1 GBP = 97.30 INR                       

BREAKING NEWS

മന്ത്രി കെ ടി ജലീലിനെ സ്വപ്ന വിളിച്ചത് പത്ത് തവണ; സംഭാഷണങ്ങള്‍ നീണ്ടു നിന്നത് സെക്കന്റുകളുടെ ദൈര്‍ഘ്യത്തില്‍; എസ്എംഎസ് സന്ദേശവും അയച്ചു; പ്രൈവറ്റ് സെക്രട്ടറിയെയും നിരവധി തവണ വിളിച്ചു; അസമയത്തല്ല സംഭാഷണമെന്ന് വ്യക്തമാക്കി സ്‌ക്രീന്‍ഷോട്ട് അടക്കം പുറത്തുവിട്ടു മന്ത്രിയുടെ മറുപടി; വാട്സ് ആപ്പ് കോളിന്റെ വിശദാംശങ്ങള്‍ എങ്ങനെയെന്നതില്‍ വ്യക്തതയില്ല; സ്വപ്നയുടെ ഫോണ്‍ലിസ്റ്റിലുള്ള നിരവധി ഉന്നതരുടെ വിവരങ്ങളും പുറത്തേക്ക്; ശിവശങ്കറും സരിത്തും തമ്മില്‍ ഫോണില്‍ സംസാരിച്ചത് 14 തവണ

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍ലിസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയപ്പോള്‍ ഉന്നതര്‍ക്ക് വിറയല്‍ തുടങ്ങി. നിരവധി പ്രമുഖരുമായി അടുത്ത ബന്ധമാണ് സ്വപ്ന സുരേഷിന് ഉണ്ടായിരുന്നത്. സര്‍ക്കാറിന് കീഴില്‍ ജോലി ചെയ്യുമ്പോഴും യുഎസ് കോണ്‍സുലേറ്റുമായി അടുത്ത ബന്ധമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്നു കരുതിയാണ് പല ഉന്നതരും ഫോണില്‍ വിളിച്ചിരുന്നത് എന്നാണ് വിശദീകരിക്കുന്നത്.

പ്രതിസന്ധിഘട്ടത്തില്‍ പ്രതികള്‍ ബന്ധപ്പെട്ടവരുടെ പിന്നാലെയാണിപ്പോള്‍ എന്‍.ഐ.എ.യും കസ്റ്റംസും. ശിവശങ്കരനെയാണ് ഫോണില്‍ വിളിച്ചത് എന്നാണ് പ്രധാനമായും ലഭിക്കുന്ന വിവരം. മറ്റാരെയെങ്കിലും ഫോണില്‍ വിളിച്ചോ എന്നത് സംബന്ധിച്ച വിവങ്ങളും തേടുന്നുണ്ട്. കൈയെത്തും ദൂരത്തുണ്ടായിട്ടും പ്രതികളെ പിടികൂടാതിരുന്നതിനു പിന്നില്‍ ഇവര്‍ ആരെയൊക്കെ ബന്ധപ്പെടുന്നു എന്നറിയലായിരുന്നു. കസ്റ്റംസ് അധികൃതര്‍ പൊലീസ് സഹായം വേണ്ടെന്നുവെച്ചതിനു കാരണവും ഇതായിരുന്നു. അന്വേഷണസംഘങ്ങള്‍ കോടതികളില്‍ സമര്‍പ്പിച്ച രേഖകളിലും എടുത്തുപറയുന്നത് ഫോണ്‍ ഡേറ്റയെക്കുറിച്ചാണ്.

അതേസമയം സ്വപ്നയുടെ ഫോണ്‍ലിസ്റ്റില്‍ പെട്ട മന്ത്രി കെടി ജലീലിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. പത്ത് തവണയാണ് സ്വപ്ന ജലീലിനെ വിളിച്ചത്. മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗം നാസറിനെ സരിത് ജൂലൈ 3ന് വിളിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചത് ജൂണ്‍ 30നാണ്. ഇതു വിട്ടുകിട്ടാന്‍ സരിത്തും സ്വപ്നയും സംഘവും പല തലങ്ങളില്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ജൂലൈ 5നാണ് ബാഗേജ് പരിശോധിച്ചതും സരിത് അറസ്റ്റിലായതും. സ്വപ്നയുടെയും സരിത്തിന്റെയും ഓരോ ഫോണ്‍ നമ്പറില്‍ നിന്ന്, ജൂണ്‍ 1 മുതല്‍ ജൂലൈ 5 വരെയുള്ള ഫോണ്‍ വിളി രേഖകളാണു പുറത്തു വന്നത്.

