1 GBP = 97.50 INR                       

BREAKING NEWS

നയതന്ത്ര ബാഗിലൂടെ കഴിഞ്ഞ ജൂണില്‍ എത്തിച്ച 27 കിലോ സ്വര്‍ണം കാണാനില്ല; 18 കിലോയും 9 കിലോയും വീതമുള്ള ബാഗുകളില്‍ സ്വര്‍ണം എത്തിയത് കോണ്‍സുലേറ്റിലെ അറ്റാഷേയുടെ പേരില്‍; സരിത് കൈപ്പറ്റി പുറത്തെത്തിച്ച ബാഗ് മലപ്പുറം സ്വദേശി റമീസിന് സന്ദീപിന് കൈമാറി; ഇടപാടുകള്‍ക്ക് ചൂക്കാന്‍ പിടിച്ചത് സ്വപ്നയും സന്ദീപും സരിത്തും ചേര്‍ന്ന്; സ്വര്‍ണം തനിക്ക് കിട്ടിയില്ലെന്ന് ആവര്‍ത്തിച്ച് റമീസ്; കണ്ടെത്താന്‍ ശ്രമം തുടങ്ങിയ എന്‍ഐഎ 80 കള്ളക്കടത്തുകാരുടെ പട്ടിക ശേഖരിച്ചു

Britishmalayali
kz´wteJI³

കൊച്ചി: യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗ് വഴി നടത്തിയ സ്വര്‍ണ്ണക്കടത്തിലെ നിര്‍ണായക വിവരങ്ങള്‍ കൂടി പുറത്തുവന്നു. സരിത് പലതവണ സ്വര്‍ണ്ണക്കടത്തില്‍ കണ്ണിയായിരുന്നു എന്ന് വ്യക്തമാാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അതസമയം ഒരുതവണ ഇവര്‍ കടത്തിയ സ്വര്‍ണം എവിടെയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. സ്വര്‍ണക്കടത്തില്‍ നയതന്ത്ര ബാഗിലൂടെ കഴിഞ്ഞ ജൂണില്‍ എത്തിച്ച 27 കിലോ സ്വര്‍ണം കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം.

പണം മുടക്കിയ തനിക്ക് സ്വര്‍ണം കിട്ടിയില്ലെന്നാണ് അറസ്റ്റിലായ റമീസ് അന്വേഷസംഘത്തോട് പറഞ്ഞത്. ഇതിനിടെ മൂന്നാം പ്രതി ദുബായില്‍ക്കഴിയുന്ന ഫാസില്‍ ഫരീദിനെതിരെ എന്‍ ഐ എ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഒന്നാം പ്രതി സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കസ്റ്റംസിന് സുപ്രധാന വിവരങ്ങള്‍ കിട്ടിയത്. ഇക്കഴിഞ്ഞ ജൂണ്‍ 24, 26 തീയതികളാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരിലുള്ള നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയത്. 18 കിലോയും 9 കിയോലും വീതമുള്ള ബാഗുകളാണ് എത്തിയത്. കോണ്‍സുലേറ്റിലെ അറ്റാഷേയുടെ പേരിലാണ് നയതന്ത്ര ബാഗ് എത്തിയതെന്നും മൊഴിയിലുണ്ട്.

സരിത് കൈപ്പറ്റി പുറത്തെത്തിച്ച ബാഗ് മലപ്പുറം സ്വദേശി സന്ദീപിന് കൈമാറി. താനും സ്വപ്നയും സന്ദീപും ചേര്‍ന്നാണ് ഈ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നും മൊഴിയിലുണ്ട്. കൊണ്ടുവന്ന സ്വര്‍ണം മലപ്പുറം സ്വദേശി റമീസിന് കൈമാറിയെന്നായിരുന്നു സന്ദീപ് അറിയിച്ചത്. എന്നാല്‍ കൊണ്ടുവന്ന സ്വര്‍ണം തനിക്ക് കിട്ടിയിട്ടില്ലെന്നാണ് റമീസ് കസ്റ്റംസിനോട് ആവര്‍ത്തിച്ചത്.

