1 GBP = 97.30 INR                       

BREAKING NEWS

സച്ചിന്‍ പൈലറ്റും പുറത്തുപോയതോടെ കൂടുതല്‍ ദുര്‍ബലമായി കോണ്‍ഗ്രസ്; യുവനേതാവിന്റെ അടുത്ത നീക്കം എന്തെന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍; സച്ചിന്റെ ലക്ഷ്യം പുതിയ പാര്‍ട്ടിയോ ബിജെപിയോ? രണ്ടായാലും നേട്ടം തങ്ങള്‍ക്കു തന്നെയെന്നുറച്ച് ബിജെപി; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് സച്ചിന്‍ പൈലറ്റിനെ തന്നെ; കോണ്‍ഗ്രസ് മുക്ത ഭാരതം അകലെയല്ലെന്ന കണക്കു കൂട്ടലില്‍ ബിജെപിയും

Britishmalayali
kz´wteJI³

 

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിട്ടതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഏതാണ്ട് പൂര്‍ണമായി എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കടുത്ത മോദി പ്രഭാവത്തിലും രാജസ്ഥാന്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജമായിരുന്നത് സച്ചിന്‍ പൈലറ്റിന്റെ കഠിനാധ്വാനവും വ്യക്തി പ്രഭാവവും തന്നെയായിരുന്നു. അത്തരമൊരു നേതാവ് കോണ്‍ഗ്രസില്‍ ഇന്ന് ബാക്കിയില്ല എന്ന് സകലരും സമ്മതിക്കുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന് പുറത്തെത്തിയ സച്ചിന്‍ പൈലറ്റിന്റെ രാഷ്ട്രീയ ഭാവി എന്താകും എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. രണ്ട് വഴികളാണ് സച്ചിന് മുന്നിലുള്ളത്. ഒന്നുകില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ശക്തി തെളിയിക്കുക. അല്ലെങ്കില്‍ ബിജെപിയിലേക്ക് ചേക്കേറുക രണ്ടും ബിജെപിക്ക് സ്വീകാര്യമായ വഴികളാണ്. എന്നാല്‍, സ്വന്തം പാര്‍ട്ടിയുണ്ടാക്കിയാല്‍ രാജസ്ഥാന് പുറത്തേക്ക് വളരാന്‍ കഴിയുമോ എന്ന ആശങ്ക സച്ചിനുണ്ട്. ബിജെപിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ നിരയിലേക്ക് സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇതുവരെയുള്ള കരുനീക്കങ്ങളും വിഫലമാകും.

സച്ചിനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന പ്രിയങ്ക ഗാന്ധിയെ ആയിരുന്നു അനുനയ നീക്കത്തിനു സോണിയ നിയോഗിച്ചിരുന്നത്. ഫോണില്‍ വിളിച്ച പ്രിയങ്കയോട് സച്ചിന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഗെലോട്ട് തന്നെ നിരന്തരം അപമാനിക്കുന്നു എന്നും ഇനിയും ഒന്നിച്ചു പ്രവര്‍ത്തിക്കാനാകില്ലെന്നും സച്ചിന്‍ വ്യക്തമാക്കുകയായിരുന്നു. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ള ഗെലോട്ടിനെ മുഖ്യമന്ത്രി പദത്തില്‍നിന്നു നീക്കുന്നതു പ്രായോഗികമല്ലെന്ന നിലപാടാണ് പ്രിയങ്ക സ്വീകരിച്ചത്. സച്ചിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് കിണഞ്ഞു ശ്രമിച്ചപ്പോള്‍, മറുവശത്ത് സച്ചിനെതിരായ ആക്രമണം ഗെലോട്ട് കടുപ്പിച്ചു. സച്ചിന്റെ അനുയായികളില്‍ ചിലര്‍ ബിജെപിയുമായി രഹസ്യ സമ്പര്‍ക്കത്തിലാണെന്ന് തെളിയിക്കുന്ന ശബ്ദരേഖകള്‍ പൊലീസ് വഴി സംഘടിപ്പിച്ച് ഹൈക്കമാന്‍ഡിനു മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചു. രണ്ടാം യോഗത്തിലും എത്താതിരുന്ന സച്ചിനെ ഇനിയും പിന്തുണയ്ക്കരുതെന്നും വ്യക്തമാക്കി.

