1 GBP = 97.30 INR                       

BREAKING NEWS

ശ്രീപത്മനാഭ ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരങ്ങള്‍ കാണാന്‍ സാധാരണക്കാര്‍ക്ക് ഭാഗ്യം ഉണ്ടാകുമോ? പുതിയ മ്യൂസിയം ഉണ്ടാക്കി നിധിശേഖരം പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു; അന്തിമ തീരുമാനം പുതിയ ഭരണസമിതിയുടേത്; 'ഭഗവാന്റെ രഹസ്യം അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ, ബി നിലവറ തുറക്കില്ലെന്നും ഗൗരി പാര്‍വതി ബായി; ക്ഷേത്രച്ചെലവിന് സ്വന്തം വരുമാനം കണ്ടെത്തേണ്ടി വരുമെന്നതിനാല്‍ രാജ്യാന്തര നിലവാരമുള്ള മ്യൂസിയ സാധ്യതകള്‍ പൂര്‍ണമായും അടയുന്നുമില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരം സാധാരണക്കാരായ ആള്‍ക്കാര്‍ക്ക് കാണാന്‍ അവസരം ഒരുക്കണം എന്ന ആവശ്യം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ഇതിനായി മ്യൂസിയം തുടങ്ങാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യാമെന്ന നിര്‍ദ്ദേശം ശശി തരൂര്‍ അടക്കമുള്ളവര്‍ മുന്‍കാലങ്ങളില്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇപ്പോള്‍ ക്ഷേത്രഭരണത്തില്‍ അടക്കം സ്വതന്ത്രമായ ഭരണസമിതി വരുന്നതോടെ മ്യൂസിയം വേണമോ എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. മ്യൂസിയത്തില്‍ അമൂല്യശേഖരം പ്രദര്‍ശിപ്പിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് പുതിയ ഭരണസമിതിയാണ്. ഇത്തരമൊരു തീരുമാനം അവര്‍ കൈക്കൊള്ളുമോ എന്നതാണ് ഇനി അറിയേണ്ടത്.

നിധി ശേഖരത്തിന്റെ ഒരു ഭാഗം പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, രാജകുടുംബം എതിര്‍ത്തു. അമൂല്യസ്വത്തുക്കള്‍ മൂര്‍ത്തിയുടേതാണെന്നും ഇവ പുറത്തേക്കു മാറ്റുന്നത് ആചാരങ്ങള്‍ക്കു വിരുദ്ധമാണെന്നുമായിരുന്നു രാജകുടുംബത്തിന്റെ വാദം. അതോടെ മ്യൂസിയം നിര്‍മ്മാണത്തില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോയി. എന്നാല്‍, പുതിയ സാഹചര്യത്തില്‍ രാജകുടുംബം ഇക്കാര്യത്തില്‍ എന്തു തീരുമാനം കൈക്കൊള്ളും എന്നതും ശ്രദ്ധേയമാണ്.

അഞ്ച് നിലവറകളിലുള്ള എല്ലാ ശേഖരങ്ങളുടെയും ത്രിമാന ചിത്രങ്ങളടക്കം രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. യാഥാര്‍ഥ വസ്തുക്കള്‍ക്കുപകരം ത്രിമാന ചിത്രങ്ങളും വിവരങ്ങളുമടങ്ങിയ ഡിജിറ്റല്‍ പ്രദര്‍ശനം നടത്താനും ആലോചിച്ചിരുന്നു. 13-ാം നൂറ്റാണ്ടുമുതലുള്ള അപൂര്‍വശേഖരങ്ങളാണ് എ നിലവറ എന്നറിയപ്പെടുന്ന ശ്രീപണ്ടാര അറയിലുള്ളത്. അപൂര്‍വ സ്വര്‍ണനാണയങ്ങള്‍, രത്നക്കല്ലുകള്‍ പതിച്ച വിഗ്രഹങ്ങള്‍, മരതകം, മാണിക്യം, വജ്രം തുടങ്ങിയവ ഇതിലുള്‍പ്പെടും. സി, ഡി, ഇ, എഫ് എന്നിവ നിത്യപൂജകള്‍ക്കും ഉത്സവ ആവശ്യങ്ങള്‍ക്കുമുള്ള പൂജാസാധനങ്ങളും ഭക്തരുടെ സമര്‍പ്പണങ്ങളും സൂക്ഷിച്ചിട്ടുള്ളവയാണ്. എ നിലവറയിലെ ശേഖരങ്ങളാണ് പ്രദര്‍ശനത്തിനു നിര്‍ദേശിച്ചിരുന്നത്.

