1 GBP = 97.30 INR                       

BREAKING NEWS

സച്ചിന്‍ പൈലറ്റിനോട് സന്ധിയില്ലെന്ന നിലപാടില്‍ അശോക് ഗെലോട്ട്; സച്ചിനെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് നേതൃത്വം; ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൈലറ്റിന് സ്വാധീനമുള്ള മേഖലകളില്‍ 233 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു; സച്ചിനെ മുഖ്യമന്ത്രിയാക്കി ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്താനാവുമോ എന്ന നിര്‍ദ്ദേശവും ചര്‍ച്ച ചെയ്തു ബിജെപി; ബിജെപി കളത്തിലെത്തിക്കാന്‍ നിയോഗിച്ചത് ചങ്ങാതിയായ ജ്യോതിരാദിത്യ സിന്ധ്യയെ; ഫാറൂഖ് അബ്ദുള്ളയുടെ മരുമകന്‍ മറുകണ്ടം ചാടുമോ?

Britishmalayali
kz´wteJI³

ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിടാന്‍ ശ്രമിച്ചതിന് കടുത്ത നടപടി നേരിടുന്ന സച്ചിന്‍ പൈലറ്റിനോട് വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസും അശോക് ഗെലോട്ടും. സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നാലെ ഇപ്പോള്‍ എംഎല്‍എ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കം ചെയ്യനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് തേടുന്നത്. സച്ചിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന വിവരമാണ് ഒടുവിലായി പുറത്ത് വരുന്നത്.

അതേസമയം സച്ചിന്‍ തന്റെ അടുത്ത നീക്കം എന്താണെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും. ബിജെപിയിലേക്ക് പോകുമോ അതോ പുതിയ പാര്‍ട്ടി ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ബിജെപിയിലേക്ക് പോകാന്‍ സച്ചിന് മുന്നില്‍ ഏറെപ്രതിസന്ധികളുണ്ട്. ഫാറൂഖ് അബ്ദുള്ളയുടെ മരുമകനാണ് അദ്ദേഹം. തന്റെ ഭാര്യാ പിതാവിനെയും സഹോദരനെയും മാസങ്ങളോളം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത് ബിജെപി സര്‍ക്കാറാണ്. അതുകൊണ്ട് തന്നെ ആ പാളയത്തിലേക്ക് എങ്ങനെ സച്ചിന്‍ ചേക്കേറും എന്ന ചോദ്യം ഉയരുന്നുണ്ട്.

അതേ സമയം സച്ചിന്‍ പൈലറ്റിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കള്‍ വസുന്ധരരാജെ സിന്ധ്യയുടെ സാന്നിധ്യത്തില്‍ ജയ്പൂരില്‍ യോഗം ചേരുന്നുണ്ട്. സച്ചിനെ മുഖ്യമന്ത്രിയാക്കി ഗലോട്ട് സര്‍ക്കാരിനെ വീഴ്ത്താനാവുമോ എന്ന നിര്‍ദ്ദേശവും യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍, വസുദ്ധര അടക്കമുള്ളവര്‍ ഈ നീക്കത്തെ അനുകൂലിക്കാനുള്ള സാധ്യത കുറവാണ്. അതേസമയം സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. അശോക് ഗലോട്ടിനെ പിന്തുണയ്ക്കുന്ന 104 എംഎല്‍എമാര്‍ ജയ്പൂരിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. എന്നാല്‍ ഭരണപക്ഷത്തെ നാലോ അഞ്ചോ പേര്‍ കൂടി കാലുമാറിയാല്‍ സര്‍ക്കാര്‍ വീഴും. അതിനാല്‍ സച്ചിനൊപ്പം പോയ ചിലരെ തിരിച്ചു കൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഗലോട്ട് സര്‍ക്കാര്‍ അധികാരമേറ്റമുതല്‍ തുടങ്ങിയ വടംവലിക്കൊടുവിലാണ് ഇപ്പോള്‍ നാല്പത്തിരണ്ടുകാരനായ യുവനേതാവ് പുറത്തേക്ക് പോകുന്നത്.

