1 GBP = 96.00 INR                       

BREAKING NEWS

വരും വരാതിരിക്കില്ല.... അരുണ്‍ കേരളാ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു... വാര്‍ത്ത വായിക്കാനുള്ള അനുമതി തീര്‍ന്നു; നിയമപരമായ പ്രശ്നങ്ങളെല്ലാം ശരിയാക്കി തിരിച്ചു വരും..; 'മൊട്ടയ്ക്ക് നല്‍കിയ അനുമതി അടിയന്തര സിന്‍ഡിക്കേറ്റ് റദ്ദാക്കിയത് പ്രേക്ഷകരില്‍ നിന്ന് മറച്ചു വച്ച് പച്ചക്കള്ളം പറഞ്ഞ് ശ്രീകണ്ഠന്‍ നായര്‍; ട്വന്റി ഫോറിലെ ന്യൂസ് ഫ്ളോറില്‍ എത്തുന്നതില്‍ നിന്ന് അരുണിനെ അടിയന്തരമായി വിലക്കിയ മറുനാടന്‍ വാര്‍ത്ത ശരിവച്ച് ചാനല്‍ മേധാവി; എസ് കെ എന്‍ വീണ്ടും സത്യം പറയാതിരിക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്നലെ ട്വന്റി ഫോറില്‍ വാര്‍ത്ത വായനയ്ക്ക് അരുണ്‍ കുമാര്‍ ഉണ്ടായിരുന്നില്ല. കേരള സര്‍വ്വകലാശാലയുടെ അടിയന്തര ഇടപെടലായിരുന്നു ഇതിന് കാരണം. കോവിഡ് കാലത്ത് പ്രോജക്ട് അവതരിപ്പിക്കാന്‍ എന്ന തരത്തില്‍ കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് അനുമതി വാങ്ങി ട്വന്റി ഫോറില്‍ അരുണ്‍കുമാര്‍ വാര്‍ത്ത അവതരിപ്പിച്ചത് മറുനാടന്‍ പുറത്തു കൊണ്ടു വന്നിരുന്നു. ഇതോടെ കേരളാ സര്‍വ്വകലാശാല വിസി മഹാദേവന്‍ പിള്ള അടിയന്തര ഇടപെടല്‍ നടത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും സെക്രട്ടറി ഉഷാ ടൈറ്റസും ഇടപെട്ടു. കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് ശമ്പളം വാങ്ങി ട്വന്റി ഫോറില്‍ ജോലി ചെയ്യുന്നതിനെ വളരെ ഗൗരവത്തോടെ സര്‍ക്കാരും കണ്ടു. ഇതോടെ രണ്ട് ദിവസം മുമ്പ് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നു. അനുമതി റദ്ദാക്കുകയും ചെയ്തു. ഈ മാസം 31 വരെ ട്വന്റി ഫോറില്‍ പ്രോജക്ട് അവതരിപ്പിക്കാനായിരുന്നു അനുമതി നല്‍കിയത്. ഇതാണ് അടിയന്തരമായി റദ്ദാക്കിയത്.

കേരളാ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റിലെ തീരുമാനമൊന്നും പ്രേക്ഷകര്‍ക്ക് മുമ്പില്‍ ഇന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞില്ല. പകരം അരുണിന് കേരള സര്‍വ്വകലാശാല നല്‍കിയ അനുമതി തീര്‍ന്നുവെന്ന് പറഞ്ഞു. തീര്‍ന്നതല്ല റദ്ദാക്കിയതാണെന്നതാണ് വസ്തുത. ഇനി അരുണിനെതിരെ വിജിലന്‍സ് കേസും വരാന്‍ സാധ്യതയുണ്ട്. യുജിസിയും അന്വേഷണം നടത്തും. യുജിസി സ്‌കെയിലില്‍ ശമ്പളം വാങ്ങുന്ന അദ്ധ്യാപകനാണ് അരുണ്‍. അരുണിന്റെ ചാനലില്‍ നിന്നുള്ള അപ്രത്യക്ഷമാകലില്‍ വരും വരാതിരിക്കില്ല എന്ന മറുപടിയാണ് ശ്രീകണഠന്‍ നായര്‍ അദ്ദേഹത്തിന്റെ മോര്‍ണിങ് ഷോയില്‍ നല്‍കിയത്. വരും വരാതിരിക്കില്ല.... അരുണ്‍ കേരളാ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു... വാര്‍ത്ത വായിക്കാനുള്ള അനുമതി തീര്‍ന്നു; നിയമപരമായ പ്രശ്നങ്ങളെല്ലാം ശരിയാക്കി തിരിച്ചു വരും..-ട്വന്റി ഫോര്‍ ചാനല്‍ മേധാവി പ്രേക്ഷകരോട് സത്യം മറച്ചു വച്ച് വിശദീകരിച്ചു.