ശിവശങ്കറിന്റെ ഫോണ്‍ പട്ടിക പുറത്തായിട്ടില്ല. ജലീലിനെ ജൂണില്‍ 10 തവണ സ്വപ്ന വിളിച്ചു. ജലീല്‍ തിരികെ ഒരു തവണയും. ഒളിവില്‍ പോയ ദിവസം (ഈ മാസം 5) ഉച്ചകഴിഞ്ഞു സ്വപ്നയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ സെക്രട്ടേറിയറ്റിനു സമീപമായിരുന്നു. ഇവിടെയാണു ശിവശങ്കറിന്റെ വാടക ഫ്ളാറ്റും കള്ളക്കടത്ത് സംഘത്തിന്റെ താവളമായ വാടക ഫ്ളാറ്റും.

ശിവശങ്കറും സരിത്തും തമ്മില്‍ 14 തവണ ഫോണില്‍ സംസാരിച്ചു. 5 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ളവയാണിത്. 9 തവണ സരിത് അങ്ങോട്ടു വിളിച്ചു; 5 തവണ ശിവശങ്കര്‍ തിരിച്ചും. ഇതില്‍ ഒരു ദിവസം ശിവശങ്കറിനെ സരിത് 5 തവണ വിളിച്ചു. 755 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിളിയും ഇതിലുണ്ട്. മന്ത്രി കെ.ടി.ജലീല്‍സ്വപ്ന സംഭാഷണം: ജൂണ്‍ 1 ഉച്ചയ്ക്ക് 98 സെക്കന്‍ഡ്, 2ന് വൈകിട്ട് നാലിന് 64 സെക്കന്‍ഡ്, 5ന് ഉച്ചയ്ക്ക് 89 സെക്കന്‍ഡ് , 8ന് 105 സെക്കന്‍ഡ്, 16ന് 79 സെക്കന്‍ഡ്, 23 ന് 54 സെക്കന്‍ഡ്. പിന്നീട് സ്വപ്ന എസ്എംഎസ് അയച്ചു. 24ന് 84 സെക്കന്‍ഡ് , 25 ന് രാത്രി 10 ന് 195 സെക്കന്‍ഡ്, 26ന് 83 സെക്കന്‍ഡ്. മന്ത്രിയുടെ ഗണ്‍മാനെയും 26ന് സരിത് വിളിച്ചു.

