1 GBP = 94.80 INR                       

BREAKING NEWS

എല്ലാം മകളേ നിനക്കുവേണ്ടി

Britishmalayali
പോള്‍ മണ്ഡലം

നുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന കള്ളക്കടത്തു വാര്‍ത്തകള്‍ കേട്ട്  കേരള ജനത ഞെട്ടിവിറയ്ക്കുകയാണ്. കൊറോണയുടെ മറവിലും അതിനു മുമ്പും നടന്ന എത്രയെത്ര അഴിമതി കഥകള്‍, പ്രതിപക്ഷം വെട്ടിനിരത്തിയ ഡെസന്‍ കണക്കിന് അഴിമതികള്‍ എല്ലാം കേട്ട് ജനം സ്തംഭിച്ചു നില്‍ക്കുകയാണ്. ഏതായാലും ഇപ്രാവശ്യം പ്രതിപക്ഷം കുറച്ചൊക്കെ പ്രതികരണമുയര്‍ത്തിയതുകൊണ്ട് കോടാനുകോടികളുടെ അഴിമതികള്‍ തകര്‍ക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുസംഘത്തിന്റെ കേന്ദ്രമായി മാറിയെന്നുള്ള ബി.ജെ.പി നേതാവ് സുരേന്ദ്രന്റെ വാക്കുകള്‍ ഞെട്ടലുളവാക്കുന്നു. കാരണം ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകള്‍ മാത്രമല്ല ഇത് കേരളത്തിലെ ജനങ്ങളുടെ വാക്കുകളാണ്. ഈ ആരോപണങ്ങള്‍ക്ക് ഉപോദ്ബലമായ തെളിവുകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

പി.ഡബ്ലിയു.സിയ്ക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കുവാനും ജീവനക്കാര്‍ക്ക് മൂന്നുലക്ഷത്തിനുമേല്‍ ശമ്പളം കൊടുക്കുവാനുമുള്ള തീരുമാനം ആര് എടുത്തു? ഇതിനായി ഗതാഗത സെക്രട്ടറി എഴുതിയ കുറിപ്പും ചാനലുകള്‍ പുറത്തുവിട്ടു. അതിനു പറഞ്ഞ ന്യായീകരണമാണ് അതിലും വിചിത്രം. കാര്യക്ഷമതയുള്ള ഒരു ജോലിക്കാരനും സെക്രട്ടറിയേറ്റില്‍ ഇല്ല എന്നായിരുന്നു ന്യായീകരണം!
 
മുഖ്യന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സ്വര്‍ണ്ണക്കടത്തിനേപ്പറ്റി എല്ലാം അറിയാമായിരുന്നു എന്നുള്ള പ്രതികളുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നതാണെങ്കിലും എല്ലാവരും ഇതു പ്രതീക്ഷിച്ചത് തന്നെ. കേരളത്തിന്റെ എന്നല്ല സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളക്കടത്തുകേസില്‍ ആരോപണവിധേയനാകുന്നതും പ്രതി ചേര്‍ക്കപ്പെടുവാന്‍ പോകുന്നതും. പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നാല്‍ മുഖ്യന്റെ ആജ്ഞ നടപ്പാക്കുന്ന ഒരു പാവമാത്രം. മുഖ്യനറിയാതെ ഇയാളുടെ ഒരു വിരല്‍പോലും ചലിക്കുകയില്ല എന്ന് ആര്‍ക്കും അറിയാം. അപ്പോള്‍ ഇതെല്ലാം മുഖ്യന്റെ അറിവോടെയും ആജ്ഞയോടെയെന്നും ചുരുക്കം.

കള്ളക്കടത്തുകേസില്‍ പുതിയ ഒരു അവതാരം കൂടി രംഗപ്രവേശനം ചെയ്തിരിക്കുന്നു. അതും മുഖ്യന്റെ പ്രൈവറ്റ് സെക്രട്ടറി സി. രവീന്ദ്രന്‍ ആണ്. 250 കിലോ സ്വര്‍ണ്ണം കടത്തിയ സ്വപ്നയെന്ന കള്ളക്കടത്തുകാരി,  പത്താംക്ലാസ് പോലും വിദ്യാഭ്യാസമില്ലാത്ത ഈ സ്ത്രീ എപ്രകാരം സെയ്ല്‍സ് പാര്‍ക്കിന്റെ അധികാരി ആയി, ഭരണസിരാ കേന്ദ്രങ്ങളുടെ തലപ്പത്ത് എത്തി? എപ്രകാരം മുഖ്യന്റെ ഓഫീസിന്റെ സ്വപ്നനായിക ആയി? അപ്പോള്‍ ഈ സ്വര്‍ണ്ണക്കടത്തു കേസിന്റെ എല്ലാം പ്രഭവ കേന്ദ്രം മുഖ്യന്റെ ഓഫീസ് തന്നെ എന്നു കെ. സുരേന്ദ്രന്‍ പറഞ്ഞത് സത്യം തന്നെ എന്നു വരുന്നു.

മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണം
സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കണ്ടു. കഴിഞ്ഞ നാലു വര്‍ഷങ്ങളായി സി.പി.എമ്മിന്റെ ക്രൂരവും പൈശാചികവുമായ അരുംകൊലകളും തട്ടിപ്പുകളും എല്ലാം കണ്ടിട്ട് യാതൊരു പ്രതികരണവുമില്ലാതെ മിണ്ടാപ്പൂച്ചയേപ്പോലെ കുത്തിയിരുന്ന പ്രതിപക്ഷനേതാവാണ് ഈ ആവശ്യം ഉന്നയിച്ചത് എന്നത് അതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കള്ളക്കടത്തിനു സര്‍ക്കാര്‍ വാഹനം വരെ ഉപയോഗിച്ചതായി പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നു.! കോഴിക്കോട്ടെ സി.പി എമ്മിന്റെ ചാരിറ്റബിള്‍ ട്രസ്റ്റും സംശയത്തിന്റെ നിഴലില്‍ എന്നും, ആംബുലന്‍സില്‍ സ്വര്‍ണ്ണം കടത്തിയെന്നും ആരോപണം ഉണ്ടായിരിക്കുന്നു! എത്ര അതീവ ഗുരുതരമായ ആരോപണങ്ങള്‍. അപ്പോള്‍ സര്‍വ്വതും കൂട്ടിവായിക്കുമ്പോള്‍ എല്ലാം ചെന്നെത്തുന്നത് മുഖ്യനിലേക്ക്  എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. അല്ലെങ്കില്‍ സി.പി എമ്മിന് എന്ത് ചാരിറ്റബിള്‍ സൊസൈറ്റി! ഇത് സ്വര്‍ണ്ണക്കടത്തിനു മാത്രം ഉണ്ടാക്കിയ ചാരിറ്റബിള്‍ സൊസൈറ്റിയാന്ന് ആര്‍ക്കും മനസിലാകും.

സഖാക്കളുടെ നിശബ്ദത
ഇത്രയെല്ലാം തെളിവുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിക്കെതിരേയും കരിനാഗങ്ങളേപ്പോലെ നീളുമ്പോള്‍  എത്ര നിശബ്ദമായിരിക്കുന്നു കേരളത്തിലെ സഖാക്കള്‍!  പകരം യു.ഡി. എഫ് ആയിരുന്നു ഭരിക്കുന്നതെങ്കില്‍ എന്താകുമായിരുന്നു കളി. കേരളം ഇളക്കി മറിക്കുകയില്ലായിരുന്നോ? പണ്ട് യു.ഡി.എഫ് ഭരിക്കുന്ന കാലത്ത് രജനി എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു എന്നതിന്റെ പേരില്‍ അന്നു കേരളം എത്ര ഘോരമായ സമര പരമ്പരകള്‍ കണ്ടു. സരിത സമരങ്ങളും എല്ലാം കേരളം കണ്ടതാണ്. പക്ഷേ അതിലും ഭയങ്കരമായ  തട്ടിപ്പുകള്‍ മുഖ്യന്റെ ഓഫീസ് കേന്ദ്രീകരിച്ചു നടന്നപ്പോള്‍ ഒരനക്കവുമില്ലാത്ത പാവം സഖാക്കള്‍

ഇതുതാന്‍ കമ്മ്യൂണിസം
തൊഴിലാളികളുടെ  വോട്ടുവാങ്ങി മുതലാളിമാര്‍ക്കുവേണ്ടി ഭരിക്കുന്ന പാര്‍ട്ടി. പാര്‍ട്ടിയുടെ ചരിത്രം തന്നെ പരിശോധിച്ചാല്‍ അറിയാം. ഇപ്പോള്‍  ആലപ്പുഴയിലെ തോക്കുകച്ചവടക്കാരനും വലിയ വ്യവസായിയുമായ ഒരു വ്യക്തിയിലേക്ക് അന്വേഷണം നീളുകയാണ്. മുഖ്യനും മുഖ്യന്റെ കുടുംബവുമായി അടുത്ത ബന്ധം. മുഖ്യന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്നത് ഇദ്ദേഹത്തിന്റെ കാര്‍ ആയിരുന്നു. ഇയാളുടെ റൈഫിള്‍ ക്ലബിന്റെ ഉദ്ഘാടനവും മുഖ്യനത്രെ നിര്‍വ്വഹിച്ചത്.!

തൊട്ടടുത്ത് ഉന്നം പിടിച്ചുകൊണ്ടു നില്‍ക്കുന്ന ബഹ്‌റയേയും മറ്റ് ഉന്നത പോലീസ് ഉദ്ധ്യോഗസ്ഥരേയും ഇതിന്റെ ഉദ്ഘാടനത്തിനു കാണുന്നു. മുഖ്യന്‍ ഈ ഭവനത്തിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നും അറിയുന്നു. അങ്ങനെ എല്ലാ തെളിവുകളും മുഖ്യനിലേയ്ക്കു നീളുന്നു. ട്രിപ്പിള്‍ ലോക് ടൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്തുനിന്നും രക്ഷപെട്ട് എല്ലാ ചെക്ക്‌പോസ്റ്റുകളും കടന്ന് സ്വപ്ന എന്ന കള്ളക്കടത്തുകാരി എപ്രകാരം ബാംഗ്ലൂര്‍ എത്തി? ചരിത്രത്തിലെ വലിയ ഒരു അത്ഭുതമാണിത്.

മകളേ എല്ലാം നിനക്കുവേണ്ടി
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ശിവശങ്കറിനെ നിയമിച്ചതും ഐ.റ്റി സെക്രട്ടറിയായി അവരോധിച്ചതും മകളേ നിനക്കുവേണ്ടി. സി രവീന്ദ്രന്‍ പ്രധാന ഇടനിലക്കാരനാക്കിയതും കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികള്‍ക്ക് ടെന്‍ഡര്‍ പോലുമില്ലാതെ കരാര്‍  കൊടുത്തതും  മകള്‍ ക്കുവേണ്ടിയല്ലേ? 2500 കോടി രൂപയുടെ പദ്ധതികളുടെ കരാര്‍ പി.ഡബ്ലിയു.സിയ്ക്ക് നല്‍കുവാന്‍ പദ്ധതി തയാറാക്കി. മുഖ്യന്റെ മകളുടെ കമ്പനിക്ക് ഈ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സുമായി വലിയ ബന്ധമുണ്ട്.

പി.ഡബ്ലിയു.സിയ്ക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കുവാനും ആജ്ഞ നല്‍കിയതും ജോലിക്കാര്‍ക്ക് മൂന്നുലക്ഷത്തിനുമേല്‍ രൂപാ ശമ്പളം നിശ്ചയിച്ചതും  അവിടെ സ്വപ്നപ്രഭയടക്കമുള്ള കള്ളക്കടത്തു സംഘത്തെ കുടിയിരുത്തിയതും ആര്‍ക്കുവേണ്ടി? സെക്രട്ടറിയേറ്റ് സംവിധാനത്തെ മുഴുവന്‍ അനക്‌സിലേക്ക് കുടിയൊഴുപ്പിച്ചുകൊണ്ടാണ് ഈ ഗൂഡസംഘത്തെ സെക്രട്ടറിയേറ്റില്‍ കുടിയിരുത്തിയത്.

ഇ മൊബിലിറ്റി പദ്ധതിയ്ക്ക് ടെന്‍ഡര്‍ പോലും വിളിക്കാതെ കരാര്‍ നല്‍കി. കെ.പി എം.ജിക്ക്  ഏഴരക്കോടിയുടെ കരാര്‍ നല്‍കിയതും സ്പ്രിംഗ്‌ളറിന് കേരളത്തിലെ ജനങ്ങളുടെ ഡേറ്റാ മുഴുവന്‍ ചോര്‍ത്തി നല്കുവാന്‍ ശ്രമിച്ചതും ആര്‍ക്കുവേണ്ടി? ഒന്നേ പറയുവാനുള്ളൂ എല്ലാം മകളേ നിനക്കുവേണ്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category