ശമ്പളം സര്‍വ്വകലാശാലയിലും ജോലി ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസ് ചാനലിലും എന്നത് നടപ്പില്ലെന്ന് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചതാണ് അരുണിന് വിനയായത്. ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസ് ചാനലില്‍ വാര്‍ത്ത വായിക്കാന്‍ അരുണ്‍ കുമാറിന് നല്‍കിയ വിവാദ അനുമതി കേരള യൂണിവേഴ്‌സിറ്റി പിന്‍വലിച്ചു. അരുണ്‍കുമാറിന്റെ വാര്‍ത്ത വായന വിവാദമായി തുടരവേ ഇന്നലെ വൈകീട്ട് ചേര്‍ന്ന അടിയന്തിര സിന്‍ഡിക്കേറ്റ് യോഗമാണ് അരുണ്‍കുമാറിന് നല്‍കിയ അനുമതി പിന്‍വലിച്ചത്. സോഷ്യല്‍ മീഡയയില്‍ ഏറെ ചര്‍ച്ചയായ വ്യക്തിയാണ് 'മൊട്ട' എന്ന് അറിയപ്പെടുന്ന അരുണ്‍കുമാര്‍. ഇതോടെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 24 ന്യൂസ് ചാനലില്‍ ജോലി ചെയ്തതിന് ശമ്പളം വാങ്ങിച്ച വിഷയത്തില്‍ അരുണിനെതിരെ വിജിലന്‍സ് അന്വേഷണം എന്ന ആവശ്യവും ശക്തമാകുകയാണ്.

