1 GBP = 94.80 INR                       

BREAKING NEWS

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു; അന്ത്യം ശ്വാസകോശ രോഗബാധിതനായി ചികിത്സയിലിരിക്കെ; വിട പറഞ്ഞത് ഉത്തര്‍പ്രദേശില്‍ ബിജെപിയെ നിര്‍ണായക ശക്തിയാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവ്

Britishmalayali
kz´wteJI³

ലഖ്നൗ: മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ശ്വാസകോശ രോഗബാധിതനായി ചികിത്സയിലായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവായ ടണ്ഠന്‍, മായാവതിയും കല്യാണ്‍സിങും നേതൃത്വം നല്‍കിയ ഉത്തര്‍പ്രദേശ് മന്ത്രിസഭകളില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അശോതോഷ് ടണ്ഠന്‍ ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. ആര്‍.എസ്.എസിലൂടെയാണ് ടണ്ഠന്‍ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. 

ഗുരതരാവസ്ഥയില്‍ ലഖ്നൗവിലെ മേദാന്ത ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ലാല്‍ജി ടണ്ഠന്‍. ശ്വാസകോശ പ്രശ്നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് ആന്തരിക രക്തസ്രാവമുണ്ടായി നിലവഷളായത്.

ഉത്തര്‍പ്രദേശില്‍ ബിജെപിയെ നിര്‍ണായക ശക്തിയാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാക്കളില്‍ ഒരാളാണ് ടണ്ഠന്‍. യുപി രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രധാന നേതാക്കളില്‍ ഒരാളായ ലാല്‍ജി ടണ്ഠന്‍ കല്യാണ്‍ സിങ്, മായാവതി മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുണ്ട്. ബിഹാര്‍ ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2003-2007 കാലഘട്ടത്തില്‍ യുപി നിയമസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു. 1980കളില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്കെത്തി. 2018ല്‍ ബിഹാര്‍ ഗവര്‍ണറായിരുന്നു. 2019ല്‍ മധ്യപ്രദേശ് ഗവര്‍ണറായി സ്ഥാനമേറ്റു. 2009-ല്‍ ലഖ്നൗവില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  അശോതോഷ് ടണ്ഠന്‍ അടക്കം മൂന്ന് മക്കളാണുള്ളത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category