1 GBP = 97.30 INR                       

BREAKING NEWS

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൃഷ്ണപ്രിയ മാതാവുമായി വീഡിയോ കോളില്‍ സംസാരിച്ചു; അമ്മയ്ക്ക് കൃഷ്ണപ്രിയ കാണിച്ചു കൊടുത്തത് ഓംലറ്റ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്; നിലം തുടക്കുന്ന ലോഷനും ഒരു ചെരുപ്പും ഒരു പാസ്ത പാക്കറ്റും വേണമെന്നും ആവശ്യപ്പെട്ടു; ഏറെ സന്തോഷത്തോടെ ഫോണ്‍വിളി അവസാനിപ്പിച്ച യുവതിയെ പിന്നീടു കാണുന്നത് ജനലഴികളില്‍ ആത്മഹത്യ ചെയ്ത നിലയില്‍; യാതൊരു മുറിവുകളോ ശരീരത്തില്‍ ഉണ്ടായിരുന്നില്ല; മരണത്തില്‍ ദുരൂഹതയെന്ന് പിതാവ് പ്രമോദ് പിള്ള മറുനാടനോട്

Britishmalayali
ആര്‍ പീയൂഷ്

കോട്ടയം: റഷ്യയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മണിക്കൂറുകള്‍ക്ക് മുന്‍പ് മാതാവുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. വീഡിയോ കോളില്‍ ഓംലൈറ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു. ഏറെ സംസാരിച്ച ശേഷം ഒരു വട്ടം കൂടി വിളിച്ചെങ്കിലും അമ്മയ്ക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. തിരിച്ചു വിളിച്ചപ്പോള്‍ പ്രതികരണമില്ലാതിരുന്നതോടെ ഉറങ്ങുകയാവും എന്ന് കരുതി. പിന്നെ രാത്രിയില്‍ പിതാവ് എത്തുമ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണുന്നത്. ചങ്ങനാശ്ശേരി പായിപ്പാട് അംബിയില്‍ താഴത്തേതില്‍ പ്രമോദ് പിള്ള - കവിതാ പ്രമോദ് ദമ്പതികളുടെ മകള്‍ കൃഷ്ണപ്രിയ(20) ആത്മഹത്യ ചെയ്തത് എന്തിനെന്ന് ഇപ്പോഴും ബന്ധുക്കള്‍ക്ക് അറിയില്ല.

ക്വാറന്റൈനില്‍ കഴിയുകയാണെങ്കിലും കൃഷ്ണപ്രിയ റഷ്യയിലെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്തിരുന്നു. റഷ്യന്‍ സമയത്തില്‍ ക്ലാസ്സില്‍ പങ്കെടുത്തിരുന്ന കൃഷ്ണ പ്രിയ വൈകിയാണ് ഉറങ്ങിയിരുന്നത്. എഴുന്നേല്‍ക്കാന്‍ താമസിക്കുകയും ചെയ്യു. എന്നാല്‍ ആത്മഹത്യ ചെയ്ത ദിവസം രാവിലെ 12 മണിയോടെ മാതാവ് ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല. പിന്നീട് ഒരു മണിയോടെയാണ് കൃഷ്ണ പ്രിയ തിരികെ വിളിച്ചത്. അപ്പോഴാണ് അടുക്കളയില്‍ ഓംലൈറ്റ് ഉണ്ടാക്കുകയാണ് എന്ന് വീഡിയോ കോളിലൂടെ കാണിച്ചത്. ഇതിനിടയില്‍ നിലം തുടക്കുന്ന ലോഷനും ഒരു ചെരുപ്പും വേണമെന്ന് പറഞ്ഞു.

വൈകുന്നേരം പാസ്ത ഒരു പായ്ക്കറ്റു കൂടി വാങ്ങണമെന്നും ആവിശ്യപ്പെട്ടു. ഏറെ സന്തോഷത്തോടെ തന്നെയാണ് ഫോണ്‍ സംസാരം അവസാനിപ്പിച്ചത്. പിന്നീട് രണ്ടു മണിയോടു കൂടി കൃഷ്ണ പ്രിയ വീണ്ടും മാതാവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് മാതാവ് തിരികെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. വൈകുന്നേരം പിതാവ് കൃഷ്ണപ്രിയ ആവിശ്യപ്പെട്ട സാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കാണുന്നത്.

