kz´wteJI³
കുട്ടിക്കാലത്ത് ആരെങ്കിലും അടുത്തേക്ക് വിളിച്ചാലും ശരീരത്തില്‍ സ്പര്‍ശിച്ചാലും സ്നേഹത്തോടെയാകുമെന്നാണ് പല കുട്ടികളും ധരിച്ച് വയ്ക്കുന്നത്. ലൈംഗികാതിക്രമമാണ് നടന്നതെന്ന് മനസ്സിലാക്കുന്നത് പോലും ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാവും. അപ്പോഴേയ്ക്കും ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളില്‍ നിന്നും രപക്ഷപ്പെടാനാവാതെ അവള് വിഷാദത്തിലേക്കും മറ്റും വീണിട്ടുണ്ടാവും. ഇത്തര്തതില്‍ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് 18 വയസ്സുള്ല ഒരു പെണ്‍കുട്ടി. ഹ്യൂമന്‍സ് ഓഫ് മുംബൈ എന്ന സോഷ്യല്‍ മീഡിയ പേജില്‍ എഴുതിയ കുറിപ്പിലാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് അവള് തുറന്നെഴുതിയത്.
യുവതിയുടെ കുറിപ്പ് വായിക്കാം
അയാളുടെ ഭാരം എന്റെ ശരീരത്തിനു മുകളില്‍ അനുഭവപ്പെട്ടപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. എട്ടു വയസ്സായിരുന്നു എന്റെ പ്രായം. വീട്ടുകാരെല്ലാം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു അയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയത്. കണ്ണു തുറന്നു നോക്കിയപ്പോള്‍ അയാള്‍ എനിക്കു മുകളിലായിരുന്നു. അയാള്‍ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാന്‍ നിശ്ചലയായി. എന്റെ ശരീരം മരവിച്ചു പോയി. ഒച്ചവയ്ക്കാന്‍ പോലും കഴിഞ്ഞില്ല. ഞങ്ങളുടെ അകന്ന ബന്ധുവായ 35 വയസ്സുള്ള അമ്മാവനായിരുന്നു അത്.
ഈ ക്രൂരകൃത്യത്തിനു ശേഷം അയാള്‍ ഓടിപ്പോയി. പിന്നീട് മൂത്രമൊഴിക്കുമ്പോഴെല്ലാം എനിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. രക്തസ്രാവമുണ്ടായി. യോനിയില്‍ സാരമായ മുറിവേറ്റു. കയ്യും മുഖവും കഴുകിയ ശേഷം ഞാന്‍ തിരികെ കിടക്കയിലേക്ക് വീണു. ആ രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലായിരുന്നില്ല. ആരോടും ഇതേകുറിച്ച് സംസാരിക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല.
പിന്നീട് ഒരിക്കലും ഞാന്‍ അയാളെ കണ്ടിട്ടില്ല. പക്ഷേ, ആ സംഭവം ഏല്പിച്ച ആഘാതം വളരെ വലുതായിരുന്നു. സമാനമായ മറ്റൊരു അനുഭവവും എനിക്കുണ്ടായി. സ്കൂള്‍ കഴിഞ്ഞു വന്നാല്‍ ഉച്ചഭക്ഷണത്തിനായി ഞാന്‍ അയല്‍വാസിയുടെ വീട്ടില്‍ പോകുമായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത ഒരു ദിവസം അവന് സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചു വരുത്തി. എനിക്കു മുന്നില്‍ നിന്ന് അവര്‍ സ്വയംഭോഗം നടത്തി. അവരില്‍ ഒരാള്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. അപ്പോഴും എനിക്ക് രക്തസ്രാവമുണ്ടായി. എല്ലാം എനിക്ക് നഷ്ടമായി. കുളിച്ചാല്‍ എല്ലാം വൃത്തിയാകുമെന്നു കരുതി ഓരോ തവണയും ആ മാലിന്യം എന്റെ ശരീരത്തില്‍ നിന്നും കഴുകികളഞ്ഞു. ഏകദേശം 4 മാസത്തോളം ഇത്തരം അനുഭവം എനിക്കുണ്ടായി.
എന്റ പതിമൂന്നാം പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളായ രണ്ടുപേര്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഉറക്കെ നിലവിളിച്ചതോടെ അവര്‍ ഓടി രക്ഷപ്പെട്ടു. തുറന്നു പറഞ്ഞാല്‍ എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് കരുതി ഞാന്‍ ആരോടും ഇക്കാര്യങ്ങള്‍ പറഞ്ഞില്ല. കുറച്ചു കാലത്തേക്ക് വിഷാദവും ഭയവും എന്നെ നിരന്തരം വേട്ടയാടി. രാത്രികളെ ഞാന്‍ ഭയന്നു. ഹൃദയമിടിപ്പു കൂടി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പുകവലിയും മദ്യപാനവും ശീലമാക്കേണ്ടി വന്നു. ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായിരുന്നില്ല. പതിനേഴാം വയസ്സുവരെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നു.
മദ്യപാനം എന്റെ മാറിടത്തില്‍ ഒരു മുഴ വളരുന്നതിന് ഇടയാക്കി. അന്നുമുതലാണ് രക്ഷിതാക്കള്‍ എന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്. ചിലസമയങ്ങളില്‍ ഞാന്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. പക്ഷേ, അവളോടും എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. കുറച്ചു മാസങ്ങള്‍ക്കു ശേഷം ഒരു ഏവിയേഷന്‍ കമ്പനിയില്‍ ഞാന്‍ ജോലിക്കു പോയി. അവിടത്തെ സിഇഒ എന്നോട് മോശമായി പെരുമാറിയപ്പോള്‍ അയാളെ തള്ളിമാറ്റി ഞാന്‍ രക്ഷപ്പെട്ടു. അത് ഒരു തിരിച്ചറിവായിരുന്നു. ഈ മൃഗങ്ങളെ ഓര്‍ത്ത് ഇനി കരയില്ലെന്നും വിഷാദത്തില്‍ വീണു പോകില്ലെന്നും ഞാന്‍ തീരുമാനിച്ചു. ഓരോന്നായി തിരികെ പിടിച്ചു തുടങ്ങി. എഴുത്ത്, വായന, പാചകം അങ്ങനെ മനസ്സിനു സന്തോഷം നല്കുന്ന കാര്യങ്ങളെല്ലാം ചെയ്തു തുടങ്ങി. ഇപ്പോള്‍ എനിക്ക് 18 വയസ്സുണ്ട്. ഒരു തെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എനിക്കുമാത്രമല്ല, പലര്‍ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകും. ഭയപ്പെടാതെ ധൈര്യമായി കാര്യങ്ങള്‍ തുറന്നു പറയണം. കാരണം നമ്മള് തന്നെയാണ് നമ്മളെ തിരിച്ചു പിടിക്കേണ്ടത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam