1 GBP = 94.80 INR                       

BREAKING NEWS

ഭാര്യയെ കൊന്നത് ശീതീകരിച്ച അണ്ഡവും രണ്ട് ദശലക്ഷം ഇന്‍ഷുറന്‍സുമായി ബോയ് ഫ്രണ്ടിനൊപ്പം ഓസ്ട്രേലിയയ്ക്ക് മുങ്ങാന്‍; ബ്രിട്ടനെ നടുക്കിയ ഇന്ത്യന്‍ യുവതിയുടെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; ജസീക്കയെ കൊന്നത് തുറന്ന് പറഞ്ഞ് മിതേഷ്

Britishmalayali
kz´wteJI³

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യക്കാരിയും ഫാര്‍മസിസ്റ്റുമായ ജസീക്കാ പട്ടേലിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് ശീതീകരിച്ച അണ്ഡവും രണ്ട് ദശലക്ഷത്തിന്റെ ഇന്‍ഷുറന്‍സുമായി ബോയ്ഫ്രണ്ടിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് മുങ്ങാന്‍. 2018ല്‍ 34കാരിയായ ജസീക്കയെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് മിതേഷിന്റെ വെളിപ്പെടുത്തല്‍. കേസില്‍ ഇന്നലെ അന്തിമ വാദം കേട്ട കോടതി ഇയാളെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാനും ലക്ഷങ്ങള്‍ തട്ടിയെടുക്കാനുമായി വളരെ ക്രൂരമായാണ് ഇയാള്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയത്.

അഞ്ച് വര്‍ഷമായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് മിതേഷ് ജസീക്കയെ കൊലപ്പെടുത്തിയത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഗ്രിന്‍ഡര്‍ എന്ന യുവാവിനൊപ്പം ജീവിക്കാനാണ് ഈ കടും കൈ ചെയ്തത്. ഇതിന് പുറമേ ഭാര്യയുടെ പേരിലുള്ള രണ്ട് ദശലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാമെന്നതും കടുംകൈ ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചു. എന്നാല്‍ ഇയാളുടെ ഐഫോണിലെ ഹെല്‍ത്ത് ആപ്പില്‍ ഉണ്ടായിരുന്ന വിവരങ്ങളാണ് ഇയാള്‍ പറഞ്ഞ കള്ളങ്ങളെല്ലാം പൊളിച്ചതും ഇയാളെ കുടുക്കിയതും. ജീവപര്യന്തത്തിന് ശിക്ഷിച്ച ഇയാള്‍ക്ക് മിനിമം 30 വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ടി വരും.

തെളിവുകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ കവര്‍ച്ചാശ്രമം നടന്നതിന്റെ തെളിവുകള്‍ സൃഷ്ടിച്ച് മറ്റാരോ ആണ് ഭാര്യയെ വധിച്ചതെന്ന് വരുത്തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. വെറും രണ്ട് മണിക്കൂര്‍ 50 മിനിറ്റ് മാത്രം ഈ സംഭവങ്ങള്‍ കേട്ട ജൂറി കൊലപാതക കുറ്റത്തിന് മിതേഷ് കുറ്റക്കാരനായി വിധിച്ചു. ചുരുങ്ങിയത് 30 വര്‍ഷം അകത്ത് കിടക്കാവുന്ന തരത്തിലുള്ള ജീവപര്യന്തമാണ് കോടതി വിധിച്ചത്.
ദുരഭിമാന കൊലപാതകത്തിലാണ് ജസീക്കയുടെ മരണം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമ്പത് വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയില്‍ ജസീക്കയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും കോടതി കണ്ടെത്തി. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്നിലിട്ട് മിതേഷ് ജസീക്കയുമായി നിരന്തരം വഴക്കിട്ടിരുന്നതായും ഹാലിഫാക്‌സില്‍ നിന്നും മിഡില്‍സ്ബറോയിലേക്ക് മാറ്റി താമസിപ്പിച്ചതായും വീട്ടുകാര്‍ പറയുന്നു. ഇത് ജസീക്കയെ ഒറ്റപ്പെടുത്താനായിരുന്നെന്നും ജസീക്കയുടെ വീട്ടുകാര്‍ ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category