1 GBP = 94.80 INR                       

BREAKING NEWS

കോവിഡ് ബാധിച്ച് മലയാളി വൈദികന്‍ കൊല്‍ക്കത്തയില്‍ മരിച്ചു; സലേഷ്യന്‍ സഭാംഗമായ പന്നിമറ്റം അയ്മനത്തില്‍ ഫാ. എ.സി. ജോസ് 20 വര്‍ഷത്തോളമായി കൊല്‍ക്കത്ത കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസില്‍ ഡയറക്ടര്‍ ആയിരുന്ന വ്യക്തി

Britishmalayali
kz´wteJI³

തൊടുപുഴ: മലയാളി വൈദികന്‍ കോവിഡ് ബാധിച്ച് കൊല്‍ക്കത്തയില്‍ മരിച്ചു. സലേഷ്യന്‍ സഭാംഗമായ പന്നിമറ്റം അയ്മനത്തില്‍ ഫാ. എ.സി. ജോസ് (73) ആണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. സംസ്‌കാരം പിന്നീട് അവിടെ നടക്കും. മറ്റൊരു രോഗത്തിന് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

1977ല്‍ വൈദികനായ ഫാ.ജോസിന്റെ സേവന മേഖല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളായിരുന്നു. 20 വര്‍ഷത്തോളമായി കൊല്‍ക്കത്ത കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസില്‍ (സിസിസിആര്‍എസ്) ഡയറക്ടര്‍ ആയിരുന്നു. ചേരികളിലെ സാമൂഹിക സേവനം ആയിരുന്നു പ്രധാന പ്രവര്‍ത്തനം. പരേതരായ ചാക്കോ മറിയം ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍: പെണ്ണമ്മ അഗസ്റ്റിന്‍ കുന്നത്തേല്‍ പെരുമ്പാവൂര്‍, മേരി പൗലോസ് തുറക്കല്‍ മുതലക്കോടം, ട്രീസാ ജയിംസ് പഴയകരിയില്‍ മാന്നാനം, ഐ.സി മൈക്കിള്‍ (പന്നിമറ്റം), പരേതരായ ഫാ. മാത്യു, എ.സി.ചെറിയാന്‍, ചിന്നമ്മ പാറത്തട്ടേല്‍ പട്ടിക്കാട്, എ.സി.ചാക്കോ, ഫിലോമിനാ ഫ്രാന്‍സിസ് കൊല്ലിയല്‍, അമ്പാറനിരപ്പേല്‍, ജോയി ചാക്കോ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category