കേരള സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്ഥാനത്തിരുന്നു അരുണ്‍കുമാര്‍ നടത്തുന്ന ചട്ടലംഘനം ചൂണ്ടിക്കാണിച്ച് മറുനാടന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടരന്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസും മന്ത്രി കെ.ടി.ജലീലും രംഗത്ത് വന്നിരുന്നു. വിസിക്ക് എതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് ഉന്നത തലത്തില്‍ നിന്നും വന്നത്. മന്ത്രിയില്‍ നിന്നും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയില്‍ നിന്നും എതിര്‍ പ്രതികരണങ്ങള്‍ വന്നതോടെയാണ് അടിയന്തിര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് തെറ്റ് തിരുത്തിയത്. സ്വയം സൃഷ്ടിച്ച തെറ്റാണ് ഇന്നലത്തെ സിന്‍ഡിക്കേറ്റ് യോഗം തിരുത്തിയത്. അരുണ്‍കുമാറിന് നല്‍കിയ വിവാദ അനുമതി റദ്ദ് ചെയ്‌തേക്കും എന്ന് വാര്‍ത്തകളില്‍ മറുനാടന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറുനാടന്‍ വാര്‍ത്തയും വിരല്‍ ചൂണ്ടലും ശരി തന്നെയാണ് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനവും തെളിയിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഈ ജൂലൈ 31വരെയാണ് ചാനല്‍ പ്രോജക്റ്റ് എന്ന പേരില്‍ പ്രതിഫലമില്ലാതെ ചാനലില്‍ ജോലി ചെയ്യാനുള്ള ഉത്തരവ് സര്‍വ്വകലാശാല ഇറക്കി നല്‍കിയത്. അത് വാര്‍ത്താവായനയ്ക്കുള്ള അനുമതിയില്ല നല്‍കിയത്. ഈ ഉത്തരവ് വളച്ചോടിച്ചാണ് വാര്‍ത്താവായനയില്‍ അരുണ്‍ കുമാര്‍ ഏര്‍പ്പെട്ടത്. വാര്‍ത്താ വായന വിവാദമായപ്പോള്‍, ജൂലൈയില്‍ ഈ അനുമതി അവസാനിക്കും എന്നുള്ളതുകൊണ്ട് തിടുക്കപ്പെട്ടു തന്നെ അരുണ്‍കുമാര്‍ സിന്‍ഡിക്കേറ്റിനു മുന്നില്‍ വീണ്ടും അപേക്ഷയുമായി എത്തുകയായിരുന്നു. വിസി തന്നെയാണ് അരുണ്‍കുമാറിന് നല്‍കിയ അനുമതി റദ്ദ് ചെയ്തതായി സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രഖ്യാപിച്ചത്. തീരുമാനം ഇന്നലത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായതോടെ അരുണ്‍കുമാറിന് ശ്രീകണ്ഠന്‍ നായരുടെ 24 ചാനലില്‍ വാര്‍ത്താവായനയില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത സ്ഥിതി വന്നു. ഇനി പുതിയ അനുമതി തേടുകയോ ജോലി രാജി വയ്ക്കുകയോ ചെയ്താലേ വാര്‍ത്താ അവതാരകനായി അരുണിന് എത്താന്‍ കഴിയൂ.

ശമ്പളമില്ലാത്ത ലീവിനായി അരുണ്‍ ശ്രമം തുടങ്ങിയെന്നാണ് സൂചന. എന്നാല്‍ പ്രൊബേഷന്‍ കാലമായതിനാല്‍ അതിനും തടസ്സങ്ങളുണ്ട്. സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് അരുണ്‍കുമാറിന് വേണ്ടി ഒരു വിചിത്ര ഓര്‍ഡര്‍ മാര്‍ച്ചില്‍ സര്‍വ്വകലാശാല ഇറക്കിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ പോസ്റ്റില്‍ പ്രൊബേഷനില്‍ തുടരവേ ഇത്തരം ഒരു ഓര്‍ഡര്‍ സര്‍വ്വകലാശാല തന്നെ ഇറക്കിയത് അകത്തും പുറത്തും വിവാദമായി തുടരുകയായിരുന്നു. കേരള സര്‍വ്വകലാശാല വിസിക്ക് പറ്റിയ തെറ്റായാണ് ഈ ഓര്‍ഡര്‍ വിലയിരുത്തപ്പെട്ടത്. അരുണ്‍കുമാറിന് സര്‍വ്വകലാശാല നല്‍കിയ അനുമതി നല്‍കിയ രീതിയും അതിനു അവലംബിച്ച മാര്‍ഗവും ഉന്നത വിദ്യാഭ്യാസരംഗത്ത് കോളിളക്കമുണ്ടാക്കിയിരുന്നു. ചാനല്‍ പ്രോജക്റ്റ് എന്ന പേരില്‍ അരുണ്‍കുമാറിന് നല്‍കിയ ഉത്തരവ് പിന്‍വലിച്ചതായി സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോക്ടര്‍ സി.ആര്‍.പ്രസാദ് മറുനാടനോട് സ്ഥിരീകരിച്ചിരുന്നു.