സ്വപ്ന സുരേഷ് എന്നെയും ഞാന്‍ തിരിച്ചും പലവട്ടം വിളിച്ചിട്ടുണ്ട് അത് യുഎഇ കോണ്‍സുലേറ്റിന്റെ റിലീഫ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു. സരിത്തും സ്വപ്നയുമായി എന്റെ പ്രൈവറ്റ് സെക്രട്ടറി എസ്.നാസര്‍ തുടര്‍ച്ചയായി ബന്ധപ്പെട്ടുവെന്ന വാര്‍ത്തകളെക്കുറിച്ച് അറിവില്ല. അക്കാര്യം അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്നാണ് മന്ത്രിയുടെ നിലപാട്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഏപ്രില്‍, മെയ് മാസങ്ങളില്‍ പലതവണ വിളിച്ചതായി ഇന്നലെ പുറത്തുവന്നെ ഫോണ്‍ രേഖകള്‍. സരിത് ജൂലൈ 3 ന് സ്വപ്നയെ വിളിച്ചു. സ്വര്‍ണക്കടത്തു കേസിലെ പ്രതി സന്ദീപിനെയും ബാങ്ക് മാനേജരെയും വിളിച്ചു. സ്വര്‍ണം പിടികൂടുമ്പോള്‍ സരിത് അവസാനം വിളിച്ചത് സ്വപ്ന സുരേഷിനെയാണ്. ഒരു ലാന്‍ഡ് ഫോണ്‍ നമ്പറിലും സരിത് ഏറെ വിളിച്ചു. വാട്സാപ് കോളുകളുടെ വിശദാംശം കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ പരിശോധിക്കും. ഒളിവില്‍ പോകുന്നതിനു മുന്‍പു ഞായറാഴ്ച സ്വപ്ന സെക്രട്ടറിയേറ്റിനു സമീപമെന്നു ഫോണ്‍ ടവര്‍ ലൊക്കേഷന്‍. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ സ്വപ്നയെയും സരിത്തിനെയും നിരന്തരം വിളിച്ചു. ജൂണ്‍ 24 നും 26നും വിളിച്ചു. ഈ ദിവസങ്ങളില്‍ കോണ്‍സുലേറ്റിനു ബാഗേജ് എത്തി. ജൂലൈ 3,4 തീയതികളിലും സ്വപ്നയെ അറ്റാഷെ പലവട്ടം വിളിച്ചു. സംഭാഷണം നീണ്ടു. ജൂലൈ 3 ന് സ്വപ്നയെ അറ്റാഷെ വിളിച്ചത് 22 പ്രാവശ്യം. ഈ ദിവസമാണു സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗേജ് എത്തിയത്. ബാഗേജ് തറക്കുന്നതിനു തൊട്ടു മുന്‍പും സ്വപ്നയെ വിളിച്ചു. സരിത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അവസാനം വിളിച്ചതു സ്വപ്നയെയാണ്. ജൂലൈ 5ന് ഉച്ച കഴിഞ്ഞു 2.48 ന്. ഈ സംഭാഷണം 48 സെക്കന്‍ഡ് നീണ്ടു നിന്നു.

സരിത്ത് കസ്റ്റഡിയിലായ ദിവസംതന്നെ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുക്കാമായിരുന്നു. കൈയെത്തും ദൂരത്തുണ്ടായിട്ടും ഇവരെ 'ഫ്രീ' ആക്കി നിര്‍ത്തിയതിനുപിന്നില്‍ പ്രതികള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ഉന്നതരെ ബന്ധപ്പെടുമെന്ന ഉറപ്പായിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റുമായാണ് കേസ് ബന്ധപ്പെട്ടിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞ നിമിഷംതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വിവരമറിയിച്ചു. തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇടപെട്ടു. പിന്നീട് കസ്റ്റംസിനെ മുന്നില്‍നിര്‍ത്തി സംയുക്ത രഹസ്യാന്വേഷണമാണു നടന്നത്. കേന്ദ്ര ഏജന്‍സികളുടെ നിര്‍ദ്ദേശമായിരുന്നു പ്രതികളെ അറസ്റ്റുചെയ്യാതെയുള്ള ഫോണ്‍ നിരീക്ഷണം.