ഈ സാഹചര്യത്തില്‍ സ്വര്‍ണം കണ്ടെത്താന്‍ കസ്റ്റംസും എന്‍ ഐ എയും ശ്രമ തുടങ്ങി. ബംഗലൂരിവില്‍ വെച്ച് സന്ദീപ് നായരെ പിടികൂടിയപ്പോഴാണ് ബാഗ് കസ്റ്റഡിയിലെടുത്തത്. നിര്‍ണായക രേഖകള്‍ അടങ്ങിയ ബാഗ് കോടതി മുന്പാതെ തുറന്ന് പരിശോധിക്കണമെന്നാണ് എന്‍ ഐ എയുടെ ആവശ്യം. ദുബായില്‍ക്കഴിയുന്ന ഫാസില്‍ ഫരീദിനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് എന്‍ ഐ എ ജാമ്യമില്ലാ വാറന്റിന് കോടതിയെ സമീപിച്ചത്.

അതേസമയം സ്വര്‍ണ്ണക്കടത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സ്വര്‍ണം ഉള്‍പ്പെടെ കഴിഞ്ഞ 5 വര്‍ഷം നടന്ന കള്ളക്കടത്തുകളുടെ വിവരങ്ങള്‍ കേരള പൊലീസ് എന്‍ഐഎയ്ക്കു കൈമാറിയിട്ടുണ്ട്. സ്വര്‍ണക്കടത്തിനു വിമാനത്താവളങ്ങളില്‍ പിടിയിലായവരുടെയും റോഡില്‍ വാഹന പരിശോധനയ്ക്കിടെ പിടിയിലായവരുടെയും ഉള്‍പ്പെടെ 80 പേരുടെ പട്ടികയാണു കൈമാറിയത്. എന്‍ഐഎ രേഖാമൂലം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

കേരളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 3 അധോലോക സംഘങ്ങളുണ്ടെന്നാണു പൊലീസിനുള്ള വിവരം. കോഫെപോസ വകുപ്പ് പ്രകാരം കുറച്ചു നാള്‍ ജയിലില്‍ കിടന്നാലും മിക്കവരും വീണ്ടും സ്വര്‍ണക്കടത്തിലേക്കു തിരിയുന്നതാണു കണ്ടുവരുന്നത്. ഇവരുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ തുണയാകുന്നു. അതിനിടെ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റ് ബുക്ക് ചെയ്തുകൊടുത്തതു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ശബ്ദരേഖയും ലഭിച്ചു.

ഈ ഫ്ളാറ്റില്‍ നിന്നാണു സ്വപ്നയും സംഘവും ഒളിവില്‍ പോയതെന്നും തെളിഞ്ഞു. ശിവശങ്കറിന്റെ ഓഫിസിലെ ജീവനക്കാരനാണ് വിളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന മുഖവുരയോടെ സ്വപ്നയുടെ ഭര്‍ത്താവിന്റെ പേരില്‍ ഫ്ളാറ്റ് നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അപ്പാര്‍ട്മെന്റുകള്‍ ദിവസവാടകയ്ക്കു കൊടുക്കുന്ന കരാറുകാരനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ശിവശങ്കറും പ്രതികളും ഫ്ളാറ്റില്‍ എത്തിയിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കരാറുകാരനെ വിളിച്ചുവരുത്തി. ആരെയും കൃത്യമായി ഓര്‍മയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ വിയര്‍ത്ത ഇയാള്‍ പിന്നെ ക്രമമായി കാര്യങ്ങള്‍ വിശദീകരിച്ചു. തന്റെ ഫോണില്‍ വരുന്ന വിളികളെല്ലാം റിക്കോര്‍ഡ് ചെയ്യാറുണ്ടെന്നു പറഞ്ഞ് ഇയാള്‍ ഫോണും കൈമാറി.

ഇതില്‍ നിന്നാണു ശബ്ദരേഖ എടുത്തത്. ഫ്ളാറ്റ് ബുക്ക് ചെയ്യുന്നതിനു ശിവശങ്കറിന്റെ ഓഫിസില്‍ നിന്ന് പലതവണ വിളിച്ചിട്ടുണ്ട്. സ്വപ്നയുടെ ഭര്‍ത്താവിന്റെ പേരിലാണ് ബുക്ക് ചെയ്യുന്നതെങ്കിലും സരിത്, സന്ദീപ്, സ്വപ്ന, കെ.ടി.റമീസ് എന്നിവരാണ് താക്കോല്‍ വാങ്ങിയിരുന്നത്. ഒരുമാസത്തിനിടെ സംഘാംഗങ്ങള്‍ പലപ്പോഴും അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. മിക്കവാറും റമീസാണു വാടക നല്‍കുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണം എത്തുന്നതിനു തലേന്നും സംഘം ഫ്ളാറ്റില്‍ എത്തിയിരുന്നു. പിറ്റേന്നു സ്വര്‍ണം വന്നതു മുതല്‍ പലപ്പോഴും പുറത്തുപോയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category