1 GBP = 97.30 INR                       

BREAKING NEWS

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തോടടുക്കുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9,37,487 പേര്‍ക്ക്; 24,315 കോവിഡ് മരണങ്ങളും; രാജ്യത്തെ കോവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ഇരുപത് സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നും വിശദീകരണം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ പത്തുലക്ഷത്തോടടുക്കുന്നു. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 9,37,487 പേര്‍ക്കാണ്. 24,315 കോവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 593,080 പേര്‍ രോഗമുക്തി നേടി. നിലവില്‍ ചികിത്സയിലുള്ള 3,20,092 പേരില്‍ 8,944 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് രോഗികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6741 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഇന്നും അഞ്ഞൂറ് കടന്നേക്കും. രാജ്യത്തെ കോവിഡ് രോഗികളുടെ 86 ശതമാനവും പത്ത് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇരുപത് സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാര്‍ലമെന്റിന്റെ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്ന് യോഗം ചേരും.

കോവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകത്തിലെ രണ്ട് ജില്ലകളില്‍ വീണ്ടും ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍. ബെംഗളൂരു അര്‍ബന്‍ , റൂറല്‍ ജില്ലകളാണ് പൂര്‍ണമായും അടച്ചിടുന്നത്. ഇന്നലെ മാത്രം 87 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്ക ര്‍ണാടക. രോഗവ്യാപനം രൂക്ഷമായ മറ്റു ജില്ലകളിലും ലോക് ഡൗണ്‍ നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി. 213 പേര്‍ ഇന്നലെ മരിച്ചതോടെ ആകെ മരണം 10,695 ആയി. 4500 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,49,007 ആയി. 1,07,665 ആണ് നിലവില്‍ മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകള്‍. മുംബൈയില്‍ ഇന്നലെ 969 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 70 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 94,863 ആയി. 5402 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ 1011 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. 66,633 പേരാണ് മുംബൈയില്‍ ഇതുവരെ രോഗമുക്തി നേടിയത്.

തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം 4526 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 67 പേര്‍ മരിച്ചു. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,324 ഉം ആകെ മരണം 2099 ഉം ആയി. തമിഴ്നാട്ടില്‍ 97,310 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. വിദേശത്തുനിന്ന് അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തിയ 19 പേര്‍ക്കും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ ആറുപേര്‍ക്കും റോഡുമാര്‍ഗം എത്തിയ 34 പേര്‍ക്കും തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ഇന്നലെ 2496 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 87 പേര്‍ മരിച്ചു. 25,839 ആണ് നിലവില്‍ കര്‍ണാടകയിലെ ആക്ടീവ് കേസുകള്‍. ആകെ മരണം 842. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ (1267) ഇന്നലെ റിപ്പോര്‍ട്ടു ചെയ്തത് ബെംഗളൂരുവിലാണ്. 125 പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ച മൈസൂരുവാണ് തൊട്ടുപിന്നില്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category