിയത്. തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ റമീസില്‍ നിന്ന് ജലാലിന്റെ വിവരങ്ങള്‍ ലഭിച്ചതോടെ ഇയാള്‍ക്കു വേണ്ടി കസ്റ്റംസ് വലയൊരുക്കി. അന്വേഷണം തനിക്കു നേരെ നീളുന്നുവെന്ന വിവരം ചോര്‍ന്നു കിട്ടിയ ജലാല്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലെത്തുകയായിരുന്നു.

ലോക്ഡൗണിനു തൊട്ടുമുന്‍പാണ് ജലാല്‍ ദുബായില്‍ നിന്നെത്തിയത്. തിരിച്ചു പോകാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് കേസ് വന്നത്.ദുബായില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കിയിരുന്നത്. കോടികളുടെ സമ്പാദ്യമാണ് ജലാല്‍ കുറഞ്ഞ കാലം കൊണ്ടു നേടിയത്. സിനിമാ നിര്‍മ്മാണത്തിലും ജലാല്‍ പങ്കാളിയായിട്ടുണ്ടെന്നു വിവരമുണ്ട്. സ്വര്‍ണ്ണകടത്തിന് മറയെന്ന നിലയിലാണ് ഇയാള്‍ സിനിമാ നിര്‍മ്മാണവും നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ജലാലിന് പുറമേ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അംജത്ത് അലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ സ്വര്‍ണക്കടത്തില്‍ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നല്‍കുന്ന വിശദീകരണം. നേരത്തെ അറസ്റ്റ് ചെയ്ത കെ.ടി റമീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് തുടര്‍ അറസ്റ്റുകള്‍ ഉണ്ടായത്. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായവര്‍ക്കെല്ലാം നിര്‍ണായക പങ്കുണ്ടെന്നും തുടര്‍ന്നും അറസ്റ്റുകള്‍ ഉണ്ടാകുമെന്നുമാണ് കസ്റ്റംസ് നല്‍കുന്ന സൂചന.

കേരളത്തിലെത്തുന്ന സ്വര്‍ണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിനുവേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കും. അതേസമയം ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്. ജലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി രജിസ്റ്റ്രഷന്‍ ഉള്ള കാര്‍ കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സ്വര്‍ണ്ണക്കടത്തിന് പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുന്‍സീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വര്‍ണം കടത്തിയിരുന്നത്. മലപ്പുറം സ്വദേശിയില്‍ നിന്നും വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷന്‍ ഇതുവരെ മാറിയിട്ടില്ല.

വര്‍ഷങ്ങളായി അന്വേഷണ ഏജന്‍സികള്‍ തിരയുന്ന മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുള്ളതായാണ് വിവരം. നെടുമ്പാശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസിലെയും തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ഇയാള്‍. വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തുകളിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റാണ് ചുമത്തിയിരിക്കുന്നത്. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘത്തിന്റെ അപേക്ഷപ്രകാരമാണ് പ്രത്യേക കോടതി വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റിലായ മറ്റൊരു പ്രധാനി കെ.ടി.റമീസുമായി ബന്ധപ്പെട്ട മൂന്നുപേരെ കൂടി കസ്റ്റംസ് പിടികൂടി, ഇവരില്‍ ഒരാള്‍ മുന്‍പ് സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപുള്ളിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category