സച്ചിന്‍ അതിരുകടക്കുന്നുവെന്ന വികാരം ഹൈക്കമാന്‍ഡിലും ശക്തിപ്പെട്ടു. സച്ചിന്റേത് അധികാരമോഹമാണെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജയ്പുരില്‍ നിന്നു ദേശീയ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. പിന്നാലെ, സച്ചിനെ പദവികളില്‍ നിന്നു നീക്കാന്‍ ജയ്പുരിലെ നിയമസഭാകക്ഷി യോഗത്തിന് സോണിയ അനുമതി നല്‍കി. തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരുമായി ശക്തിപ്രകടനം നടത്തുകയും ബിജെപിയുമായി ചേര്‍ന്നു മധ്യപ്രദേശ് മാതൃകയില്‍ ഭരണം അട്ടിമറിക്കാന്‍ കെല്‍പുണ്ടെന്നു കാണിച്ചു കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ആവശ്യം നേടിയെടുക്കുകയുമായിരുന്നു സച്ചിന്റെ ലക്ഷ്യം. എന്നാല്‍ ഗെലോട്ട് കരുക്കള്‍ നീക്കിയത് സച്ചിന്‍ പൈലറ്റിന് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴികാട്ടാനായിരുന്നു.

ലക്ഷ്യം അധികാരം തന്നെ
2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിനും മുമ്പുതന്നെ ഗെലോട്ടും പൈലറ്റും തമ്മിലുള്ള പ്രശ്നം ആരംഭിച്ചിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഗെലോട്ടിനെ മൂന്നാം വട്ടം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതോടെ അസ്വസ്ഥതയേറുകയായിരുന്നു. 2013 ലെ ദയനീയ പരാജയത്തിന് ശേഷം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ച തന്നെ തഴഞ്ഞ നീക്കമാണ് പൈലറ്റിനെ ചൊടിപ്പിച്ചത്.

അധികാരമേറ്റെടുത്തതിന് ശേഷം വകുപ്പ് വിഭജനത്തെച്ചൊല്ലിയും തര്‍ക്കം തുടര്‍ന്നു. തുടര്‍ന്ന് അന്നത്തെ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടു. ധനകാര്യം, ആഭ്യന്തരം തുടങ്ങിയ ഒമ്പത് വകുപ്പുകള്‍ ഗെലോട്ട് കൈക്കലാക്കിയതായിരുന്നു പ്രശ്നമുണ്ടാക്കിയത്. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗെലോട്ട് ജെയ്പൂര്‍ സീറ്റ് മകന്‍ വൈഭവിനുവേണ്ടി മാറ്റിവെച്ചതും പൈലറ്റിനെ അസ്വസ്ഥനാക്കി. ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിന്‍ പൈലറ്റ് ക്യാമ്പ് ഗെലോട്ടിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ഏറ്റവുമൊടുവില്‍, രാജ്യസഭാ തെരഞ്ഞിടുപ്പില്‍ ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം ഗെലോട്ട് ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. പൈലറ്റിനെ അടക്കിനിര്‍ത്താന്‍ ഗെലോട്ടിന്റെ തന്ത്രമാണ് അട്ടിമറി ആരോപണമെന്നാണ് പലരും ആരോപിക്കുന്നത്. സംസ്ഥാനത്തുനിന്നും കെ.സി വേണുഗോപാല്‍ രാജ്യസഭയിലേക്കെത്തുന്നതില്‍ ഗെലോട്ട് വിയോജിപ്പുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപിക്ക് സന്തോഷം
സച്ചിന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാലും ബിജെപിയിലേക്ക് എത്തിയാലും ബിജെപിക്കാണ് നേട്ടം. പ്രധാന നേട്ടം കോണ്‍?ഗ്രസ് തകര്‍ന്നടിഞ്ഞു എന്നത് തന്നെ. സച്ചിനെ ഒപ്പം കൂട്ടിയാല്‍ രാജസ്ഥാനില്‍ ഭരണം ഉറപ്പിക്കാം. എന്നാല്‍, മുഖ്യമന്ത്രി കസേരയില്‍ കണ്ണെറിയുന്ന സച്ചിനെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ എങ്ങനെ സ്വീകരിക്കും എന്നതാണ് പ്രധാന പ്രശ്‌നം. മുന്മുഖ്യമന്ത്രി വസുന്ധര രാജെയെ എഴുതിത്ത്തള്ളാന്‍ കഴിയില്ല എന്നതാണു ബിജെപി കേന്ദ്ര നേതൃത്വത്തെ ഒരു കാല്‍ പിന്നോട്ടു വയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും താല്‍പര്യമില്ലെങ്കിലും എംഎല്‍എമാരില്‍ നിര്‍ണായക സ്വാധീനമാണു വസുന്ധരയ്ക്കുള്ളത്. സംസ്ഥാനത്തു ഭരണം പിടിച്ചാല്‍ അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാന്‍ ബിജെപിക്ക് കഴിയില്ല.

