1 GBP = 97.30 INR                       

BREAKING NEWS

ചാനലുകള്‍ക്ക് മുന്നില്‍ നല്ലപിള്ള ചമഞ്ഞ ഫൈസല്‍ ഫരീദ് ദുബായ് റാഷിദിയയിലെ താമസസ്ഥലത്തുനിന്നും മുങ്ങി; ഫൈസലിന്റെ 'ഫൈവ് സി' കാര്‍ വര്‍ക് ഷോപ്പും അടഞ്ഞു കിടക്കുന്നു; സ്വര്‍ണ്ണക്കടത്തിലെ മൂന്നാം പ്രതിയെ വിട്ടുകിട്ടാന്‍ യുഎഇ സഹായം തേടി എന്‍ഐഎ; നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ഒളിപ്പിക്കുന്നത് ഗുരുതരമായ കുറ്റമായതിനാല്‍ ഫൈസല്‍ ഫരീദിനെതിരെ യുഎഇ അധികൃതര്‍ അറസ്റ്റു ചെയ്യും; രാജ്യാന്തര ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന നടപടിയില്‍ കര്‍ശന നടപടി വരും

Britishmalayali
kz´wteJI³

ദുബായ്: നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ തിരയുന്ന മൂന്നാം പ്രതി യുഎഇയില്‍ ഒളിവില്‍ പോയി. ആദ്യം ചാനലുകള്‍ക്ക് മുന്നില്‍ നല്ല പിള്ള ചമഞ്ഞെത്തിയ ഫൈസല്‍ ഫരീദ് എന്‍എഐ നിലപാട് വ്യക്തമാക്കിയതോടെ മുങ്ങുകയായിരുന്നു. ഇതോടെ ദുബായ് റാഷിദിയയിലെ താമസസ്ഥലത്തുനിന്നും മാറിനില്‍ക്കുന്ന ഫൈസലിനെ കണ്ടെത്തി വിട്ടുകിട്ടാന്‍ എന്‍.ഐ.എ. യു.എ.ഇ. അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തില്‍ നിര്‍ണായക കണ്ണിയെന്ന് എന്‍.ഐ.എ. ഉറപ്പിച്ചിട്ടുണ്ട്. ദുബായിലുള്ള ഫൈസല്‍ ഫരീദ് കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ വഴുതിമാറുന്ന നിലയിലാണ്.

ഇപ്പോഴത്തെ നിലയില്‍ ഫൈസല്‍ ഫരീദിനെതിരെ യുഎഇയിലും നിയമ നടപടികള്‍ക്കു സാധ്യതയുണ്ട്. ഇയാള്‍ യുഎഇ അധികൃതര്‍ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയാണ് വര്‍ദ്ധിക്കുന്നത്. ഞായറാഴ്ച ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് 'അതു ഞാനല്ല' എന്നു പറഞ്ഞ ഇയാള്‍ തുടര്‍ന്നുള്ള 2 ദിവസവും മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാല്‍, അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. അധികൃതരെ കബളിപ്പിച്ചു നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ഒളിപ്പിക്കുന്നത് ഗുരുതരമായ 3 വകുപ്പുകള്‍ ചുമത്താവുന്ന കുറ്റമാണ്. രാജ്യസുരക്ഷ അപകടത്തിലാക്കല്‍, രാജ്യാന്തര ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കല്‍ എന്നിവ യുഎഇയിലെ പരമോന്നത കോടതി (അബുദാബി ഫെഡറല്‍ കോര്‍ട്) ആണു പരിഗണിക്കുക. തെറ്റായ വിവരം നല്‍കുന്നത് കസ്റ്റംസ് നിയമമനുസരിച്ച് 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.

ഫൈസല്‍ ഫരീദിന് പങ്കാളിത്തമുള്ള ദുബായ് ഖിസൈസിലെ ഗോ ജിം ഇന്നലെയും പ്രവര്‍ത്തിച്ചെങ്കിലും ഇന്നു മുതല്‍ തുറക്കില്ലെന്ന് ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്നാണ് അറിയിപ്പ്. ഇയാളുടെ ഉടമസ്ഥതയിലുള്ള 'ഫൈവ് സി' എന്ന കാര്‍ വര്‍ക് ഷോപ്പ് അടഞ്ഞു കിടക്കുകയാണ്. വാടക കുടിശിക സംബന്ധിച്ച തര്‍ക്കത്തില്‍ ഫൈസലും കെട്ടിട ഉടമയും തമ്മില്‍ കേസ് നടക്കുന്നുണ്ട്. ജിമ്മുകളിലേക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന ബിസിനസും ഫൈസലിനുണ്ട്.

