1 GBP = 102.10 INR                       

BREAKING NEWS

ആമിയും വൈറസും മായാനദിയും ബിസ്മി സ്പെഷ്യലും സംശയ നിഴലിലെന്ന് റിപ്പോര്‍ട്ട്; കമലും ആഷിഖ് അബുവും റിമാ കല്ലിങ്കലും എടുത്ത സിനിമകളുടെ ഫണ്ടില്‍ എന്‍ഐഎ അന്വേഷണമെന്നും വാര്‍ത്തകള്‍; കൊച്ചിയും ഫോര്‍ട്ട് കൊച്ചിയും ആസ്ഥാനമാക്കി ചലച്ചിത്ര മാഫിയ എന്നും റിപ്പോര്‍ട്ട്; ജന്മഭൂമി പത്രത്തിന്റെ ആരോപണം നിഷേധിച്ച് സിനിമാ പ്രവര്‍ത്തകരും; സ്വര്‍ണ്ണ കടത്തിലെ സംശയ മുന നീളുന്നത് വെള്ളിത്തിരയിലേക്ക്; ഒന്നും മിണ്ടാതെ സംഘടനകളും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ യുഎഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദിന് മലയാള സിനിമ മേഖലയുമായി ഉള്ളത് അടുത്ത ബന്ധം. 2017 മുതല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ വിവിധ ചിത്രങ്ങള്‍ക്ക് ഫൈസല്‍ ബിനാമി വഴി പണം ഇറക്കിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് സംഘപരിവാര്‍ പത്രമായ ജന്മഭൂമിയാണ്. ഈ ആരോപണങ്ങളെ ഇതുമായി ബന്ധപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ നിഷേധിക്കുകയാണ്. ആരും തല്‍കാലം പരസ്യ പ്രതികരണത്തിനില്ല. എന്നാല്‍ വ്യക്തമായ രാഷ്ട്രീയം ആരോപണത്തിന് പിന്നിലുണ്ടെന്നാണ് ഇവരുടെ അവകാശ വാദം. തല്‍കാലം അമ്മ അടക്കമുള്ള സംഘടനകളും വിഷയത്തില്‍ പ്രതികരിക്കില്ല.

ഇതില്‍ പ്രധാനപ്പെട്ട ചിത്രമാണ് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ കമല്‍ സംവിധാനം ചെയ്ത കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ കഥ പറഞ്ഞ ആമി എന്ന ചിത്രം. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അലുമിനിയം ആന്‍ഡ് ഗ്ലാസ് ഫാബ്രിക്കേഷന്‍ കമ്പനിയുടെ ചെയര്‍മാന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ദുബായ് ആസ്ഥമായി ആണ് ഫൈസല്‍ ഫരീദിന്റേയും ഇടപാടുകള്‍. ഈ വ്യക്തിയെ ബിനാമി ആക്കി ഫൈസല്‍ ആണോ ചിത്രത്തിനു പണമിറക്കിയതെന്ന കൂടുതല്‍ അന്വേഷണത്തിലാണ് അന്വേഷണ ഏജന്‍സിയെന്നും ജന്മഭൂമി പറയുന്നു. മാത്രമല്ല, ഇയാള്‍ ബിസ്മി സ്‌പെഷ്യല്‍ എന്ന പേരില്‍ അടുത്ത ഒരു ചിത്രവും കൂടി അനൗണ്‍സ് ചെയ്തിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടേക്കും.

അതേസമയം, ആഷിഖ് അബു തന്നെ നിര്‍മ്മിച്ച സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളായ മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്കു പിന്നിലെ പണമിടപാടുകള്‍ സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ എന്‍ഐഎയ്ക്കു ലഭിച്ചതായാണു ജന്മഭൂമി റിപ്പോര്‍ട്ട്. ഇതില്‍ ടോവിനോ തോമസ്-ഐശ്വര്യ ലക്ഷ്മി ജോഡി അഭിനയിച്ച മായാനദിക്ക് മറ്റൊരു നിര്‍മ്മാതാവ് കൂടി ഉണ്ട്. ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ചേര്‍ന്ന് തുടങ്ങിയ ഒപിഎം എന്ന നിര്‍മ്മാണ കമ്പനിയാണ് വൈറസ് എന്ന ചലച്ചിത്രം നിര്‍മ്മിച്ചത്. നിപ്പ വൈറസ് ബാധയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. സാമ്പത്തികമായ വലിയ വിജയം ആയിരുന്നില്ലെങ്കിലും മലയാളത്തിലെ പ്രമുഖ നടീ-നടന്മാര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിനു പണം ഇറക്കിയതു സംബന്ധിച്ചുള്ള അന്വേഷണം എത്തിച്ചേരുന്നത് സ്വര്‍ണക്കടത്ത് മാഫിയയിലേക്കാണെന്നും ജന്മഭൂമി പറയുന്നു.

കൊച്ചി, ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി ഒരു ചലച്ചിത്ര മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലെ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സിനിമ നിര്‍മ്മാണത്തിലും വിനിയോഗിച്ചതായി തുടക്കത്തില്‍ തന്നെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് റിമയേയും സ്വര്‍ണക്കടത്തുമായി അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആഷിഖ് അബുവുമായി ഫൈസലിന് അടുത്ത സൗഹൃദമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.

ഹോട്ടലില്‍ നടന്ന വിരുന്നില്‍ ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായുള്ള ചലച്ചിത്ര മാഫിയ അംഗങ്ങള്‍ എല്ലാം പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ചോദ്യം ചെയ്യല്‍ അടക്കം വിഷയങ്ങളിലേക്ക് എന്‍ഐഎ കടക്കുമെന്നും ജന്മഭൂമി പറയുന്നു.

വിഷയം ചര്‍ച്ചയാക്കി ബിജെപിയും
സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി.രമേശ്. പുതുതലമുറ സംവിധായകരുമായും പഴയ തലമുറയിലെ ഒരു പ്രമുഖ സംവിധായകനുമായും ഫരീദിന് അടുത്ത ബന്ധമുണ്ട്. ഇതേപ്പറ്റി അമ്മ അടക്കമുള്ള സിനിമാ മേഖലയിലെ സംഘടനകള്‍ മറുപടി പറയണം. ചില സംവിധായകര്‍ ഫരീദിന്റെ ബിനാമികളാണെന്ന ആക്ഷേപവുമുണ്ട്.

സമീപ കാലത്ത് ഇറങ്ങിയ ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്ന സിനിമകള്‍, സംസ്ഥാനത്തെ ഒരു മന്ത്രിയെ പുകഴ്ത്തിയ സിനിമ എന്നിവയൊക്കെ സ്വര്‍ണക്കടത്ത് പണം ഉപയോഗിച്ച് നിര്‍മ്മിച്ചവയാണെന്ന് ആക്ഷേപമുണ്ട്. സിനിമാ ദമ്പതികളുടെ ഫോര്‍ട്ട്‌കൊച്ചിയിലെ സ്ഥാപനത്തില്‍ ഫൈസല്‍ ഫരീദ് സന്ദര്‍ശകനാണെന്ന വിവരവും പുറത്തു വന്നിട്ടുണ്ടെന്നും രമേശ് പറഞ്ഞു. സിനിമാ മേഖലയില്‍ ഉള്ളവര്‍ പങ്കെടുത്ത സിഎഎ വിരുദ്ധ സമരത്തിന് പണം മുടക്കിയതും ഫൈസല്‍ ഫരീദാണ്. സമരത്തിനു ശേഷം നടന്ന പാര്‍ട്ടിയെപ്പറ്റിയും അന്വേഷണം നടത്തണം. കേരളത്തില്‍ നടന്ന ഇന്ത്യാ വിരുദ്ധ സമരങ്ങളുടെ സ്പോണ്‍സറും ഇയാളാണെന്നും രമേശ് പറഞ്ഞു.

യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനായി ജയഘോഷിനെ പുനര്‍നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നയതന്ത്ര നിയമങ്ങള്‍ ലംഘിച്ചുവെന്ന് രമേശ് കുറ്റപ്പെടുത്തി. ജയഘോഷിനെ തന്നെ ഗണ്‍മാനായി വേണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടോയെന്ന് ഡിജിപി വ്യക്തമാക്കണം. ഇതു സംബന്ധിച്ച എല്ലാ കത്തിടപാടുകളും പുറത്തുവിടണം. നയതന്ത്ര നിയമങ്ങള്‍ ലംഘിച്ച ഡിജിപിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും എം ടി. രമേശ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category