1 GBP = 97.30 INR                       

BREAKING NEWS

ഒരിക്കലും ബിജെപിയില്‍ ചേരില്ല, ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്; ബിജെപിയുടെ ഒരു നേതാക്കളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടുമില്ല; ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന വാര്‍ത്തകളും തെറ്റ്; രാഹുല്‍ ഗാന്ധി ഐഎസിസി അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം എന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് ഗെലോട്ട് ശ്രമിച്ചത്; അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം; പാര്‍ട്ടി വിട്ടത് അപമാനിക്കപ്പെട്ടതുകൊണ്ട്: തുറന്നടിച്ചു സച്ചിന്‍ പൈലറ്റ്

Britishmalayali
kz´wteJI³

ജയ്പൂര്‍: ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്നും സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ബിജെപി ചേരുക എന്ന ലക്ഷ്യത്തോടെയല്ല പാര്‍ട്ടി വിട്ടതെന്നും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് വേണ്ടി തന്നെയായിരിക്കും തന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും പൈലറ്റ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയതെന്ന് വ്യാജവാര്‍ത്തകള്‍ പോലും ചമച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് സച്ചിന്‍ രംഗത്തെത്തിയത്. ബിജെപിയുടെ ഒരു നേതാക്കളുമായും ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുമായി താന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും സച്ചില്‍ പൈലറ്റ് വ്യക്തമാക്കി.

രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തിന് വേണ്ടിയാണ് താന്‍ വിമതപ്രവര്‍ത്തനം നടത്തിയതെന്ന വാദവും സച്ചിന്‍ പൈലറ്റ് തള്ളിക്കളഞ്ഞു. 2018 ല്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. അതിന് എനിക്ക് സാധുവായ കാരണങ്ങളുണ്ട്. 200 സീറ്റില്‍ 21 സീറ്റുമാത്രമുള്ള ഘട്ടത്തിലാണ് ഞാന്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഞാന്‍ ജനങ്ങളുമായി ചേര്‍ന്നുപ്രവര്‍ത്തിച്ചു. അന്നൊന്നും ഗെഹ്ലോട്ട് ജിയുടെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തായിരുന്നു അതിനായി ഉയര്‍ത്തിക്കാട്ടിയത്. എന്ത് അനുഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

2018 ന് മുമ്പ് 1999 ലും 2009 ലും രണ്ടുതവണ അദ്ദേഹം മുഖ്യമന്ത്രിയായി. 2003, 2013 തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി 56, 26 സീറ്റുകളില്‍ ഒതുങ്ങി. എന്നിട്ടും അദ്ദേഹത്തിന് മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയമാണ് അദ്ദേഹം അതിനായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഗെലോട്ടിന്റെ സ്വന്തം ബൂത്തില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന കാര്യവും സച്ചിന്‍ചൂണ്ടിക്കാട്ടി. എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഞാന്‍ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് ഉപമുഖ്യമന്ത്രിയാകാന്‍ ഞാന്‍ ആദ്യം സമ്മതിച്ചത്. അധികാരവും ജോലിയും തുല്യമായി ക്രമീകരിക്കണമെന്ന് അന്ന് രാഹുല്‍ജി ഗെലോട്ടിനോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് ഗെലോട്ട് ശ്രമിച്ചത്. ജനങ്ങളില്‍ നിന്ന് എന്നെ അകറ്റാനുള്ള അജണ്ടയുണ്ടാക്കുകയായിരുന്നു അവര്‍. രാജസ്ഥാന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെയും എന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല. എന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കരുതെന്ന് ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെട്ടു, ഫയലുകള്‍ എനിക്ക് അയച്ചില്ല, സംസ്ഥാനത്ത് മാസങ്ങളായി മന്ത്രിസഭാ യോഗങ്ങളും സി.എല്‍.പി യോഗങ്ങളും നടക്കുന്നില്ല. എന്റെ ജനതയോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ എന്നെ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്തിന്റെ വിലയെന്താണ്, പൈലറ്റ് ചോദിച്ചു.

ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടില്ല. എനിക്ക് വേണ്ടത് മാന്യമായ ഒരു തൊഴില്‍ അന്തരീക്ഷം മാത്രമായിരുന്നു. വീണ്ടും ഞാന്‍ ആവര്‍ത്തിക്കുകയാണ് എനിക്ക് അധികാരമോ പദവിയോ വേണ്ട, അതിനുവേണ്ടിയുള്ള തര്‍ക്കവുമല്ല ഇത്. എന്നാല്‍ അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണം-പൈലറ്റ് പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞ ശേഷം തനിക്കെതിരെ ഗെലോട്ട് വിഭാഗം ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായോ രാഹുല്‍ ഗാന്ധിയുമായോ താന്‍ സംസാരിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നെന്നും പൈലറ്റ് പറഞ്ഞു.

അതിനിടെ സച്ചിന്‍ പൈലറ്റിനോട് യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടാണ് അശോക് ഗെലോട്ട്. സച്ചിനെ എംഎല്‍എ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കം ചെയ്യനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് തേടുന്നത്. സച്ചിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന വിവരമാണ് ഒടുവിലായി പുറത്ത് വരുന്നത്. ബിജെപിയിലേക്ക് പോകാന്‍ സച്ചിന് മുന്നില്‍ ഏറെപ്രതിസന്ധികളുണ്ട്. ഫാറൂഖ് അബ്ദുള്ളയുടെ മരുമകനാണ് അദ്ദേഹം. തന്റെ ഭാര്യാ പിതാവിനെയും സഹോദരനെയും മാസങ്ങളോളം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത് ബിജെപി സര്‍ക്കാറാണ്. അതുകൊണ്ട് തന്നെ ആ പാളയത്തിലേക്ക് എങ്ങനെ സച്ചിന്‍ ചേക്കേറും എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതാണ് ബിജെപിയിലേക്ക് പോകാന്‍ സച്ചിന് മുന്നിലുള്ള പ്രതിസന്ധി.

അതേസമയം സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. അശോക് ഗലോട്ടിനെ പിന്തുണയ്ക്കുന്ന 104 എംഎല്‍എമാര്‍ ജയ്പൂരിലെ റിസോര്‍ട്ടില്‍ തുടരുകയാണ്. എന്നാല്‍ ഭരണപക്ഷത്തെ നാലോ അഞ്ചോ പേര്‍ കൂടി കാലുമാറിയാല്‍ സര്‍ക്കാര്‍ വീഴും. അതിനാല്‍ സച്ചിനൊപ്പം പോയ ചിലരെ തിരിച്ചുകൊണ്ടുവരാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഗലോട്ട് സര്‍ക്കാര്‍ അധികാരമേറ്റമുതല്‍ തുടങ്ങിയ വടംവലിക്കൊടുവിലാണ് ഇപ്പോള്‍ നാല്പത്തിരണ്ടുകാരനായ യുവനേതാവ് പുറത്തേക്ക് പോകുന്നത്.

അശോക് ഗലോട്ടിനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നിന്ന സച്ചിന്‍ പൈലറ്റ് നിയമസഭാകക്ഷി യോഗവും ബഹിഷ്‌ക്കരിച്ചതോടെയാണ് കടുത്ത നടപടിക്ക് കോണ്‍ഗ്രസ് തീരുമാനം എടുത്തത്. സച്ചിന്‍ പൈലറ്റിന് പകരം സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഗോവിന്ദ് സിങ് ദൊതാസ്ത്രയെ നിയമിച്ചു. സച്ചിന്‍ പൈലറ്റിനൊപ്പം പോയ രണ്ടു മന്ത്രിമാരെ പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ അദ്ധ്യക്ഷന്മാരെയും മാറ്റി. പ്രിയങ്കഗാന്ധി ഉള്‍പ്പടെയുള്ളവര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സച്ചിന്‍ സമവായത്തിന് തയ്യാറായില്ലെന്നാണ് വിവരം. അശോക് ഗലോട്ടിനെ മാറ്റിയുള്ള ഒത്തുതീര്‍പ്പില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനെതിരെ നടപടി വേണമെന്ന അശോക് ഗലോട്ടും നിലവില്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന എംഎല്‍എമാരുടെ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസിന് മുന്നില്‍ മറ്റു വഴികളില്ലാതായി.

അതിനിടെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളുമായി അശോക് ഗെലോട്ടും രംഗത്തുണ്ട്. സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് പിന്നാലെ നിര്‍ണായക നീക്കങ്ങളുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട് കളം നിറഞ്ഞു. സച്ചിന്‍ പൈലറ്റിന് സ്വാധീനമുള്ള ഗുജ്ജര്‍ മേഖലകളില്‍ 233 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category