1 GBP = 94.80 INR                       

BREAKING NEWS

കാതടപ്പിക്കുന്ന വലിയ ശബ്ദത്തോടെയുള്ള മിന്നല്‍ വേഗത; റോഡരികില്‍ നിന്നവരൊക്കെ പേടിച്ചു ഓടിമാറിയത് എന്ത് സംഭവിക്കുന്നു എന്നറിയാതെ; വേഗതയുടെ ശക്തിയില്‍ റോഡരികില്‍ വച്ചിരുന്ന ചെറിയ ബോര്‍ഡ് നിരങ്ങിമാറി; ലംബോര്‍ഗിനിയും പോര്‍ഷെയും നിരത്ത് വിറപ്പിച്ചു പാഞ്ഞപ്പോള്‍ ഞെട്ടിവിറച്ച് നാട്ടുകാര്‍; എറണാകുളം - കോട്ടയം റൂട്ടില്‍ മാത്രമല്ല ഏറ്റുമാനൂര്‍ - പാലാ റൂട്ടിലും താരങ്ങള്‍ മത്സരയോട്ടം നടത്തിയതായി നാട്ടുകാരുടെ വെളിപ്പെടുത്തല്‍; സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം നടപടി തുടങ്ങി

Britishmalayali
ആര്‍ പീയൂഷ്

കോട്ടയം: ആഡംബരക്കാറില്‍ താരങ്ങള്‍ കോട്ടയം - എറണാകുളം റോഡില്‍ മത്സരയോട്ടം നടത്തി എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഏറ്റുമാനൂര്‍ - പാലാ റോഡിലും മത്സരയോട്ടം നടത്തിയതായി നാട്ടുകാര്‍. ഏറ്റുമാനൂര്‍ - പാലാ റോഡിലെ പുന്നത്തുറ കവലയില്‍ വച്ച് കാറുകള്‍ കണ്ടെന്നും അമിത വേഗതയും ശബ്ദവും കേട്ട് പേടിച്ച് ഓടി മാറിയെന്നുമാണ് നാട്ടുകാര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കാറുകള്‍ അമിത വേഗതയില്‍ ഇതുവഴി ചീറിപ്പാഞ്ഞത്. ആരുടെ കാറാണ് എന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് താരങ്ങളുടെ കാറുകളായിരുന്നു എന്ന് മനസ്സിലായത് എന്ന് നാട്ടുകാരിലൊരാള്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഇതോടെ താരങ്ങള്‍ മത്സരയോട്ടം നടത്തിയതാണ് എന്ന് ഉറപ്പായി.

'കാതടപ്പിക്കുന്ന വലിയ ശബ്ദത്തോടെ മിന്നല്‍ വേഗതയിലാണ് കാറുകള്‍ പാഞ്ഞത്. പള്ളിയില്‍ പോയി തിരികെ പോകുന്നതിനിടയിലാണ് കാറുകള്‍ കണ്ടത്. വേഗതയും ശബ്ദവും കേട്ട് റോഡില്‍ നിന്നും ഓടിമാറുകയായിരുന്നു. ശക്തമായ കാറ്റടിച്ച് റോഡു സൈഡില്‍ വച്ചിരുന്ന ഒരു ചെറിയ ബോര്‍ഡ് നിരങ്ങിമാറുകയും ചെയ്തു.' സംഭവത്തിന് ദൃക്‌സാക്ഷിയായ നാട്ടുകാരിലൊരാള്‍ മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്.

പാലാ റോഡില്‍ ലോക്ക് ഡൗണ്‍ സമയത്ത് കാറുകള്‍ മത്സരയോട്ടം നടത്തിയതായി മോട്ടോര്‍ വാഹന വകുപ്പിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇവിടെ പാഞ്ഞെത്തിയെങ്കിലും വാഹനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ റോഡില്‍ സ്ഥിരമായി മത്സരയോട്ടം നടത്താറുള്ളതായി നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന് യാതൊരു തെളിവുകളും ഇവിടെ നിന്നും ലഭിക്കാറില്ല. പാലാ റോഡില്‍ കിടങ്ങൂരില്‍ സ്പീഡ് റഡാര്‍ ക്യാമറയുണ്ടെങ്കിലും കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ പ്രവര്‍ത്തന രഹിതമായതാണ്. കെല്‍ട്രോണിന് മോട്ടോര്‍ വാഹനവകുപ്പ് അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതുവരെയും നന്നാക്കിയിട്ടില്ല. കുടിശ്ശിക തുക നിലനില്‍ക്കുന്നതിനാലാണ് അറ്റകുറ്റപ്പണി നടത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ താരങ്ങള്‍ നടത്തിയ മത്സരയോട്ടത്തിന് തെളിവുകള്‍ ഇല്ല.

