1 GBP = 97.30 INR                       

BREAKING NEWS

കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും പിണറായിപ്പേടി മാറിയില്ലെന്ന് മുസ്ലിംലീഗിനുള്ളില്‍ അടക്കംപറച്ചില്‍; സര്‍ക്കാറിനെ കുറ്റംപറയാന്‍ ഇപ്പോഴും കുഞ്ഞാലിക്കുട്ടിക്ക് മടി; സ്പ്രിന്‍ക്ലറിലും ഇമൊബിലിറ്റിയിലും സ്വര്‍ണ്ണക്കടത്തിലും ചെന്നിത്തല മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി; പ്രതിപക്ഷ നേതാവിന് കയ്യടിച്ചു മുസ്ലിംലീഗിലെ ഒരു വിഭാഗം; ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രശംസക്ക് പിന്നില്‍ മുസ്ലിംലീഗിനുള്ളില്‍ രൂപം കൊണ്ട് പുതിയ സമവാക്യം; മുല്ലപ്പള്ളി- ചെന്നിത്തല കൂട്ടുകെട്ട് ചുവടുറപ്പിക്കുന്നതായി വിലയിരുത്തല്‍

Britishmalayali
ടി പി ഹബീബ്

കോഴിക്കോട്: പരസ്പരം വിമര്‍ശനങ്ങള്‍ നടത്തി പിരിയാറുള്ള യു.ഡി.എഫ്.യോഗത്തില്‍ കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. സര്‍ക്കാറിനെതിരെയുള്ള സമരത്തെ കുറിച്ചും മറ്റുള്ള കാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെ മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഊഴമെത്തി.സാധാരണ രീതിയില്‍ വാക്കുകള്‍ അളന്ന് ഉപയോഗിക്കുന്ന ഇ.ടി.പ്രസംഗത്തിനിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നന്നായി പുകഴ്ത്തി.


സ്പ്‌ളിംഗര്‍ മണല്‍ ഖനനം അടക്കമുള്ള നിരവധി വിഷയങ്ങള്‍ വളരെ നന്നായി ഹോം വര്‍ക്ക് ചെയ്ത് പുറത്തേക്ക് കൊണ്ട് വന്നത് രമേശാണ്. ആദ്യമൊക്കെ നന്നായി ട്രോളലിന് വിധേയമായ്യിട്ടുണ്ട്. എന്നാല്‍ അതിലൊന്നും തളരാതെ പൊരുതിയതിന്റെ റിസര്‍ട്ടാണ് ഇന്ന് ലഭിക്കുന്നത്. ഇപ്പോള്‍ മാധ്യമങ്ങള്‍ സര്‍ക്കാറിനെതിരെ നിലപാടെടുത്തതും ഇതിന്റെ തെളിവാണ്.ഇതായിരുന്നു ഇ.ടി.യുടെ പ്രസംഗത്തിന്റെ കാതല്‍. ഇ.ടി.യുടെ പ്രസംഗം വേണ്ടി വന്നു സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് പോലും രമേശ് ചെന്നിത്തലയെ പുകഴ്ത്താന്‍. പിന്നെ രമേശിന്റെ പ്രവര്‍ത്തനത്തെ പുകഴ്ത്തുന്നതില്‍ ആരും പിശുക്ക് കാണിച്ചിട്ടില്ലെന്നതാണ് വാസ്തവം.

എന്നാല്‍ രമേശിന് കട്ട സപ്പോര്‍ട്ട് നല്‍കുന്നതിലൂടെ ഒരു പുതിയ മെസേജാണ് ഇ.ടി.മുഹമ്മദ് ബഷീര്‍ യു.ഡി.എഫ്. യോഗത്തില്‍ നല്‍കിയത്. യു.ഡി.എഫിന് മാത്രമല്ല ലീഗിനും. ലീഗിന് മാത്രമല്ല ലീഗിലെ തന്നെ പിണറായിയെ അന്ധമായി പേടിക്കുന്ന തന്റെ കൂടെയുള്ളവര്‍ക്കും. മാസങ്ങള്‍ക്ക് മുമ്പ് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ കോവിഡ് റാണിയെന്ന പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ സോഷ്യല്‍ മീഡിയ അടക്കം ഒന്നിച്ചായിരുന്നു മുല്ലപ്പള്ളിയെ ആക്രമിച്ചത്. എന്നാല്‍ പറഞ്ഞ കാര്യത്തില്‍ മുല്ലപ്പള്ളി ഉറച്ച് നില്‍ക്കുകയും പറഞ്ഞ സമയവവും സന്ദര്‍ഭവും അടക്കം പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്ത് വിടുകയും ചെയ്‌തോടെ വിമര്‍ശനങ്ങള്‍ കുറഞ്ഞുവന്നു.

അതിനിടയിലാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് മാധ്യമ പ്രവര്‍ത്തകരെ ചുമ്മാ കാണുന്നത്. ബ്രൈക്കിങ് ന്യൂസ് ഉണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലരും അദേഹത്തെ കാണാനെത്തുന്നത്. പതിവ് പോലെ മുല്ലപ്പള്ളിയുടെ പ്രസ്താവനെ കുറിച്ചുള്ള ചോദ്യം വന്നപ്പോള്‍ അത് ശരിയല്ലെന്നും മുല്ലപ്പള്ളിയെ തള്ളിയുമുള്ള നിലപാടാണ് മജീദ് എടുത്തത്. എന്നാല്‍ ഇത് പറയാന്‍ വേണ്ടി മാത്രം മാധ്യമങ്ങളെ കണ്ട മജീദ് കുഞ്ഞാലിക്കുട്ടിയുടെ അജണ്ട നടപ്പിലാക്കുന്നുവെന്ന പരാതിയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. മജീദിനെ കൊണ്ട് ഇക്കാര്യം കുഞ്ഞാലിക്കുട്ടി പറയിച്ചതാണെന്ന ധ്വനി വരെ ഉയര്‍ന്നിട്ടുണ്ട്.

മുല്ലപ്പള്ളിക്കെതിരെ മജീദ് സാഹിബിന്റെ പ്രസ്താവന അനവസരത്തിലാണെന്ന പൊതു വികാരമാണ് ലീഗിലെ ഭൂരിപക്ഷത്തിനുമുള്ളത്. സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കേണ്ട അവസരത്തില്‍ പോലും വിമര്‍ശിക്കാതെ മാറി നില്‍ക്കുന്ന ലീഗ് നേതാക്കളില്‍ ചിലര്‍ ശക്തമായി പ്രതിപക്ഷ ധര്‍മം നിര്‍വ്വഹിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരെ പിന്തുണക്കുന്നതിന് പകരം വിമര്‍ശിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്ന് ലീഗ് നേതാക്കള്‍ പറയുന്നു.ലീഗ് നേതാക്കളുടെ അടക്കം പറച്ചിലിനിടയിലാണ് ഇ.ടി. രമേശിനെ പിന്തുണച്ച് രംഗത്തെത്തിയത്.

പ്രതിപക്ഷത്തിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ ലീഗ് നേത്യത്വത്തിന് പാളിച്ച് സംഭവിച്ചുവെന്ന അഭിപ്രായമാണ് ലീഗിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ലീഗില്‍ സിപിഎന്നിനെതിരെ ശക്തമായ പ്രതികരണം നടത്തുന്നതില്‍ എം.കെ. മുനീര്‍, കെ.എം.ഷാജി എന്നിവര്‍ക്ക് മാത്രമാണ് എ.പ്ലസ് മാര്‍ക്ക് നേടാന്‍ സാധിക്കുന്നത്. കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസിലെ മിന്നും താരങ്ങളായ വി.ഡി.സതീഷന്‍, ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം, ശബരിനാഥ് തുടങ്ങിയവ നിറഞ്ഞ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. അതിന്റെ തെളിവാണ് പിണറായി വിജയന്‍ എഫ്.ബി പോസ്റ്റിന്റെ പേരില്‍ കെ.എം.ഷാജിക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ ആദ്യം പിന്തുണയുമായി കോണ്‍ഗ്രസിലെ മിന്നും താരങ്ങള്‍ ഉടനടി എത്തിയത്. സിപിഎമ്മിന്റെ മുഖ്യവിമര്‍ശകനായി പാറക്കല്‍ അബ്ദുല്ലയും, കെ.എന്‍.എ.ഖാദറും സജീവമായി രംഗത്തുണ്ട്. എന്നാല്‍ ലീഗിലെ മറ്റുള്ള എംഎല്‍എമാരുടെ പ്രവര്‍ത്തനം നിരാശജനകമാണ്.

സാലറി കട്ടിനെതിരെ ആദ്യ വെടി പൊട്ടിച്ചത് മൂതല്‍ കണ്ണൂരില്‍ സ്വര്‍ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനം വരെ സിപിഎമ്മുമായുള്ള പേരാട്ടത്തില്‍ വിട്ടു വീഴ്ചയില്ലെന്ന ശക്തമായ നിലപാടാണ് കെ.എം.ഷാജി നല്‍കുന്നത്. എം.കെ.മുനീറിന്റെ നിയമസഭയിലെ പ്രവര്‍ത്തനത്തില്‍ ഇ.ടി.അടക്കമുള്ള നേതാക്കള്‍ നല്ല അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. സിപിഎമ്മിനെതിരെയും പിണരായിക്കെതിരെയും യൂത്ത് ലീഗ് അടക്കമുള്ള സംഘനകളുടെ സമര പോര്‍മുഖങ്ങളില്‍ എം.കെ.മുനീറിനാണ് നിത്യവും ക്ഷണം ലഭിക്കുന്നത്. കുഞ്ഞാലിക്കുട്ടിയോട് താല്‍പര്യമുള്ള യൂത്ത് ലീഗ്, എം.എസ്.എഫ്. നേതാക്കള്‍ പിണറായി വിജയനെതിരെ രണ്ട് ഡയലോഗ് ആര്‍ജ്ജവത്തോടെ സംസാരിക്കാന്‍ ആണുങ്ങളായി ലീഗില്‍ വിരളിലെണ്ണാവുന്നവര്‍ മാത്രമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു. പിണറായിക്കെതിരെ യൂത്ത് ലീഗില്‍ പി.കെ.ഫിറോസിന്റെ കര്‍ശനമായ നിലപാടും ഇതിനകം ഏറെ ചര്‍ച്ചയായതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category