1 GBP = 94.80 INR                       

BREAKING NEWS

പ്രസംഗം പറഞ്ഞതിന്റെ പേരിലും പുസ്തകം എഴുതിയതിന്റെ പേരിലും രാജ്യത്ത് മറ്റൊരു ഐപിഎസ് ഓഫീസര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തവിധം ജേക്കബ് തോമസിനെതിരെ ക്രൂരമായ പീഡനങ്ങളും അച്ചടക്ക നടപടികളും എടുത്തപ്പോള്‍ ചട്ടങ്ങളെ കുറിച്ചും തെളിവുകളെ കുറിച്ചും പിണറായിക്ക് അറിയില്ലായിരുന്നോ? ചാരക്കേസില്‍ കരുണാകരനെതിരെയും സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരെയും രംഗത്തിറങ്ങിയപ്പോഴും ഇതൊന്നും ബാധകമായിരുന്നില്ലേ? നാറി നശിക്കും വരെ ശിവശങ്കര്‍ക്കെതിരെയുള്ള അച്ചടക്ക നടപടി വൈകിക്കുന്ന പിണറായിയോട്

Britishmalayali
kz´wteJI³

ശിവശങ്കര്‍ എന്ന തന്റെ മുഖ്യ പ്രൈവറ്റ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തിലോ, അച്ചടക്ക നടപടി എടുക്കുന്ന കാര്യത്തിലോ മുഖ്യമന്ത്രിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞത് അച്ചടക്ക നടപടിക്ക് സമയമായില്ലെന്നാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അച്ചടക്ക നടപടി എടുക്കാന്‍ കഴിയില്ലെന്നും അതിന് ചില ചട്ടങ്ങളും നിയമങ്ങളും ബാധകമാണെയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു.

മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും നേരം വെളുത്തതില്‍ അഭിമാനിക്കുകയും, ആഹ്ലാദിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത ഐഎഎസുകാര്‍ക്കും ഐപിഎസുകാര്‍ക്കുമെതിരെ കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് അച്ചടക്ക നടപടി എടുക്കുന്നതിന് ഇതുവരെ ചട്ടങ്ങളൊന്നും ബാധകമല്ലായിരുന്നില്ലേ എന്ന ചോദ്യം ചോദിച്ചുകൊണ്ട് തന്നെവേണം ഇത് ആരംഭിക്കാന്‍. ജേക്കബ് തോമസ് എന്ന ഐപിഎസ്സുകാരന്റെ കാര്യം മാത്രം എടുക്കുക. രാജ്യത്തിന്റെ ഐപിഎസ്സുകാരുടെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ജേക്കബ് തോമസിനോട് സമാനമായ ശിക്ഷാനടപടിക്ക് വിധേയമായിട്ടുള്ളത് ഒരേ ഒരു ഓഫീസറാണ്. അത് ഇന്ദിരാഗാന്ധി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഐപിഎസ് ഓഫീസറായിരുന്നു.

രാജ്യത്തെ ഒരു ഐപിഎസ് ഐഎഎസ് ഓഫീസറേയും ആറ് മാസത്തില്‍ കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്തരുതെന്നും ആറുമാസത്തിനകം അന്വേഷിച്ച് പിരിച്ചുവിടേണ്ടതാണെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ച് വിടണമെന്നുമാണ് നിയമം എന്നിരിക്കെ ഏതാണ്ട് രണ്ട് വര്‍ഷത്തോളം സസ്പെന്‍ഷനില്‍ നിര്‍ത്തുകയും കോടിതി ഇടപെട്ടതിനെ തുടര്‍ന്ന് അപ്രധാനമായ തസ്തികിയലേക്ക് നിയമിച്ച് നാണംകേടോടുകൂടി റിട്ടയര്‍ ചെയ്യുകയും ചെയ്ത ഗതികേടാണ് ജേക്കബ് തോമസിന്റേത്.

എന്നാല്‍ ഈ പറയുന്ന ശിവശങ്കറാവട്ടെ കഴിഞ്ഞ നാല് വര്‍ഷംമുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കുകയും അതിന് എത്രയോ വര്‍ഷമായി പിണറായി വിജയന്‍ എന്ന നേതാവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുകയും ചെയ്തയാളാണ്. ഐഎഎസ് കാരന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ശിവശങ്കരന്‍ പിണറായി വിജയന്‍ എന്ന നേതാവിന്റെ ഇഷ്ടക്കാരനായതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സെക്രട്ടറിയേറ്റിലേയ്ക്ക് കൊണ്ടുപോയത്. ആ മനുഷ്യന്‍ രാജ്യദ്രോഹക്കുറ്റത്തില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നലെ അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തു.

ഇന്നദ്ദേഹത്തെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ പോവുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് കള്ളക്കടത്ത് കേസിലെയും രാജ്യദ്രോഹക്കേസിലെയും പ്രതികള്‍ക്ക് മുറിയെടുത്തുകൊടുത്തതെന്ന് അദ്ദേഹത്തിന്റെ തന്നെ ജീവനക്കാരന്‍ മൊഴി കൊടുത്തു കഴിഞ്ഞിരിക്കുന്നു. അതായത് കേവലം പെണ്ണുകേസിനപ്പുറം കള്ളക്കടത്തിനപ്പുറം, അഴിമതിക്കും രാജ്യദ്രോഹത്തിനും കൂട്ടുനിന്ന ഉദ്യോഗസ്ഥനാണ് ശിവശങ്കര്‍ എന്ന് വ്യക്തമായിരിക്കുന്നു. ശിവശങ്കര്‍ സ്വപ്നയുമായി മാത്രമല്ല സരിത്തുമായും സന്ദീപുമായും അടുത്ത ബന്ധമുണ്ടെയെന്ന് വ്യക്തമാവുമ്പോള്‍ എന്തിനാണ് നടപടിയെടുക്കുന്നതിനും മാറ്റി നിര്‍ത്തുന്നതിനും മുഖ്യമന്ത്രി വൈകുന്നത്?

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category