അതേ സമയം റോഡിന് ഇരുവശവുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവുകള്‍ ലഭിക്കും. പുന്നത്തുറ കവലയിലെ റീച്ച് എക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമായ തെളിവ് ലഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടാതെ വെട്ടിമുകള്‍ സെന്റ്‌മേരീസ് പള്ളിയുടെ മുന്നില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് ആറോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. അവരുടെ മുന്നില്‍ കൂടിയാണ് കാറുകള്‍ പറപറന്നത്. പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ചോദിച്ചാല്‍ കൃത്യമായ വിവരം ലഭിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

അതേ സമയം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. സ്പീഡ് റഡാര്‍ ക്യാമറകളുടെ അഭാവമാണ് ഇത്തരത്തിലുള്ളവര്‍ രക്ഷപെടാന്‍ കാരണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു. കിടങ്ങൂരിലെയും വടയാറിലെയും ക്യാമറകള്‍ പ്രവര്‍ത്തനം നിലച്ചിട്ട് ഇതുവരെയും നന്നാക്കിയിട്ടില്ല. കൂടാതെ കോട്ടയം ജില്ലയില്‍ പുതുതായി ക്യാമറകള്‍ സ്ഥാപിക്കാന്‍ പ്രൊപ്പോസല്‍ നല്‍കിയിട്ട് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അതിനാലാണ് ഈ റോഡുകള്‍ മത്സരയോട്ടങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നത്. മറുനാടന്‍ മലയാളിക്ക് ലഭിച്ച വിവരങ്ങള്‍ എന്‍ഫോഴ്‌മെന്റ് ആര്‍.ടി.ഒ ടോജോ എം തോമസിനും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മഹേഷിനും കൈമാറിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം അമിത വേഗതയാണെങ്കില്‍ നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പരിശോധന തുടങ്ങിയിരിക്കുകയാണ്.

രണ്ട് ദിവസം മുന്‍പാണ് കോട്ടയം-ഏറ്റുമാനൂര്‍-കൊച്ചി റൂട്ടില്‍ ത്രസിപ്പിക്കുന്ന കാറോട്ടവുമായി താരങ്ങള്‍ നിരത്തിലിറങ്ങിയത്. കറുത്തനിറത്തില്‍ മുന്നില്‍ ഓടുന്ന കാര്‍ പൃഥ്വിരാജ് ഓടിക്കുന്ന ലംബോര്‍ഗിനിയാണ്. തൊട്ടുപിന്നില്‍ തന്നെ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പ്രിയപ്പെട്ട പോര്‍ഷെയുമായി ഉണ്ട്. ഇരുവരുടെയും മുഖങ്ങള്‍ വീഡിയോയില്‍ കാണുന്നില്ലെങ്കിലും കാറുകള്‍ കാണാം. ലംബോര്‍ഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോര്‍ഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി.ജെ.യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുല്‍ഖറിന്റെ തന്നെ സൂപ്പര്‍ കാര്‍ ഓടിക്കുന്നതായി വീഡിയോയില്‍ കാണാം.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. ഏറ്റവും വിലപിടിപ്പുള്ള കാറായ ലംബോര്‍ഗിനിയുടെ പേരില്‍ ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങിയ താരം കൂടിയാണ് പൃഥ്വിരാജ്. താരങ്ങള്‍ കാറുമായി പുറത്തിറങ്ങിയാല്‍ അത് ക്യാമറയില്‍ പകര്‍ത്താനുള്ള തിടുക്കമാണ് ആരാധകര്‍ക്ക്. ബൈക്കില്‍ സ്പീഡില്‍ പോയ യുവാക്കളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. താരങ്ങളുടെ മുഖം വ്യക്തമായില്ലെങ്കിലും അത് പൃഥ്വിയും ദുല്‍ഖറും ആണെന്നാണ് വീഡിയോ പകര്‍ത്തിയ യുവാക്കള്‍ പറയുന്നത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ അമിത വേഗതയിലല്ല കാറുകള്‍ റോഡിയൂടെ പോയത് എന്നാണ് കണ്ടെത്തല്‍. കാറുകള്‍ സഞ്ചരിച്ച എറണാകുളം- ഏറ്റുമാനൂര്‍ പാതയില്‍ ഒരിടത്തും സ്പീഡ് ക്യാമറകള്‍ ഇല്ല. കോട്ടയം ജില്ലയില്‍ കോടിമാതാ, ചങ്ങനാശ്ശേരി, പാലാ റൂട്ടില്‍ കിടങ്ങൂര്‍, വൈക്കത്തിന് പോകുന്ന വഴി വടയാര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ സ്പീഡ് റഡാര്‍ ക്യാമറകള്‍ ഉള്ളത്. ജില്ലയില്‍ ആകെ ഒരു ഇന്റര്‍സെപ്റ്റര്‍ വാഹനം മാത്രമേ ഉള്ളൂ. ഈ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ഇവയിലൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല എന്നാണ് വാഹനങ്ങള്‍ സഞ്ചരിച്ചത് എന്ന് വ്യക്തവുമല്ല. അതിനാല്‍ ഈ വാഹനങ്ങള്‍ സ്പീഡ് ലിമിറ്റ് ലംഘിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലില്‍ വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category