അശോക് ഗലോട്ടിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നിന്ന സച്ചിന്‍ പൈലറ്റ് നിയമസഭാകക്ഷി യോഗവും ബഹിഷ്‌ക്കരിച്ചതോടെയാണ് കടുത്ത നടപടിക്ക് കോണ്‍ഗ്രസ് തീരുമാനം എടുത്തത്. സച്ചിന്‍ പൈലറ്റിന് പകരം സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഗോവിന്ദ് സിങ് ദൊതാസ്ത്രയെ നിയമിച്ചു. സച്ചിന്‍ പൈലറ്റിനൊപ്പം പോയ രണ്ടു മന്ത്രിമാരെ പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ അദ്ധ്യക്ഷന്മാരെയും മാറ്റി.

പ്രിയങ്കഗാന്ധി ഉള്‍പ്പടെയുള്ളവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സച്ചിന്‍ സമവായത്തിന് തയ്യാറായില്ലെന്നാണ് വിവരം. അശോക് ഗലോട്ടിനെ മാറ്റിയുള്ള ഒത്തുതീര്‍പ്പില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനെതിരെ നടപടി വേണമെന്ന അശോക് ഗലോട്ടും നിലവില്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന എംഎല്‍എമാരുടെ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസിന് മുന്നില്‍ മറ്റു വഴികളില്ലാതായി. അതേ സമയം സച്ചിന്‍ പൈലറ്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുകയാണ് നേതാക്കള്‍. സച്ചിന്‍ പൈലറ്റിന് സ്വാഗതമെന്ന് ബിജെപി നേതാവ് ഓം മാഥുര്‍ വ്യക്തമാക്കി.

അതിനിടെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളുമായി അശോക് ഗെലോട്ടും രംഗത്തുണ്ട്. സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ നിര്‍ണായക നീക്കങ്ങളുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് കളം നിറഞ്ഞു. സച്ചിന്‍ പൈലറ്റിന് സ്വാധീനമുള്ള ഗുജ്ജര്‍ മേഖലകളില്‍ 233 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഉപമുഖ്യമന്ത്രി, രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവികളില്‍നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയിരുന്നു.

ഇതിന് പിന്നാലെ സച്ചിന് പിന്തുണ നല്‍കിയ വിശ്വേന്ദ് സിങ്, രമേഷ് മീന എന്നിവരുടേയും മന്ത്രിസ്ഥാനം തെറിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സച്ചിന്റെ വിശ്വസ്തനും എംഎല്‍എയുമായ മുകേഷ് ഭാസ്‌കറിനെയും കോണ്‍ഗ്രസ് നീക്കിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഗെലോട്ട് ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പൈലറ്റിനെ നീക്കിയ നടപടിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കി.

രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളുടെ ദൗത്യം ബിജെപി ഏല്‍പിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെയാണ്. മധ്യപ്രദേശിലേതിനു സമാനമായ ഒരു ചടുലനീക്കത്തിന് രാജസ്ഥാനില്‍ ബിജെപി. ശ്രമിക്കുന്നില്ലെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. ഗഹലോത്ത് സര്‍ക്കാറിനെ താഴെയിറക്കാന്‍ ആവശ്യമായ എംഎല്‍എമാര്‍ സച്ചിനൊപ്പമില്ല എന്നതാണ് ബിജെപി. കളത്തിലിറങ്ങാന്‍ മടിക്കുന്നതിനു പിന്നിലെ കാര്യം.

രാജസ്ഥാനില്‍ സച്ചിനെ ബിജെപിയിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം രാജസ്ഥാന്‍ ബിജെപിയില്‍ തന്നെ രണ്ട് പക്ഷങ്ങളുണ്ട്. ഒന്ന്- മുന്മുഖ്യമന്ത്രി വസുന്ധര രാജെ നേതൃത്വം നല്‍കുന്നത്. മറ്റൊന്ന് മോദിയും ഷായും പിന്തുണയ്ക്കുന്ന വിഭാഗവും. ബിജെപി. സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവരാണ് ഈ പക്ഷത്തുള്ളത്. ആര്‍.എസ്.എസിന്റെ പിന്തുണയും ഇവര്‍ക്കാണുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category