അതേ സമയം പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് രംഗത്ത് വന്നു. ജനാലയുടെ അഴികളില്‍ പുതപ്പിന്റെ അറ്റത്ത് തൂങ്ങിമരിച്ച നിലയിലാണ് മകളെ കണ്ടെത്തിയത്. തൂങ്ങി മരിക്കുമ്പോള്‍ കൈകാലിട്ടടിച്ചുണ്ടാകുന്ന പാടുകളോ അങ്ങനെ മറ്റ് യാതൊരുവിധത്തിലുള്ള മുറിവുകളോ ഒന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. സ്വന്തം മുറിയില്‍ ബെഡ് ഷീറ്റുകള്‍ ഉണ്ടായിട്ടും മറ്റൊരു മുറിയിലിരുന്ന ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നതും ജനാലയില്‍ ഷീറ്റ് കെട്ടിയിരിക്കുന്ന രീതിയും മറ്റുമാണ് പിതാവ് കൃഷ്ണപ്രിയയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കാന്‍ കാരണം. മാത്രമല്ല റഷ്യയില്‍ നിന്നും എത്തിയതിന് ശേഷം യാതൊരുവിധ വിഷമങ്ങളും ഉണ്ടായിരുന്നില്ല എന്നും പിതാവ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

ആത്മഹത്യ ചെയ്ത 13 ന് രാത്രി എട്ടു മണിയോടെയാണ് കൃഷ്ണപ്രിയയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 9 ന് റഷ്യയില്‍ നിന്നും എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. മാതാപിതാക്കളും സഹോദരനും ബന്ധുവീട്ടിലേക്ക് താമസം മാറുകയും കൃഷ്ണപ്രിയ ഒറ്റയ്ക്ക് സ്വന്തം വീട്ടില്‍ ക്വാറന്റൈനില്‍ തുടരുകയുമായിരുന്നു. ഒറ്റയ്ക്ക് താമസിക്കണ്ടെന്നും പിതാവോ മാതാവോ കൂടെ നില്‍ക്കാമെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടി സമ്മതിച്ചില്ല. സ്വന്തമായി ആഹാരം പാകം ചെയ്ത് സന്തോഷത്തോടെ കഴിഞ്ഞ് വരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷണം പാകം ചെയ്യാനുള്ള ആഹാര സാധനങ്ങള്‍ വാങ്ങി പിതാവ് പ്രമോദ് എത്തുമ്പോഴാണ് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.

ആഹാര സാധനങ്ങളുമായി വീട്ടിലെത്തി ഏറെ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. വീടിന് പിന്‍വശത്തെത്തിയപ്പോള്‍ ബാത്ത്റൂമില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവിടെ നിന്ന് വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് കൃഷ്ണപ്രിയയുടെ റൂമിന് സമീപത്തെത്തിയപ്പോള്‍ ജനാലയുടെ വശത്ത് ആരോ നില്‍ക്കുന്ന നിഴല്‍ കണ്ടു. ജനാലയില്‍ തട്ടി വിളിച്ചിട്ടും അനക്കമില്ലാതെയായതോടെ ചില്ല് തകര്‍ത്തപ്പോഴാണ് കൃഷ്ണപ്രിയ തൂങ്ങി നില്‍ക്കുന്നത് പിതാവ് കാണുന്നത്. പിതാവിന്റെ നിലവിളികേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും സമീപവാസികളും ഓടിയെത്തുകയും വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കടക്കുകയും ചെയ്തു. കെട്ടഴിച്ച് താഴെ ഇറക്കിയെങ്കിലും അനക്കമില്ലായിരുന്നു. വേഗം തന്നെ ആംബുലന്‍സ് വരുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

കോവിഡ് ശ്രവ പരിശോധനാ ഫലം വരുന്നതു വരെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. ഇന്നലെ വൈകുന്നേരത്തെടെ ഫലം നെഗറ്റീവാണെന്ന് അറിയിപ്പു ലഭിച്ചു. തുടര്‍ന്ന് ഇന്ന് രാവിലെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറും. തൃക്കൊടിത്താനം പൊലീസ് കേസെടുത്ത് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണും ലാപ് ടോപ്പും പൊലീസ് പരിശോധനയ്ക്കായി കൊണ്ടു പോയി. ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ഇവ പരിശോധിക്കാന്‍ ഫോറന്‍സ്‌ക് വിഭാഗത്തിന് അയച്ചു കൊടുത്ത് വിവരങ്ങള്‍ ശേഖരിക്കും. 2018 ലാണ് റഷ്യയിലെക്ക് എം.ബി.ബി.എസ് പഠനത്തിനായി കൃഷ്ണപ്രിയ പോയത്. കൃഷ്ണപ്രസാദ് സഹോദരനാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബ വീട്ടില്‍ സംസ്‌ക്കരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category