1 GBP = 98.20 INR                       

BREAKING NEWS

സതാംപ്റ്റണിലെ പരാജയത്തിന് മാഞ്ചസ്റ്ററില്‍ മറുപടി നല്‍കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത് 113 റണ്‍സിന്

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: സതാംപ്റ്റണില്‍ നടന്ന ആദ്യ കളിയിലെ പരാജയത്തിന് മാഞ്ചസ്റ്ററില്‍ മറുപടി നല്‍കി ഇംഗ്ലണ്ട്. രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത് 113 റണ്‍സിന്. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സ് ഒമ്പതു വിക്കറ്റിന് 469 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ 312 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 198 റണ്‍സിന് പുറത്താകുകയായിരുന്നു. പരമ്പര സ്വന്തമാക്കാന്‍ അടുത്ത ടെസ്റ്റിലെ വിജയം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. സതാംപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.

രണ്ടാം ഇന്നിങ്സ് മൂന്നു വിക്കറ്റിന് 129 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് 312 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസിന് മുന്നില്‍ വെയ്ക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 182 റണ്‍സ് ലീഡും കൂടി ചേര്‍ത്തായിരുന്നു ഈ വിജയലക്ഷ്യം. 120 റണ്‍സ് നേടിയ ഡോം സിബ്ലെയും 176 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്ക്‌സുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ 260 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെസ്റ്റിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് അഞ്ചു വിക്കറ്റ് വീഴ്ത്തി. കീമര്‍ റോച്ച് രണ്ടു വിക്കറ്റെടുത്തപ്പോള്‍ ജേസണ്‍ ഹോള്‍ഡറും അല്‍സാരി ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 44 ഓവറില്‍ 172 റണ്‍സ് വഴങ്ങിയാണ് റോസ്റ്റണ്‍ അഞ്ചു വിക്കറ്റ്‌നേട്ടം ആഘോഷിച്ചത്.

സ്റ്റുവര്‍ട്ട് ബ്രോഡിന്റേയും ക്രിസ് വോക്സിന്റേയും ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് ബാറ്റിങ് നിര തകരുകയായിരുന്നു. രണ്ടിന്നിങ്സിലുമായി ബ്രോഡ് ആറു വിക്കറ്റെടുത്തപ്പോള്‍ വോക്സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മഴ മൂലം ഒരൊറ്റ പന്ത് പോലും എറിയാതെ ടെസ്റ്റിന്റെ മൂന്നാം ദിനം ഉപേക്ഷിച്ചിട്ടും ബെന്‍ സ്റ്റോക്ക്സിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്. ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ സ്റ്റോക്ക്സ് രണ്ടാം ഇന്നിങ്സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശി അര്‍ധ സെഞ്ചുറി കണ്ടെത്തി.

രണ്ടാമിന്നിങ്‌സില്‍ 78 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്ക്‌സാണ് ഇംഗ്ലണ്ടിന് വേഗത്തില്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങി ഏകദിന ശൈലിയില്‍ ബാറ്റു ചെയ്ത സ്റ്റോക്ക്‌സ് നാല് ഫോറിന്റേയും മൂന്നു സിക്‌സിന്റേയും സഹായത്തോടെ 57 പന്തില്‍ നിന്നാണ് 78 റണ്‍സ് നേടി പുറത്താകാതെ നിന്നു. ജോസ് ബട്‌ലര്‍ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായപ്പോള്‍ സാക് ക്രാവ്‌ലിയുടെ സമ്പാദ്യം 11 റണ്‍സായിരുന്നു. ജോ റൂട്ട് 22 റണ്‍സിന് റണ്‍ഔട്ടായി. ഒലി പോപ്പ് 12 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. വിന്‍ഡീസിനായി കീമര്‍ റോച്ച് ഒരു വിക്കറ്റെടുത്തു.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 469 റണ്‍സിനെതിരേ വെസ്റ്റിന്‍ഡീസ് നേടിയത് 287 റണ്‍സ് മാത്രമാണ്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റേയും ക്രിസ് വോക്‌സിന്റേയും മികവില്‍ ഇംഗ്ലണ്ട് സന്ദര്‍ശകരെ ചെറിയ സ്‌കോറിലൊതുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് നിര്‍ണായകമായ 182 റണ്‍സ് ലീഡ് നേടാനായി. 75 റണ്‍സെടുത്ത ക്രെയ്ഗ് ബ്രാത്വെയ്റ്റിനും 68 റണ്‍സ് അടിച്ച ബ്രൂക്ക്‌സിനും 51 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസിനുമൊഴികെ വിന്‍ഡീസ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category