ആദ്യത്തെ നേട്ടം മാര്‍ക്കറ്റ് ചെയ്യാന്‍ വിദേശ മാധ്യമങ്ങളെ തേടി പോയപ്പോള്‍ വരാന്‍ പോകുന്ന വിപത്തിനെ തടയാനേ ശ്രമിച്ചില്ല; ടെസ്റ്റിന്റെ എണ്ണം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ച് എത്രനാള്‍ മുമ്പോട്ട്? സകലരെയും ടെസ്റ്റ് നടത്തി ക്വാറന്റൈന് ചെയ്തും സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് ചികിത്സ തുടങ്ങാന്‍ ഇനി ഒട്ടും വൈകരുത്; ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ആശുപത്രിയില്‍ ആക്കുന്ന ഏര്‍പ്പാട് നിര്‍ത്തണം; മഹാരാഷ്ട്രയും ഡല്‍ഹിയും മഹാമാരിയെ തടയുമ്പോള്‍ കൈയും കെട്ടി നില്ക്കുന്ന പിണറായിയോട്
ഇന്നത്തെ ബിബിസിയില്‍ കേരളത്തെക്കുറിച്ചൊരു വാര്‍ത്തയുണ്ട്. How Kerala's Covid 'success story' came undone എന്നാണ് ആ വാര്‍ത്തയുടെ തലക്കെട്ട്. കേരളത്തിന്റെ കോവിഡ് ഫലപ്രാപ്തി കഥ എങ്ങനെയാണ് ഇല്ലാതായിത്തീര്‍ന്നത് എന്ന്. എനിക്കുറപ്പാണ് കേരളത്തിലെ ഒരു മാധ്യമങ്ങളും ചാനലുകളും അത് വാര്‍ത്തയാക്കാന്‍ പോവുന്നില്ല. കാരണം പിണറായി വിജയന് എന്ന നമ്മുടെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെയും പിആര്‍ വര്‍ക്കുകള്‍ പ്രത്യക്ഷമായും, പരോക്ഷമായും ഏറ്റെടുത്തിരിക്കുന്ന ചാനല്‍ സിംഹങ്ങള്‍ക്ക് അത്തരം വാര്‍ത്തകള്‍ എഴുതാന്‍ മടിയാണ്. അവര്‍ ന്യായം പറയും അന്ന് ഞങ്ങള്‍ കേരളത്തിന്റെ തിളക്കം കൂടിയതുകൊണ്ടാണ്, തിളക്കം കുറയുന്നതിനെക്കുറിച്ച് എന്തിന് വാര്‍ത്തയെഴുതണം എന്ന്.
പക്ഷെ കേരളം ലോകത്തിന് മാതൃകയാണ്, കേരളത്തെപ്പോലെ മറ്റാര്‍ക്കും കഴിയില്ല എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, മറ്റൊരിടത്തും ഇങ്ങനെയൊന്നും ഇല്ലായെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടുകൊണ്ടിരിന്നപ്പോള് അതിന് മാറ്റം വരുകുയും ആ മാറ്റം ബിബിസി പോലെയുള്ള ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുമ്പോള്‍ ഓയ് പൂയ് എന്നു പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്യേണ്ടതല്ലേ? ചെയ്യുകയില്ല. നമ്മുടെ മാധ്യമങ്ങള്‍ അങ്ങനെ ചെയ്യുകയേയില്ല. ഈ അവസ്ഥയിലേയ്ക്ക് നമ്മുടെ കേരളം എത്തിയതിന് സര്‍ക്കാരിനെ പഴിക്കണം എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കിലും നട്ടെല്ലില്ല. ആര്‍ക്കെങ്കിലും സംശയമുണ്ടോ കേരളം ഈ അവസ്ഥയില്‍ എത്തിയതിന് പിന്നില്‍ ഈ സര്‍ക്കാരിന്റെ കരുതലില്ലായ്മയല്ലെന്ന്.
ഇന്ത്യയില്‍ ആദ്യമായി കോവിഡ് വന്നത് കേരളത്തിലാണ്. യൂറോപ്പിലേയ്ക്ക് കോവിഡ് കത്തിപ്പടരുന്നതിന് മുന്‍പ് വുഹാന്‍ സിറ്റിയില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. നമ്മള് തടഞ്ഞു. പിന്നീട് ഇറ്റലിയില്‍ നിന്ന് കേരളത്തിലേയ്ക്ക് രോഗം എത്തുമ്പോഴും നമ്മള് തടഞ്ഞു. നിര്‍ഭാഗ്യവശാല്‍ ആദ്യഘട്ടത്തിലെ വിജയം മാര്‍ക്കറ്റ് ചെയ്ത് വോട്ട് ഉറപ്പിക്കുന്ന തിരക്കില്‍ കരുതാനും, കാവലിരിക്കാനും സര്‍ക്കാര്‍ മറന്നുപോയി. അതാണ് സംഭവിച്ചത്. പ്രവാസികള്‍ വന്നത് മാത്രമല്ല. മറുനാട്ടുകാര്‍ വന്നത് മാത്രമല്ല. മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരിലൂടെയും ഈ രോഗം പടര്‍ന്നു.
ഇവരില്‍ നിന്ന് രോഗം പടരുമ്പോള്‍ മറ്റാര്‍ക്കും കിട്ടാതിരിക്കാന്‍ ആദ്യം നമ്മള് ഏര്‍പ്പെടുത്തിയ കരുതല്‍ ഒക്കെ നമ്മള് വേണ്ടാന്ന് വച്ചു. ലോക്ക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും നമ്മള് ഇളവുകള്‍ കൊടുത്തു. അങ്ങനെ നമ്മളിവിടെ നടത്തിയ തെറ്റായ ഇടപെടലിന്റെ ഭാഗമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ എണ്ണൂറും തൊള്ളായിരവും ആളുകള്‍ പൊസിറ്റീവാണ് എന്ന് പറയുന്ന കണക്കുകള്‍ തെറ്റാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..