1 GBP = 94.80 INR                       

BREAKING NEWS

വാര്‍ത്താ വായനക്കിടയില്‍ പല്ല് അടര്‍ന്ന് താഴെ പോയി; കൂളായി വായന തുടര്‍ന്ന് അവതാരക: സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി മാധ്യമ പ്രവര്‍ത്തക

Britishmalayali
kz´wteJI³

വാര്‍ത്താ വായനയ്ക്കിടയില്‍ പലര്‍ക്കും പലവിധ അമളികള്‍ പറ്റാറുണ്ട്. എന്നാല്‍ അത് മനസാന്നിധ്യത്തോടെ വളരെ കൂളായി നേരിടുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ തനിക്ക് മുമ്പില്‍ വന്ന പ്രതികൂല സാഹചര്യത്തെ കൂളായി നേരിട്ട് വൈറലായിരിക്കുകയാണ് ഒരു മാധ്യമ പ്രവര്‍ത്തക. വാര്‍ത്താ വായനക്കിടയില്‍ പല്ല് അടര്‍ന്ന് താഴെ പോകുന്നതും എന്നിട്ടും കൂളായി അവതാരക വാര്‍ത്ത വായന തുടരുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

ഉക്രെയിനില്‍ നിന്നുള്ള മരിച്കാ പഡാല്‍കോ എന്ന യുവതിയാണ് വാര്‍ത്ത വായിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായത്. വാര്‍ത്ത വായിക്കുന്നതിനിടെയാണ് മരിച്കയുടെ പല്ല് ഊരി പോയത്. ഒരു റിപ്പോര്‍ട്ട് വായിച്ചുകൊണ്ടിരിക്കുന്നതിനിടെ് മരിച്കയുടെ വായില്‍ നിന്നും മുന്‍വശത്തെ പല്ലുകളില്‍ ഒന്ന് അടര്‍ന്നുവീണു. എന്നാല്‍ അതു കയ്യിലെടുത്ത ശേഷം തന്നെ ബാധിക്കുന്നേയില്ലെന്ന ആത്മവിശ്വാസത്തോടെ വാര്‍ത്ത മുഴുവനായും റിപ്പോര്‍ട്ട് ചെയ്താണ് മരിച്ക അവസാനിപ്പിക്കുന്നത്.

വീഡിയോ വൈറലായതോടെ നിരവധി മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയാവുകയും ചെയ്തു. എന്നും വായില്‍ നിന്ന് പല്ലു വീഴുന്നപോലെയായിരുന്നു മരിച്കയുടെ അപ്പോഴത്തെ പ്രതികരണമെന്ന് സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞിരുന്നുവെന്നും മരിച്ക പറയുന്നു.

ഇതോടെ ആ സന്ദര്‍ഭവും പല്ലു താഴെ വീഴാനുണ്ടായ സാഹചര്യവുമൊക്കെ വ്യക്തമാക്കി ഒരു കുറിപ്പും മരിച്ക പങ്കുവച്ചു. വൈറലായ വീഡിയോ സഹിതമാണ് മരിച്കയുടെ കുറിപ്പ്. ഇരുപതു വര്‍ഷത്തെ വാര്‍ത്താ അവതാരക എന്ന അനുഭവത്തില്‍ ഇത്തരത്തിലൊന്ന് ആദ്യമാണെന്ന് മരിച്ക പറയുന്നു. എന്നാല്‍ വെപ്പുപല്ലു വെക്കാനുണ്ടായ കാരണം ജീവിതത്തിലുണ്ടായ ഒരപകടമാണെന്നും മരിച്ക.

പത്തുവര്‍ഷം മുമ്പ് മകള്‍ ഒരു മെറ്റല്‍ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ മരിച്കയുടെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നെന്ന് മരിച്ക പറയുന്നു. അവതരണത്തിനിടെ പല്ലുപോവുന്നത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മരിച്ക പറയുന്നു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Нова "слава" прийшла звідки не чекали .... і підтримка теж😍. Так, в мене справді сьогодні під час прямого ефіру ТСН о 9:00 випала частина переднього зуба). Це, напевно, найкурйозніший мій досвід за двадцять років роботи ведучою. Прямий ефір тим і прекрасний, що завжди непередбачуваний. Так, в 2013 я вперше прямо в своєму ефірі побачила кадри затримання свого чоловіка😪 на протесті під Київрадою, а кілька років тому мою ногу під час випуску несподівано почала облизувати собака, що забігла зі студії @snidanok Цього разу моя колега @nata_goncharova мені написала, мовляв, "ти так зреагувала, ніби ти щодня губиш зуби😀". Ні, не щодня😁. Просто саме зараз я вирішила виправити ту прикрість, яка сталася понад десять тому. В мене в спальні стояв важкий металевий будильник і одного разу дуже зацікавив мою маленьку доньку. Вона схопила його з підвіконня і почала розмахувати "іграшкою" навколо сплячої мами. І щойно я позіхнула, як маленька весела ручка відбила мені половину зуба. Зараз зважилася нарешті на більш радикальний ремонт. Тільки була не дуже уважна до заборони свого стоматолога надкусувати їжу передніми зубами до закінчення лікування. Власне, тому сталося те, що сталося... Чесно кажучи, думала, що інцидент пройде непоміченим. Саме цей епізод свідомо не виклали на YouTube канал ТСН. Але ми недооцінили уважність наших глядачів. Блогерка @ekulka виклала це в своєму профілі, і .... понеслося по всіх виданнях, і не лише українських. В усій цій історії мене особисто вразила та кількість підтримки, яку я отримала) - і в коментарях, і в особистих повідомленнях. Друзі, велике Вам спасибі❤️))). В будь-якій ситуації зберігаємо спокій💪 Завтра вранці побачимось📺 в @tsnua

A post shared by Марічка Падалко (@marichkapadalko) on

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category