ചാനല്‍ പ്രോജക്ടിന്റെ പേരില്‍ നല്‍കിയ അനുമതി നീട്ടി കിട്ടാനായി അരുണ്‍ കുമാര്‍ അപേക്ഷ നല്‍കി. എക്സ്റ്റന്‍ഷന്‍ വേണ്ടെന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം വന്നത്. വാര്‍ത്ത വായിക്കാനുള്ള അനുമതിയല്ല അരുണ്‍കുമാറിന് നല്‍കിയത്. കോവിഡ് കാലത്ത് ചാനലില്‍ പ്രോജക്റ്റ് ചെയ്യാനുള്ള അനുമതിയാണ് നല്‍കിയത്-രജിസ്ട്രാര്‍ പറയുന്നു. സര്‍വ്വകലാശാല നല്‍കിയ ഉത്തരവ് വളച്ചോടിച്ച് അത് വാര്‍ത്ത വായിക്കാനുള്ള അനുമതിയായി അരുണ്‍കുമാര്‍ മാറ്റുകയായിരുന്നു എന്നതാണ് കള്ളത്തരം. ഇത് വെളിയില്‍ വന്നതോടെ കോവിഡ് കാലത്ത് ലഭിച്ച അനുമതി നീട്ടാനായി അരുണ്‍കുമാര്‍ വീണ്ടും സര്‍വ്വകലാശാലയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ മുന്‍പ് ചെയ്ത തെറ്റിനെക്കുറിച്ച് ധാരണയുണ്ടായിരുന്ന സിന്‍ഡിക്കേറ്റ് യോഗം അരുണ്‍കുമാറിന്റെ അപേക്ഷ തള്ളിക്കളയുകയും കോവിഡ് പ്രോജക്ടിന്റെ പേരില്‍ നല്‍കിയ അനുമതി റദ്ദ് ചെയ്യുകയുമായിരുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രൊബേഷനില്‍ തുടരുമ്പോഴാണ് ലീവ് പോലും എടുക്കാതെ അരുണ്‍കുമാര്‍ 24 ന്യൂസ് ചാനലില്‍ വാര്‍ത്താവതാരകനായി മാറിയത്. അതുകൊണ്ടാണ് വിജിലന്‍സ് കേസ് അനിവാര്യതയാകുന്നത്.

കേരള സര്‍വ്വകലാശാലയില്‍ നിന്ന് ശമ്പളം വാങ്ങി ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസ് ചാനലില്‍ അരുണ്‍ കുമാര്‍ ജോലി ചെയ്യുന്ന പ്രശ്‌നത്തില്‍ കേരള വിസി ഒറ്റപ്പെട്ടിരുന്നു. സര്‍വ്വകലാശാല ഭരിക്കുന്ന ഇടത് സിന്‍ഡിക്കേറ്റിനെ ഭയന്ന് അരുണ്‍കുമാറിന്റെ ചട്ടലംഘനം വിസി കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ചട്ടലംഘനം മറുനാടന്‍ വാര്‍ത്തയാക്കിയപ്പോള്‍ വിസിയെ പിന്തുണയ്ക്കാന്‍ ആരും രംഗത്തെത്തിയില്ലെന്ന് ശ്രദ്ധേയവുമായിരുന്നു. സംഭവം സര്‍വകലാശാലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയതാണ് വിലയിരുത്തല്‍. അരുണ്‍കുമാര്‍ നടത്തിയ ഗുരുതരമായ ചട്ടലംഘനം മനസിലാക്കിയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് അരുണ്‍ കുമാര്‍ ചട്ടലംഘനം നടത്തിയെന്ന് മറുനാടനോട് പ്രതികരിച്ചത്. പ്രതിക്കൂട്ടില്‍ അരുണ്‍ കുമാര്‍ മാത്രമല്ല കേരള വിസിയും കൂടിയുണ്ട് എന്ന ധ്വനി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വന്നിരുന്നു.

