1 GBP = 102.10 INR                       

BREAKING NEWS

വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ച് ആരേയും വധിക്കാന്‍ ആരാണ് മാധ്യമ ശിഖണ്ഡികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്? രാജ്യത്തിന് വേണ്ടി യാതനകള്‍ അനുഭവിച്ച ഒരു കായികതാരത്തെ മാഫിയ തലൈവിയാക്കാന്‍ ക്വട്ടേഷന്‍ എടുത്തിറങ്ങിയ ശ്രീകണ്ഠന്‍ നായര്‍ വ്യാജ കഥകള്‍ പൂണ്ടുഴറുമ്പോഴും ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞ് ഇരിക്കുന്ന സമൂഹത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്?

Britishmalayali
kz´wteJI³

രാജ്യം അറിയപ്പെടുന്ന ഒരു മുന്‍ കായികതാരമാണ് ബോബി അലോഷ്യസ്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിത ഹൈജംപര്‍. ഹൈജംപ് എന്ന കായിക ഇനത്തില്‍ ആദ്യമായി വനിതകളുടെ വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നയാള്‍. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി ഹൈജംപില്‍ സ്വര്‍ണം നേടിയ ആള്‍. നീണ്ട 19 കൊല്ലമാണ് ബോബി ഹൈജംപിന്റെ ദേശീയ റെക്കോര്‍ഡ് സൂക്ഷിച്ചത്. കായികതാരങ്ങള്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഉദ്യോഗം കിട്ടുമ്പോള്‍ പഠനം ഉപേക്ഷിക്കുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ രണ്ട് ബിരുദാനന്തരബിരുദമെടുത്ത ഏക മലയാളി അത്ലറ്റും ബോബിയാണ്.

ഇന്ത്യയിലെ ദേശീയ താരങ്ങളെയെല്ലാം വിദേശരാജ്യങ്ങളിലേയ്ക്ക് പരീശീലനത്തിന് അയയ്ക്കുന്നതുപോലെ ബോബിയും പരിശീലനത്തിന് പോയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിവിധ സമയങ്ങളില്‍ പരിശീലനത്തിന് കാശും കൊടുത്തിട്ടുണ്ട്. അങ്ങനെ ഓരോ അത്ലറ്റിന്റെയും അവര്‍ പരിശീലനത്തിന് ചെലവാക്കിയ കാശ് ആകെ കൂട്ടിനോക്കിയാല്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നു ഒരു അത്ലറ്റ് ബോബിയാവും. ഒന്നുരണ്ട് കാര്യങ്ങള്‍ക്കൂടി ബോബിയെക്കുറിച്ച് പറയേണ്ടതുണ്ട്. ബോബി ജോലി ചെയ്യുന്നത് ചെന്നൈ കസ്റ്റംസിലാണ്. ഈ ചെന്നൈ കസ്റ്റംസില്‍ ജോലി ചെയ്യുന്ന അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ള മലയാളി കായികതാരങ്ങള്‍ ദേശീയ ഗെയിംസില്‍ തമിഴ്നാടിനെ പ്രതിനിധീകരിച്ചിരുന്നപ്പോള്‍ മറക്കാതെ കേരളത്തെ പ്രതിനിധീകരിക്കാന്‍ ബോബി ശ്രമിക്കുമായിരുന്നു. അതിന് ബോബിക്കുണ്ടായ നഷ്ടം ലക്ഷങ്ങളുടേതാണ്. തമിഴ്നാടിനെ പ്രതിനിധീകരിക്കുമ്പോള്‍ പതിനഞ്ച് ലക്ഷം ലഭിക്കുമ്പോള്‍ കേരളം കൊടുത്തിരുന്നത് രണ്ട് ലക്ഷമായിരുന്നു.