എന്നിരുന്നാലും, സച്ചിന്‍ പാര്‍ട്ടിയിലേക്കു വരുന്നതില്‍ ബിജെപിക്കു സന്തോഷം തന്നെയാണ്. ജ്യോതിരാദിത്യക്കു പിന്നാലെ മറ്റൊരു യുവ കോണ്‍ഗ്രസ് നേതാവു കൂടി എത്തുന്നത് ഗുണം ചെയ്യുമെന്നു പാര്‍ട്ടി കരുതുന്നു. മാത്രമല്ല, വസുന്ധരയ്ക്കപ്പുറം ചിന്തിച്ചാല്‍, കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ഉള്‍പ്പെടെ ചിലരുണ്ടെങ്കിലും ബിജെപിക്ക് രാജസ്ഥാനില്‍ വലിയ ജനകീയ മുഖങ്ങളില്ല. അതേസമയം, മറ്റു പാര്‍ട്ടികളില്‍നിന്ന് നേതാക്കളെ കൊണ്ടുവരുന്നത് ബിജെപിയില്‍ അസംതൃപ്തിയുണ്ടാക്കുന്നുവെന്ന് വാദവുമുണ്ട്.

സംസ്ഥാന നേതൃത്വത്തേക്കാള്‍ അമിത് ഷായാണ് സച്ചിന്‍ പൈലറ്റിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധിയെ ഇപ്പോഴും ബിജെപി ഭയക്കുന്നുണ്ട്. അദ്ദേഹം എപ്പോഴെങ്കിലും തിരിച്ചുവരുമെന്ന് ബിജെപിക്ക് അറിയാം. മറ്റേത് പ്രതിപക്ഷ നേതാവിനേക്കാളും സ്വാധീനം അദ്ദേഹത്തിനുണ്ട്. രാഹുലിന് ഒപ്പമുള്ളവരെ ഓരോന്നായി ബിജെപിയിലെത്തിച്ചാല്‍ തിരിച്ചുവരവ് അടയ്ക്കാമെന്ന് അമിത് ഷായ്ക്ക് അറിയാം. അസമിലും ത്രിപുരയിലും ഇത്തരത്തിലുള്ളവര്‍ ബിജെപിയിലെത്തിയിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ രാഹുല്‍ ഒന്ന് കൂടി ദുര്‍ബലനായി. പൈലറ്റ് കൂടി വന്നാല്‍ ബിജെപി പ്രതീക്ഷിച്ച കോണ്‍?ഗ്രസ് മുക്ത ഭാരതം സാധ്യമാകും എന്നാണ് വിലയിരുത്തുന്നത്.

പോരാട്ട പാരമ്പര്യം
സാധാരണക്കാരനായ പാല്‍ക്കാരനില്‍ നിന്നും വളര്‍ന്ന് വ്യോമസേനാ പൈലറ്റും പിന്നീട് മികച്ച രാഷട്രീയക്കാരനുമായി കോണ്‍?ഗ്രസ് നേതൃത്വത്തെ മുഖത്ത് നോക്കി വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച രാജേഷ് പൈലറ്റിന്റെ പാരമ്പര്യവും പോരാട്ട വീര്യവുമാണ് സച്ചിന് കൈമുതല്‍. രാജേഷ് പൈലറ്റ് പാര്‍ട്ടിയിലെ ജനാധിപത്യത്തിന് വളരെ പ്രാധാന്യം നല്‍കിയ നേതാവായിരുന്നു. ആത്മവിശ്വാസം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതുകൊണ്ട് നേതൃത്വത്തെ വെല്ലുവിളിക്കാനും സാധിച്ചു. സച്ചിന്‍ പൈലറ്റിനും സമാന കഴിവുകളുണ്ട്. 40ാം വയസ്സില്‍ മന്ത്രിയായ രാജേഷ് പൈലറ്റ് മുതിര്‍ന്ന നേതാക്കളായ അര്‍ജുന്‍ സിങ്, എസ്ബി ചവാന്‍ എന്നിവരെ വെല്ലുവിളിച്ചിരുന്നു. താനായിരുന്നു മന്ത്രിയെങ്കില്‍ ബാബറി മസ്ജിദ് പൊളിക്കില്ലായിരുന്നുവെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നരസിംഹ റാവുവിനെയും പൈലറ്റ് വെല്ലുവിളിച്ചു. റാവുവിനെ ഉപദേശകനും വിശ്വസ്തനുമായ ആള്‍ദൈവം ചന്ദ്രസ്വാമിയെ ജയിലില്‍ അടച്ചതും രാജേഷ് പൈലറ്റായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category