സ്വപ്നയും സന്ദീപും നേരിട്ടല്ലാതെ മൂന്നാമതൊരാള്‍ വഴി ഉന്നതരെ ബന്ധപ്പെടാനിടയുള്ളതുകൊണ്ടാണ് ഇവരുമായി ബന്ധമുള്ള എല്ലാവരുടെയും ഫോണുകള്‍ നിരീക്ഷണത്തിലാക്കിയത്. കേസിനു സഹായകരമായ എല്ലാ ഫോണ്‍സംഭാഷണങ്ങളും ലഭിച്ചെന്ന് ഉറപ്പാക്കിയാണ് സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ്. സരിത്തില്‍നിന്ന് റമീസിനെക്കുറിച്ച് വിവരം ലഭിച്ചിട്ടും കസ്റ്റഡി ബോധപൂര്‍വം വൈകിച്ചു. ഫോണ്‍സംഭാഷണങ്ങള്‍ ശേഖരിക്കാനായിരുന്നു ഇത്. റമീസിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ മൊബൈല്‍ കോള്‍ ഡേറ്റാ റെക്കോഡുകള്‍ ശേഖരിച്ചതായി കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഫോണ്‍ലിസ്റ്റില്‍ പെട്ട മന്ത്രി കെടി ജലീലിന്റെ വിശദീകരണം ഏതാണ്ട് തൃപ്തികരമാണ് താനും. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ താന്‍ വിളിച്ചെന്നാണ് മന്ത്രി കെ.ടി.ജലീല്‍ പറയുന്നത്. റാംസാന്‍ കാലത്തെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു കോള്‍. കോണ്‍സുല്‍ ജനറല്‍ റാഷിദ് അല്‍ ഷമൈലിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. മെയ് 27 ന് യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ സന്ദേശം കിട്ടി. സാധാരണഗതിയില്‍ യുഎഇ കോണ്‍സുലേറ്റ് ഭക്ഷണ കിറ്റ് വിതരണം ചെയ്യാറുണ്ട്. ലോക്ക്ഡൗണ്‍ കാരണം കിറ്റുകള്‍ വിതരണം ചെയ്യാന്‍ യുഎഇ കോണ്‍സുലേറ്റിന് കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ വഴി ഇതെങ്ങനെ വിതരണം ചെയ്യാമെന്ന് തന്നോട് യുഎഇ കോണ്‍സുല്‍ ജനറല്‍ വാട്‌സാപ്പിലൂടെ മെസ്സേജായി ചോദിച്ചു. കണ്‍സ്യൂമര്‍ ഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് താന്‍ മറുപടിയും നല്‍കി. സ്വപ്ന സുരേഷ് ഇതുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. മെയ് 27-ന് കോണ്‍സുല്‍ ജനറല്‍ മെസ്സേജയച്ചതിന്റെ സ്‌ക്രീന്‍ഷോട്ടും കെ ടി ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. കോണ്‍സുലര്‍ ജനറലിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സ്വപ്നയെ ഫോണില്‍ വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

ജൂണ്‍ 1 മുതല്‍ 28 വരെ സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്ക് ജീവനക്കാരിയായിരുന്നെന്നോ, കോണ്‍സുല്‍ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെന്നോ തനിക്ക് അറിയില്ലായിരുന്നു. കോണ്‍സുല്‍ ജനറല്‍ നേരിട്ട് സ്വപ്ന സുരേഷിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടതിനാല്‍ ഒരിക്കലും സംശയിച്ചിരുന്നില്ലെന്നും കെ ടി ജലീല്‍ വ്യക്തമാക്കുന്നു.

പ്രതി സ്വപ്ന സുരേഷ് 9 തവണയാണ് മന്ത്രിയെ വിളിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണമാണ് മന്ത്രി നല്‍കിയത്. ആയിരത്തോളം ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്യാന്‍ തയ്യാറായിരുന്നത്. അത് എടപ്പാള്‍, തൃപ്രങ്ങോട് പഞ്ചായത്തുകളിലായി വിതരണം ചെയ്തു. ഇതിന്റെ ബില്‍ എടപ്പാള്‍ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിന് അയച്ചു. യുഎഇ കോണ്‍സുല്‍ ജനറലിന്റെ മേല്‍വിലാസത്തില്‍ ആണ് അയച്ചത്. അതിന്റെ ബില്ല് പക്ഷേ കിട്ടാത്തതിനാല്‍ കണ്‍സ്യൂമര്‍ ഫെഡ് പരാതി പറഞ്ഞതിനെ തുടര്‍ന്ന് സ്വപ്നയെ വീണ്ടും വിളിച്ചു. പണം അയക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പണം ട്രാന്‍സ്ഫര്‍ ചെയ്തു എന്ന് പറഞ്ഞ് സ്വപ്നയും കോണ്‍സുല്‍ ജനറലും തന്നെ വിളിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കെ ടി ജലീല്‍ വ്യക്തമാക്കുന്നത്. 9 തവണ വിളിച്ചു എന്നതില്‍ അസ്വാഭാവികതയില്ലെന്നും കെ ടി ജലീല്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category