മാത്രമല്ല അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടുമ്പോള്‍ കേരളം കൊടുക്കുന്നതിന്റെ പതിന്മടങ്ങ് തുക തമിഴ്നാട് കൊടുക്കുമായിരുന്നു. അങ്ങനെ കേരളത്തെ പ്രതിനിധീകരിക്കുക എന്ന ഒറ്റ തീരുമാനത്തിന്റെ പേരില്‍ ബോബി ഏറ്റവും കുറഞ്ഞത് അന്‍പത് ലക്ഷം രൂപയെങ്കിലും വേണ്ടായെന്ന് വെച്ചിട്ടുണ്ട്. ഒറ്റക്കാരണം കേരളമാണ് എന്റെ ജന്മനാട് എന്ന വിചാരം. കായികതാരങ്ങള്‍ പൊതുവെ റിട്ടയര്‍ ചെയ്ത ശേഷം ജോലി ചെയ്യാതെ മറ്റേതെങ്കിലും പദ്ധതികളുമായി, അക്കാദമികളുമായി അവരുടെ ഇടങ്ങളില്‍ തന്നെ കഴിഞ്ഞുകൂടുകയും അതേ സമയം അവര്‍ എവിടെയാണോ ജോലി ചെയ്യുന്നത് അവിടെ നിന്ന് ശമ്പളം കൈപ്പറ്റുകയുമാണ്. ഞാന്‍ പേരെടുത്ത് പറയുന്നില്ല, കേരളം ഇന്നേവരെക്കണ്ട ഏറ്റവും മികച്ച രണ്ട് വനിതാ അത്ലറ്റുകളും ജോലിക്ക് പോയിട്ടേയില്ല. അവര്‍ അവരുടെ ഇടങ്ങളില്‍, അവര്‍ എവിടെയാണോ താമസിക്കുന്നത് അവിടെ താമസിക്കുകയും, സ്വകാര്യ അക്കാദമി നടത്തുകയും അതിന്റെ പേരില്‍ കോടികള്‍ വാങ്ങുകയും ചെയ്യുന്നു. അത് ധൂര്‍ത്ത് അടിക്കുകയാണ് എന്ന് ഞാന്‍ പറയുന്നില്ല. അവര്‍ കോടികള്‍ വാങ്ങി അക്കാദമി നടത്തുന്നു.


അവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ജോലിക്ക് പോവാതെ ശമ്പളം ലഭിക്കുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഫണ്ട് വാങ്ങി ഇത്തരം പരിപാടികള്‍ ചെയ്താല്‍ വിജയിച്ചില്ലെങ്കില്‍ അത് മോശമാണ് എന്ന് കരുതുന്നതുകൊണ്ട് ജോലി ചെയ്ത് ശമ്പളം വാങ്ങുകയും അതിന്റെയിടയില്‍ കണ്ടെത്തുന്ന സമയംകൊണ്ട് സൗജന്യമായി അത്ലറ്റുകളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബോബി അലോഷ്യസ്. കസ്റ്റംസിന്റെ ഭാഗമായി എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുമ്പോള്‍ 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്തിട്ടുണ്ട്. എന്നിട്ട് ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് വീണ്ടും ജോലിക്ക് പോയിട്ടുണ്ട്.

കസ്റ്റംസില്‍ അങ്ങനെയാണ്. നിങ്ങള്‍ ഡ്യൂട്ടി തീരുന്ന സമയത്ത് ഒരു കേസ് പിടിച്ചാല്‍ ആ കേസിന്റെ മഹസര്‍ മുതല്‍ അവരെ റിമാന്റ് ചെയ്യുന്നത് വരെയുള്ള പ്രവര്‍ത്തി അവര്‍ തന്നെ ചെയ്യണം. അത് പൂര്‍ത്തിയാവുമ്പോള്‍ ഒരു പതിനഞ്ചോ ഇരുപതോ മണിക്കൂര്‍ക്കൂടി കഴിയും. ഇന്നേവരെ കൈക്കൂലിയുടെ പേരിലോ, ഉത്തരവാദിത്തമില്ലായ്മയുടെ പേരിലോ ബോബിക്ക് പേരുദോഷം ഉണ്ടായിട്ടില്ല. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category