സര്‍വ്വകലാശാല തലത്തില്‍ വന്ന ഗുരുതരമായ ചട്ടലംഘനം വൈസ് ചാന്‍സലര്‍ കണ്ടില്ലെന്നു നടിച്ചതോടെയാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രൊബെഷനില്‍ തുടരവേ തന്നെ ചാനലില്‍ വാര്‍ത്താവതാരകനാകാന്‍ കൂടി അരുണ്‍കുമാറിന് കഴിഞ്ഞത്. ചാനലില്‍ നിന്നും പ്രതിഫലം കൈപ്പറ്റുന്നില്ലെന്നു പറഞ്ഞു സര്‍വ്വകലാശാലയില്‍ നിന്നാണ് അരുണ്‍കുമാര്‍ ശമ്പളം വാങ്ങുന്നത്. ഇത് കേരള വൈസ് ചാന്‍സലര്‍ മഹാദേവന്‍ പിള്ള മറുനാടനോട് സമ്മതിക്കുകയും ചെയ്തിരുന്നു. കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാംപസില്‍ പൊളിറ്റിക്സ് അസിസ്റ്റന്റ് പ്രൊഫസറാണ് അരുണ്‍കുമാര്‍. നാലു മാസം മുന്‍പാണ് നിയമനം ലഭിച്ചത്. ഈ പോസ്റ്റില്‍ പ്രൊബേഷനില്‍ തുടരവേ തന്നെയാണ് ശ്രീകണ്ഠന്‍ നായരുടെ 24 ചാനലില്‍ അരുണ്‍കുമാര്‍ വാര്‍ത്താവതാരകനായത്. യുജിസി നിരക്കിലുള്ള ശമ്പളം കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് കൈപ്പറ്റിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് അരുണ്‍കുമാര്‍ ചാനലില്‍ വാര്‍ത്താവതാരകന്‍ കൂടിയാകുന്നത്.

കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കുന്ന ഈ പ്രൊബേഷന്‍ സമയത്ത് തന്നെയാണ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് വാര്‍ത്താവതാരകാന്‍ കൂടിയായി അരുണ്‍ കുമാര്‍ ജോലി ചെയ്യുന്നത്. ജോലി പോലും നഷ്ടമായെക്കാവുന്ന തലത്തിലുള്ള ഗുരുതരമായ സര്‍വീസ് ചട്ടലംഘനമാണ് സ്വകാര്യ വാര്‍ത്താ ചാനലില്‍ അവതാരകനാവുക വഴി അരുണ്‍കുമാര്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. പ്രൊബേഷന്‍ പിരീഡില്‍ ലീവ് എടുക്കുക തന്നെ പ്രയാസമായിരിക്കുന്ന അവസ്ഥയിലാണ് സര്‍വ്വകലാശാലയെ തെറ്റിദ്ധരിപ്പിച്ച് പ്രതിഫലമില്ലാതെയുള്ള ജോലി എന്ന രീതിയില്‍ അസിസ്റ്റന്റ്റ് പ്രൊഫസര്‍ വാര്‍ത്താവതാരകനായി ജോലി നോക്കുന്നത്. മുന്‍ അസോസിയേറ്റ് എക്സിക്യുട്ടീവ് എഡിറ്റര്‍ എന്നാണ് അരുണ്‍ കുമാര്‍ ഫെയ്സ് ബുക്ക് പേജില്‍ വിശേഷിപ്പിക്കുന്നത്. ഇതേ ചാനലില്‍ തന്നെയാണ് വാര്‍ത്താവതാരകനായി അരുണ്‍കുമാര്‍ ജോലി ചെയ്യുന്നത്. സര്‍വ്വകലാശാലയില്‍ യുജിസി സ്‌കെയിലില്‍ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കെ ചാനലില്‍ നിന്ന് താന്‍ പ്രതിഫലം കൈപ്പറ്റുന്നില്ല എന്ന അരുണ്‍കുമാറിന്റെ വാദം സര്‍വ്വകലാശാലയില്‍ പോലും ആരും മുഖവിലക്ക് എടുത്തിരുന്നില്ല. 24 ന്യൂസ് ചാനല്‍ തുടങ്ങിയത് മുതല്‍ അരുണ്‍ കുമാര്‍ ചാനലിലെ വാര്‍ത്താവതാരകനായി രംഗത്തുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category