1 GBP = 94.80 INR                       

BREAKING NEWS

മുലപ്പാല്‍ കൊടുത്ത് കുഞ്ഞിനെ കിടത്തിയ ശേഷം തിരികെയെത്തിയ അമ്മ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെ; ആശുപത്രിയിലെത്തിയപ്പോഴേക്കും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി ഡോക്ടര്‍മാരും; മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങി 14 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Britishmalayali
kz´wteJI³

പാലക്കാട്: മുലപ്പാല്‍ ശ്വാസനാളത്തില്‍ കുരുങ്ങി 14 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മരുതറോഡ് ഇരട്ടയാല്‍ ശങ്കരച്ചന്‍ കാടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിബു- ശരണ്യ ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. കുഞ്ഞിനു പാല്‍ കൊടുത്തു കിടത്തിയ ശേഷം കുളിക്കാന്‍ പോയ ശരണ്യ തിരിച്ചെത്തിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുലപ്പാല്‍ ശ്വാസനാളത്തില്‍ അടഞ്ഞതാണു മരണ കാരണമെന്നു ഡോക്ടര്‍ അറിയിച്ചതായി കസബ പൊലീസ് പറഞ്ഞു. കൊടുമ്പ് കാരേക്കാട് സ്വദേശിയായ ഷിബു ഒന്നര വര്‍ഷമായി ഇരട്ടയാലിലാണു താമസം. പാലക്കാട്ടെ മൊബൈല്‍ ഷോറൂം ജീവനക്കാരനാണ് ഇദ്ദേഹം. മൂന്ന് വയസുള്ള സംഷി മകളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category