1 GBP = 94.80 INR                       

BREAKING NEWS

കേരളത്തില്‍ കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നതോടെ ഗള്‍ഫ് നാടുകള്‍ സാധാരണ നിലയിലേക്ക്; നിലവില്‍ സുരക്ഷിതം ഗള്‍ഫ് തന്നെയെന്ന തിരിച്ചറിവില്‍ കേരളത്തിലേക്കുള്ള മടക്കയാത്ര വേണ്ടെന്ന് വെച്ച് മലയാളികള്‍; ചാര്‍ട്ടേഡ് വിമാനങ്ങള്‍ പലതും റദ്ദു ചെയ്തു; യുഎഇയില്‍ നിന്നു ദിവസേന 10 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രം

Britishmalayali
kz´wteJI³

ദുബായ്: ഗള്‍ഫ് നാടുകളില്‍ കോവിഡ് പിടിമുറുക്കിയ ഘട്ടത്തില്‍ കേരളത്തില്‍ കോവിഡ് കുറവായിരുന്നു. ഈ വേളയില്‍ നിരവധി പേരാണ് കേരളത്തിലേക്ക് എത്താന്‍ വെമ്പല്‍ കൊണ്ടു നിന്നത്. തുടക്കത്തില്‍ പ്രവാസികള്‍ ഇവിടേക്ക് എത്തിയാല്‍ ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്. ഇപ്പോള്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍. കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്ന അവസ്ഥയാണുള്ളത്. ഈ ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ മടിക്കുകയാണ് പ്രവാസികള്‍.

ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങുകയും ചെയ്യുന്നതിനിടെ കേരളത്തിലേക്കുള്ള മടക്കയാത്ര മാറ്റിവച്ച് മലയാളികള്‍. ഇതോടെ, നേരത്തേ അനുമതി ലഭിച്ച ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി. യുഎഇയില്‍ നിന്നു ദിവസേന 10 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ മാത്രം. ഖത്തറില്‍ നിന്നു നിലവില്‍ വന്ദേഭാരത് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യയിലേക്കുള്ളത്. ബഹ്റൈനില്‍ നിന്നു നാട്ടിലേക്കു മടങ്ങാനുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സൗദിയിലും കുവൈത്തിലും ഒമാനിലും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രക്കാരില്ല.

ഇന്ത്യയിലേക്കു മടങ്ങാന്‍ യുഎഇയില്‍ 5.46 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 2.06 ലക്ഷം മാത്രമാണു യാത്ര തിരിച്ചത്. ഖത്തറില്‍ പൊതുഗതാഗത സംവിധാനങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയവ ഒഴികെയുള്ള മേഖലകള്‍ സജീവമായി. സെപ്റ്റംബര്‍ ഒന്നിന് സ്‌കൂളുകളില്‍ പഠനം പുനരാരംഭിക്കും. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ പ്രവേശനാനുമതിയും ഉണ്ട്. അതേസമയം, കേരളത്തില്‍നിന്നു ഗള്‍ഫിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് പല സംഘടനകളും.

അതിനിടെ യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ കോവിഡ് നെഗറ്റീവ് ഫലം ലഭിക്കും വരെ ക്വാറന്റീനില്‍ കഴിയണമെന്ന ഉത്തരവ് യുഎഇ എമിഗ്രേഷന്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്ന യുഎഇ താമസ വീസക്കാര്‍ വിമാനത്താവളത്തില്‍ നടത്തുന്ന കോവിഡ്19 പരിശോധനയുടെ നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനില്‍ കഴിയണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

യുഎഇ താമസ വീസയുള്ളവര്‍ വിദേശങ്ങളില്‍ നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം വഴി തിരിച്ചുവരാനുള്ള അനുമതിക്കായി െഎസിഎ വെബ് സൈറ്റിലും ദുബായ് താമസ വീസക്കാര്‍ ജിഡിആര്‍എഫ്എ(ഏഉഞഎഅ ഊയമശ) വെബ്സൈറ്റിലുമാണ് അപേക്ഷ നല്‍കേണ്ടത്. അനുമതി ലഭിച്ചാല്‍ എമിറേറ്റ്സ് എയര്‍ലൈന്‍, ഫ്ളൈ ദുബായ് അടക്കമുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ദുബായ് വിമാനത്താവളം 2 അനുമതികളും സ്വീകരിക്കും. തൗജുദി സര്‍വീസ് വഴിയാണ് ഒരാള്‍ അനുമതി കരസ്ഥമാക്കിയതെങ്കില്‍ വീണ്ടും െഎസിഎ അനുമതി ആവശ്യമില്ല. ദുബായ് താമസ വീസയുള്ളവര്‍ ദുബായ് താമസ കുടിയേറ്റ വിഭാഗത്തിന്റെ(GDRFA Dubai) വെബ്സൈറ്റ് വഴിയും അനുമതി വാങ്ങാം. കോവിഡ്19 പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപോര്‍ട് നിര്‍ബന്ധമാണ്. ഇത് 96 മണിക്കൂറിനുള്ളതായിരിക്കണം.

ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേയ്ക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് എമിറേറ്റ്സ് അധികൃതര്‍ ആവര്‍ത്തിച്ചു. യുഎഇ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ദുബായ് വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. ഇത് സൗജന്യമായാണ് നല്‍കുന്നത്. തങ്ങളുടെ ആരോഗ്യം സംബന്ധിച്ച സത്യവാങ് മൂലത്തില്‍ യാത്രക്കാര്‍ ഒപ്പിടണം. ഈ അപേക്ഷാ ഫോറം COVID-19 DXB SMART APP ല്‍ ലഭ്യമാണ്. ദുബായ് വിമാനത്താവളത്തില്‍ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ് ആകുന്നതുവരെ ക്വാറന്റീനില്‍ നില്‍ക്കേണ്ടത് നിര്‍ബന്ധമാണ്. യുഎഇ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇത് ബാധകം. ടൂറിസ്റ്റ് വീസയില്‍ വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ടിഫിക്കറ്റ് കാണിച്ചാല്‍ യാത്രാ നിയന്ത്രണങ്ങളൊന്നുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category