പ്രധാന ശ്രീകോവിലിനു ചുറ്റുമായി ഭൂമിക്കടിയിലാണ് നിലവറകള്‍. സുപ്രീംകോടതി വിദഗ്ധസമിതിയാണ് ഇവയുടെ ശാസ്ത്രീയമായ രേഖപ്പെടുത്തല്‍ നടത്തിയത്. അമ്പലത്തിന്റെ തെക്കേ നടയിലുള്ള കല്യാണമണ്ഡപങ്ങള്‍ മ്യൂസിയത്തിനായി ഉപയോഗപ്പെടുത്താനാണ് സമിതി നിര്‍ദ്ദേശം. ക്ഷേത്രവളപ്പിലും മ്യൂസിയത്തിലും ഒരുക്കേണ്ട സുരക്ഷയും നിര്‍ദേശിച്ചിരുന്നു. അമൂല്യ വസ്തുക്കളുടെ അല്പഭാഗമോ ഇവയുടെ ചിത്രങ്ങളടക്കമുള്ള ഡിജിറ്റല്‍ മ്യൂസിയമോ സ്ഥാപിച്ചേക്കാം. രാജകുടുംബത്തിന്റകൂടി നിര്‍ദേശമനുസരിച്ചായിരിക്കും അന്തിമതീരുമാനം.

തദ്ദേശീയര്‍ക്ക് 500 രൂപവരെ ടിക്കറ്റ് നിരക്ക് ഈടാക്കാമെന്നായിരുന്നു നിര്‍ദ്ദേശം. 30 കോടിവരെ പ്രതിവര്‍ഷം വരുമാനം ലഭിക്കാന്‍ സാധ്യതയുണ്ട്. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാനും കോടതി പുതിയ ഭരണസമിതിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ബി നിലവറ തുറക്കുന്നതില്‍ ഇപ്പോള്‍ തീരുമാനമില്ലെന്നും മാനസിക സംഘര്‍ഷത്തിന്റെ വര്‍ഷങ്ങളാണ് അവസാനിച്ചതെന്നും ഗൗരി പാര്‍വതി ബായി പ്രതികരിച്ചിരുന്നത്. 'കോവിഡ് മാറി എല്ലാവര്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് എത്താന്‍ കഴിയട്ടെ. ബി നിലവറയില്‍ ക്ഷേത്രം സംബന്ധിച്ച് രഹസ്യങ്ങളാണ് ഉള്ളത്. ഭഗവാന്റെ രഹസ്യം അത് അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ. ബി നിലവറ തുറക്കില്ല. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങള്‍ തന്ത്രിയുള്‍പ്പെടെയുള്ളവര്‍ തീരുമാനിക്കും. ബാക്കി പ്രതികരണങ്ങള്‍ ക്ഷേത്ര ഭരണം സംബന്ധിച്ച് വിധി മുഴവന്‍ വായിച്ച ശേഷം പ്രതികരിക്കും'-ഗൗരി പാര്‍വതി ബായി പ്രതികരിച്ചു.

അതേസമയം ശ്രീപത്മനാഭസ്വാമി ക്ഷേത്ര നടത്തിപ്പില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത് സര്‍ക്കാറിന് ആശ്വാസമാണ്. കാരണം നിധിശേഖരത്തിന് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ അടക്കം വലിയ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിനായി സര്‍ക്കാര്‍ സാമ്പത്തികമായി കോടികള്‍ മുടക്കേണ്ട അവസ്ഥയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ വിധിമൂലം ക്ഷേത്രത്തിന് ഉണ്ടായിരിക്കുന്നത് വന്‍ സാമ്പത്തിക ബാദ്ധ്യത കൂടിയാണ്.വിധി പ്രസ്താവത്തിനൊപ്പം സര്‍ക്കാര്‍ ചെലവഴിച്ച തുക തിരിച്ചുനല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് യു.യു ലളിതാണ് വിധി പ്രസ്താവം നടത്തിയത്.

ഇതുപ്രകാരം സുരക്ഷാ സംവിധാനമൊരുക്കാനും മറ്റുമായി 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ക്ഷേത്രത്തിനായി 11 കോടി 70ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഇത് തിരിച്ചു നല്‍കണം.കൂടാതെ ക്ഷേത്രത്തിലെ നിലവറകളിലെ കോടിക്കണക്കിന് രൂപയുടെ അമൂല്യ വസ്തുക്കള്‍ക്ക് കാവല്‍ നില്‍ക്കുന്ന സുരക്ഷാ ജീവനക്കാര്‍ക്കുള്ള ചെലവും വഹിക്കണം. ഇപ്പോള്‍ രാജകുടുബത്തിന്റെ നിയന്ത്രണത്തിലുള്ള കല്യാണമണ്ഡപങ്ങളില്‍ നിന്നും മറ്റും വരുമാനം കിട്ടുന്നുണ്ട്. ഇത് ഉപയോഗിച്ചാലും ക്ഷേത്ര ചെലവുകള്‍ക്ക് കൂടുതല്‍ തുക കണ്ടെത്തേണ്ടി വരും. അങ്ങനെ നോക്കുമ്പോള്‍ വന്‍ സാമ്പത്തിക ബാദ്ധ്യതയാണ് ക്ഷേത്രത്തിന് ഉണ്ടാവുക.

വിധിയില്‍ ക്ഷേത്രഭരണം താല്‍ക്കാലികമായി രൂപീകരിക്കുന്ന സമിതിക്കെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളിലാണ് ഈ സമിതി തീരുമാനമെടുക്കുക. നടത്തിപ്പ് അവകാശങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദേശിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category