1 GBP = 98.20 INR                       

BREAKING NEWS

ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞപ്പോള്‍ ഉണര്‍ന്ന ഐഡിയ; ബാസില്‍ഡണിലെ മലയാളി കുട്ടികളും പിതാവും ചേര്‍ന്ന് നിര്‍മ്മിച്ച ഒരു കിടിലന്‍ ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം കാണാം

Britishmalayali
kz´wteJI³

കൊറോണാ വൈറസ് പടര്‍ന്നു പിടിച്ച വേളയില്‍ വീട്ടിലിരിക്കേണ്ടി വന്ന അവസ്ഥയിലാണ് ബാസില്‍ഡണിലെ മലയാളി കുട്ടികള്‍ക്ക് ഒറ്റപ്പെടലിന്റെ വേദന മനസിലായത്. സ്‌കൂളില്‍ പോവാന്‍ സാധിക്കാതെയും കൂട്ടുകാരെ കാണാന്‍ സാധിക്കാതെയും വന്നപ്പോള്‍ ആ വേദന എത്രത്തോളമെന്ന് മനസിലായി. തുടര്‍ന്നാണ് ഒരു വീഡിയോ ആല്‍ബം ചെയ്താല്‍ കൊള്ളാമെന്ന ഐഡിയ ഇരുവരും പങ്കുവെക്കുകയും നഷ്ട പ്രണയമെന്ന വിഷയത്തിലേക്ക് എത്തിയതും.

ബാസില്‍ഡണിലെ പത്തു വയസുകാരനായ നിരഞ്ജന്‍ മേനോന്‍ എന്ന ദേവനും കസിന്‍ സിസ്റ്ററായ സൗത്തെന്റ് ഓണ്‍സീയിലെ 11 വയസുകാരി ഗൗരി അജിത്തുമാണ് ഈ ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അതിനു കൂട്ടായി നിന്നത് ഉണ്ണി ഏലിയാസ് ജയ് ബാസില്‍ഡണ്‍ ആണ്. ഒരാളുടെ ജീവിതത്തില്‍ ഉണ്ടായ സംഭവം തന്നെയാണ് ഇവര്‍ ചിത്രീകരണ വിഷയമായി തെരഞ്ഞെടുത്തതും.

ഒരുമിച്ചു കളിച്ചു വളര്‍ന്ന കൂട്ടുകാരിയെ കുട്ടിക്കാലത്തു തന്നെ നഷ്ടപ്പെടുകയും വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും അവളുടെ മരിക്കാത്ത ഓര്‍മ്മകളുമായി കഴിയുന്ന ഒരു ചെറുപ്പക്കാരന്റെയും കഥയാണ് ചിത്രീകരിച്ചത്. ഇതിനു പറ്റിയ പാട്ട് തെരഞ്ഞെടുത്തതും ഇവര്‍ തന്നെയാണ്. തുടര്‍ന്നാണ് അതിലേക്ക് ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ് കൂടി നല്‍കാം എന്ന ഐഡിയയില്‍ നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍ എന്ന സിനിമയിലെ തീം സോംഗുകൂടി ചേര്‍ത്തത്.

തുടര്‍ന്ന് പരിമിതമായ സാഹചര്യത്തില്‍ തന്നെ ഇവര്‍ വീഡിയോ ചിത്രീകരിക്കുകയും മൈ ലൗ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്ക് മി അമോര്‍ എന്ന പേര് ആല്‍ബത്തിനു നല്‍കുകയും ചെയ്തത്. അങ്ങനെയാണ് ഇതിനോടകം തന്നെ നിരവധി പേര്‍ കണ്ട ഈ ചെറിയ ആല്‍ബം നിര്‍മ്മിച്ചത്.

ആല്‍ബം നിര്‍മ്മിക്കുവാന്‍ മാത്രമല്ല, ആ ചെറിയ പ്രായത്തില്‍ തന്നെ മറ്റനേകം ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നിരഞ്ജനും ഗൗരിയും സജീവമാണ്. നിരഞ്ജന്‍ ജയറാം ഷോയുടെ ഭാഗമായി ലണ്ടനില്‍ നടന്ന ചെണ്ട മേളത്തില്‍ പങ്കെടുക്കുകയും തന്റെ കളിപ്പാട്ടങ്ങള്‍ വിറ്റുകിട്ടിയ 7076 രൂപ പ്രളയ ദുരിതം അനുഭവിക്കുന്ന തൃശ്ശൂരിലേക്ക് അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. തന്റെ മനോഹരമായ മുടി കാന്‍സര്‍ പേഷ്യന്റ്‌സിനായി നല്‍കി ഗൗരിയും മാതൃക കാട്ടിയിട്ടുണ്ട്. ബസ്‌കിഡ്‌സ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category