ഫൈസല്‍ ഫരീദ് പക്ഷേ, ഇന്ത്യയില്‍നിന്നുള്ള പരിചിതമല്ലാത്ത ഫോണ്‍കോളുകള്‍ എടുക്കുന്നില്ല. നേരത്തേ കൂടെയുണ്ടാകാറുള്ള അടുത്ത സുഹൃത്തുക്കളില്‍ പലരും ഇപ്പോള്‍ കൂടെയില്ല. കേരളത്തില്‍നിന്ന് അന്വേഷണസംഘം ഫൈസലിനെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ഫൈസലിനെ കിട്ടിയില്ല. സുഹൃത്തുക്കളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണ് ഫൈസല്‍ ഫരീദ് ഇപ്പോള്‍. എന്‍.ഐ.എ, കസ്റ്റംസ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഫൈസല്‍ ഫരീദിനെ വിളിച്ചുകൊണ്ടിരുന്നത്. അന്വേഷണസംഘം ഫൈസലിന്റെ സുഹൃത്തുക്കളില്‍ ചിലരെയും വിളിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ ഫൈസലിന്റെകൂടെ ഇല്ല എന്ന മറുപടിയാണ് സുഹൃത്തുക്കള്‍ നല്‍കിയത്. കേസില്‍ പങ്കില്ലെന്നു പറഞ്ഞ് ഫൈസല്‍ തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും കളങ്കിത വ്യക്തിയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ഫൈസലുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്നും ചിലര്‍ എന്‍.ഐ.എക്കും കസ്റ്റംസിനും ഫോണില്‍ മൊഴി നല്‍കി.

കസ്റ്റംസിന്റെ എഫ്.ഐ.ആറില്‍ എറണാകുളം സ്വദേശി 'ഫാസില്‍ ഫരീദ്' എന്ന പേരായിരുന്നു ആദ്യം ഉണ്ടായിരുന്നത് . സരിത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പേര് വന്നത്. പേരിലെ ആശയക്കുഴപ്പത്തിന്റെ മറവില്‍ കേസില്‍നിന്ന് തത്കാലം ഒഴിഞ്ഞുമാറാം എന്നായിരുന്നു ഫൈസല്‍ ഫരീദ് കരുതിയത്. എന്നാല്‍ എന്‍.ഐ.ഐ. കോടതിയില്‍ അപേക്ഷ നല്‍കി തൃശ്ശൂര്‍ സ്വദേശിയായ ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി എന്ന് തിരുത്തിയതോടെയാണ് ഫൈസല്‍ ഫരീദിന്റെ വാദങ്ങള്‍ പൊളിഞ്ഞത്.

സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാംപ്രതിയായ തൃശൂര്‍ കയ്പമംഗലം മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദ് കള്ളക്കടത്തിലേക്ക് തിരിഞ്ഞത് മറ്റു ബിസിനസുകള്‍ പൊളിഞ്ഞതോടെ. വര്‍ഷങ്ങളായി ദുബായിലുള്ള ഫൈസലിന് യുഎഇ, സൗദി, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബിസിനസുണ്ട്. സൗദിയില്‍ എണ്ണക്കച്ചവടം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിലവില്‍ ദുബായില്‍ ഗ്യാരേജ് നടത്തുകയാണ്. ചിലരുമായി ചേര്‍ന്ന് ജിംനേഷ്യം ക്ലബ്ബും നടത്തുന്നു. ബിസിനസുകള്‍ തകര്‍ച്ചയിലായതോടെയാണ് കള്ളക്കടത്തിലേക്ക് കടന്നത്. ദുബായിലെ എമിഗ്രേഷന്‍ വിഭാഗത്തിലും ദുബായ് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരുമായും ബന്ധമുണ്ട്.

സാമ്പത്തിക പ്രശ്നങ്ങളിലാണ് ഫൈസലെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുന്നേ മൂന്നുപീടികയിലെ വീട് ഈടുനല്‍കി 14 ലക്ഷം രൂപ വായ്പയെടുത്തത് തിരച്ചടയ്ക്കാത്തതിനാല്‍ ജപ്തി നേരിടുകയാണ്. മൂന്നുപീടികയിലെ വീട് അടച്ചിട്ടാണ് ഭാര്യക്കും കുടുംബത്തോടൊപ്പം ദുബായില്‍ കഴിയുന്നത്. ഇയാള്‍ക്കെതിരെ കേരളത്തില്‍ കേസുകള്‍ ഉള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ പിടികൂടാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനുള്ള അപേക്ഷ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. യുഎഇയില്‍നിന്ന് നയതന്ത്ര ബാഗേജില്‍ 30 കിലോ സ്വര്‍ണം അയച്ചത് ഫൈസല്‍ ഫരീദാണ്. എന്‍ഐഎയുടെ എഫ്‌ഐആറില്‍ ഫൈസലിന്റെ പേര് തെറ്റായാണ് ചേര്‍ത്തിരുന്നത്. പ്രതിയുടെ പേരും മേല്‍വിലാസവും പുതുക്കാന്‍ കോടതി അനുമതി നല്‍കി. തൃശൂര്‍, കൈപ്പമംഗലം, പുത്തന്‍പള്ളി, തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദ് എന്നാണ് ശരിയായ വിലാസം. എഫ്‌ഐആറില്‍ ഫാസില്‍ ഫരീദ്, എറണാകുളം എന്നാണ് ചേര്‍ത്തിരുന്നത്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടാന്‍ ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസ് വേണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category