kz´wteJI³
'ഇന്ദീവരം' എന്നു പേരു നല്‍കിയിരിക്കുന്ന ഈ ആല്‍ബത്തില്‍ ശ്രുതിമധുരമാര്‍ന്ന അഞ്ച് ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത യുവ പിന്നണിഗായകനും മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിജയ് യേശുദാസാണ് ഈ ആല്‍ബത്തിലെ മുഖ്യഗായകന്‍. കൂടാതെ, തന്റെ ശബ്ദമാധുര്യംകൊണ്ടും, ആലാപനമികവുകൊണ്ടും, നിരവധി സംഗീതസദസ്സുകളില്‍ ശ്രദ്ധേയനായ യുകെയുടെ പ്രിയഗായകന് റോയ് സെബാസ്റ്റ്യനും ഈ ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
ഈ ആല്‍ബത്തിലെ അഞ്ചു ഗാനങ്ങളും രചിച്ചിരിക്കുന്നത് യുകെയിലെ പ്രശസ്ത കവയിത്രിയും സാഹിത്യകാരിയുമായ ബീനാ റോയ് ആണ്. ഭാവതരളമായ രചനകളാല്‍ സമ്പുഷ്ടമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ക്രോകസിന്റെ നിയോഗങ്ങള്‍ എന്ന 70 കവിതകളടങ്ങിയ ആദ്യ കവിതാസമാഹാരത്തിലൂടെ സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയിയുടെ രണ്ടാമത്തെ സംഗീതആല്ബമാണ് ഇത്. കാവ്യരസപ്രധാനമായ വരികളിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടിയ എഴുത്തുകാരിയാണ് ബീനാ റോയ്.
ഇന്ദീവരത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനും സംഗീതാദ്ധ്യാപകനുമായ പ്രസാദ് എന്‍ എ ആണ്. മലയാളത്തിലെ മുന്‍നിര ഗായകരെ ഉള്‍ക്കൊള്ളിച്ച് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ള ആളാണ് പ്രസാദ് എന്‍ എ. അതിമനോഹരമായ അഞ്ച് വ്യത്യസ്തരാഗങ്ങളിലാണ് പ്രേക്ഷകരുടെ മനം കവരുവാന്‍ ഈ ആല്‍ബത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അനാമിക കെന്റ് യു കെ യുടെ ആദ്യ സംഗീതആല്ബമായ ബൃന്ദാവനി, സാഹിത്യംകൊണ്ടും സംഗീതമേന്മക്കൊണ്ടും, ആലാപന മികവുകൊണ്ടും വളരെയേറെ പ്രേക്ഷക പ്രശംസ നേടിയിരന്നു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സംഗീത ആല്‍ബമാണ് ഇന്ദീവരം.
എല്ലാ സംഗീതപ്രേമികള്‍ക്കും എക്കാലവും മനസ്സില്‍ സൂക്ഷിക്കാന്‍ പ്രണയം തുളുമ്പുന്ന ഗാനങ്ങളടങ്ങിയ ഈ ആല്‍ബം ജൂലൈ 24ന് വെള്ളിയാഴ്ച വൈകിട്ട് 7.30 നു റിലീസ് ചെയ്യും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam