1 GBP = 96.00 INR                       

BREAKING NEWS

എന്നും രാവിലെ പല്ലു തേയ്ക്കണോ? എപ്പോള്‍ കുളിക്കണം? കൊറോണയെ അടക്കം മാറ്റിനിര്‍ത്തുവാന്‍ ഈ ശീലങ്ങളും പരീക്ഷിക്കാം

Britishmalayali
ജോണ്‍ മുളയങ്കില്‍

മനുഷ്യന്റെ ചിന്തകളിലൂടെ പലതും കടന്നുവരുന്നു അതുപോലെ ഭാവനകളിലും.

എന്റെ ചിന്ത മണ്ഡലത്തിലൂടെ കടന്നു വരുന്ന ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.

നാം രാവിലെ എഴുന്നേറ്റു പല്ലു തേയ്ക്കുന്നു. ചായകുടിക്കുന്നു. ബ്രയ്ക്ക് ഫാസ്റ്റ് കഴിക്കുന്നു. അങ്ങനെ ദിവസം ആരംഭിക്കുന്നു. എന്നാല്‍ രാവിലത്തെ പല്ലു തേപ്പ് വേണം എന്നിരിക്കലും ഏറ്റവും ആവശ്യം രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് പല്ല് തേച്ച് അന്നുമുഴുവന്‍ കഴിച്ച ആഹാരത്തിന്റെ അവശിഷ്ടങ്ങള്‍ കഴുകികളഞ്ഞു വായ് ശുദ്ധിയാക്കുന്നതല്ലേ. ഏറ്റവും ആവശ്യം കുട്ടികളേയും അത് ശീലിപ്പിച്ചാല്‍ പല്ലും വായുമായുള്ള പല അസുഖങ്ങളും നമുക്ക് മാറ്റിനിര്‍ത്താം.

ഇനി മറ്റൊന്നു കിടക്കുന്നതിന് മുമ്പ് സോപ്പ് തേച്ച് നന്നായി കുളിക്കുക. ഒരു ദിവസം മുഴുവനും നമ്മുടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പൊടിപടലങ്ങളും ചെളിയും വിയര്‍പ്പും കഴുകിക്കളഞ്ഞു രോമകൂപങ്ങള്‍ തുറക്കാനുള്ള അവസരമുണ്ടാക്കിയാല്‍ ശാരീരികമായ റിലാക്‌സ് നമുക്ക് ഉണ്ടാക്കാന്‍ പറ്റില്ലേ.

മറ്റൊന്ന് നമ്മുടെ ആഹാരശീലങ്ങള്‍ രാത്രിയില്‍ കഴിയ്ക്കുന്ന ആഹാരം നേരത്തെയാക്കിയാല്‍ ഉദാഹരണത്തിന് 6.30 പിഎം മുതല്‍ 8 പിഎം വരെ നല്ല സുഖമായ ഉറക്കം ലഭിക്കുമെന്നുള്ളതാണ്. സാധിക്കുന്നവര്‍ക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. നല്ല ശീലങ്ങള്‍ നമ്മുടെ കുടുംബത്തില്‍ നിന്ന് തുടങ്ങണം.

ഇനി നമ്മള്‍ മലയാളികളുടെ ചില പ്രത്യേക രീതികളെപ്പറ്റി ഒന്നും ചിന്തിക്കാം.

എന്തെങ്കിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ എല്ലാം മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന ഒരു ശീലമുണ്ടായിരുന്നു.

ഞാന്‍ ആഹാരം കഴിച്ച ഒരു പാത്രം എടുത്തുകളയേണ്ടതു എന്റെ കടമ അല്ലെ അത് ചെയ്യാന്‍ മറ്റുള്ളവരെ ഏല്പിക്കാന്‍ നാം അവര്‍ക്കു കൂലി കൊടുക്കുന്നില്ലല്ലോ. അതുപോലെ എന്റെ പാത്രത്തില്‍ നിന്നും താഴെ വീഴുന്ന ആഹാരത്തിന്റെ ഭാഗം എടുത്തുകളയേണ്ടതു ഞാന്‍ തന്നെയല്ലേ. ഇത്തരം ശീലങ്ങള്‍ നമ്മുടെ കുട്ടികളെ ശീലിപ്പിക്കേണ്ടത് ആരാണ്?

ഭൂമിയില്‍ ജനിക്കുന്ന ഒരു കുഞ്ഞിന്റെ മനസ് വെള്ളക്കടലാസ് പോലെയാണ് അതില്‍ എന്ത് നിറയ്ക്കണമെന്ന് തീരുമാനിക്കുന്നതു മാതാപിതാക്കളാണ്. വെള്ളപ്പേപ്പറില്‍ കുത്തിവരച്ച് വികൃതമാക്കാം. അല്ലെങ്കില്‍ നല്ല ചിത്രങ്ങള്‍ വരച്ചു ഭംഗിയാക്കാം.

ഇത്തരം ശീലങ്ങള്‍ ആരംഭിക്കേണ്ടത് കുടുംബത്തില്‍ നിന്ന് തന്നെയാണ്. ഇതിന് ശിക്ഷണം എന്നാണ് പറയുന്നത്. വേസ്റ്റ് എവിടെ ഇടണം എന്നും താന്‍ കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകാനും, അത് നിക്ഷേപിക്കേണ്ട സ്ഥലത്ത് നിക്ഷേപിക്കാനും, പരിശീലനം ലഭിച്ച ഒരു കുട്ടിയും എവിടെ ചെന്നാലും അത് തന്തനെ ചെയ്യും. കുഞ്ഞുങ്ങള്‍ പുറത്ത് ചെയ്യുന്ന കാര്യങ്ങള്‍ അവരുടെ മാതാപിതാക്കളാണ് പഠിപ്പിക്കേണ്ടത് അവര്‍ ചെയ്യുന്നതു കണ്ടാല്‍ അറിയാം അവരുടെ മാതാപിതാക്കളുടെ കഴിവും കഴിവുകേടും.

വേസ്റ്റുകള്‍ പുറത്തേക്ക് വലിച്ചെറിയുന്ന ഒരു കൊച്ചിനെ ശീലിപ്പിക്കുന്നതു തീര്‍ച്ചയായും മാതാപിതാക്കള്‍ തന്നെയാണ്. അത് പോലെ വസ്തുക്കള്‍ നശിപ്പിക്കുന്നതും.

എല്ലാവരും തന്നെ വീട്ടില്‍ ഇരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം നല്ല ശീലങ്ങള്‍ പഠിപ്പിക്കാനും വീട്ടിലെ ജോലികള്‍ക്ക് സഹായിക്കാനും ധാരാളം അവസരങ്ങള്‍ ഇല്ലെ നാളത്തെ നല്ല പൗരന്മാരായി നമ്മുടെ മക്കളെ വാര്‍ത്തെടുക്കാം. അതിന് വേണ്ടിയാകട്ടെ മതാപിതാക്കളായ നമ്മുടെ പരിശ്രമങ്ങള്‍.
 
ഇന്നത്തെ പ്രത്യേക സാഹചര്യം മാറിവരും. നമ്മള്‍ സമൂഹജീവികളാണ്. വീണ്ടും ഒത്തുകൂടേണ്ടിവരും.

മൂന്നു നാലു മാസം വീട്ടില്‍ ഇരിക്കേണ്ടി വന്ന നമ്മള്‍ വീണ്ടും കൂടുമ്പോള്‍ കുറെ നല്ല ശീലങ്ങളും നമ്മോടും നമ്മുടെ കുഞ്ഞുങ്ങളോടും കൂടി ഉണ്ടാകട്ടെ! അതിനുള്ള പരിശ്രമം തുടങ്ങിയിട്ടില്ലാത്തവര്‍ ഉടന്‍ തുടങ്ങുക. നാളെയുടെ ഉത്തമ പൗരന്മാരായി നമുക്ക് നമ്മുടെ മക്കളെ വാര്‍ത്തെടുക്കാം. ഇതാണ് നമ്മള്‍ മക്കള്‍ക്ക് കൊടുക്കേണ്ടത്. എവിടെ പോയാലും ആ കുട്ടികളെ കണ്ട് പഠിക്കുക എന്ന് നാലുപേര്‍ പറയുന്നതു കേട്ടു ഹര്‍ഷപുളകിതരാകുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category