1 GBP = 94.80 INR                       

BREAKING NEWS

65കാരിയെ കുത്തിക്കൊലപ്പെടുത്തിയത് പീഡന ശ്രമത്തിനിടെ; തെളിവ് നശിപ്പിക്കാന്‍ രക്തം വീണ വസ്ത്രങ്ങള്‍ കത്തിച്ച പ്രതി കൊല്ലപ്പെട്ട അമ്മിണിയുടെ ഫോണിന്റെ ബാറ്ററിയും ഊരിമാറ്റി; അഞ്ച് ദിവസത്തിന് ശേഷം മൃതദേഹം കുഴിച്ചിട്ട പ്രതി പിടിക്കപ്പെടാതിരിക്കാന്‍ തമിഴ്നാട്ടിലേക്ക് കടന്നു; മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ പ്രതിയെ ഉടനടി കുടുക്കി കേരളാ പൊലീസ്

Britishmalayali
kz´wteJI³

കട്ടപ്പന: റുപത്തഞ്ചുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 43കാരനെ കേരളാ പൊലീസ് തമിഴ്നാട്ടില്‍ നിന്നും പിടികൂടി. പീഡനശ്രമം ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ട കുരിശുപള്ളി കുന്തളംപാറ പ്രിയദര്‍ശിനി എസ്സി കോളനിയില്‍ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണിയുടെ മരണത്തിലാണ് അയല്‍വാസിയായ മണി പിടിയിലായത്. പീഡനവും മോഷണവും ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടയിലാണ് അമ്മിണി കൊല്ലപ്പെട്ടത്.


ജൂണ്‍ രണ്ടിനാണ് അമ്മിണി കൊല്ലപ്പെട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് അമ്മിണി കൊല്ലപ്പെട്ട വിവരം നാട്ടുകാരും വീട്ടുകാരും അറിയുന്നത്. അമ്മിണിയും ഭര്‍ത്താവും മാത്രാണ് വീട്ടില്‍ താമസം. എന്നാല്‍ ഭര്‍ത്താവ് ഈ സമയത്ത് തൊഴില്‍ സംബന്ധമായി തമിഴ്നാട്ടില്‍ ആയിരുന്നു. അതിനാല്‍ തന്നെ അമ്മിണിയെ കാണാതായപ്പോള്‍ തമിഴ്നാട്ടിലുള്ള ഭര്‍ത്താവിന് അടുത്തേക്ക് പോയതായാണ് നാട്ടുകാര്‍ വിചാരിച്ചത്.

ജൂണ്‍ 2ന് രാത്രിയാണ് അമ്മിണിയെ മണി കൊലപ്പെടുത്തിയത്. രാത്രി 8.30ന് അമ്മിണിയുടെ വീട്ടില്‍ എത്തിയ മണി അവരെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമ്മിണി ബഹളം കൂട്ടി. ഇതോടെ മണി കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും അമ്മിണി കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. മണിയുടെ ശരീരത്തിലും വസ്ത്രത്തിലും എല്ലാം രക്തം പടര്‍ന്നു. ഇതോടെ ഭയന്നു പോയ മണി വീട്ടില്‍ പോയി വസ്ത്രം മാറി വന്നപ്പോഴേക്കും അമ്മിണി മരിച്ചിരുന്നു. തുടര്‍ന്ന് അമ്മിണിയുടെ മൊബൈല്‍ ഫോണ്‍ എടുത്ത് ബാറ്ററി ഊരിമാറ്റി ഒളിപ്പിച്ചു.

അതോടെ അമ്മിണിയുടെ വീടിന്റെ വാതില്‍ അടച്ച് സ്വന്തം വീട്ടിലക്കു പോയി രക്തം വീണ വസ്ത്രങ്ങള്‍ റോഡരികില്‍ കൊണ്ടുവന്നു കത്തിച്ചു. കൊലപാതകം നടത്തിയതിന്റെ പിറ്റേന്നു മുതല്‍ ഏതാനും ദിവസം മണി കൂലിപ്പണിക്കു പോയി. വീട് അടച്ചിട്ടിരുന്നതിനാല്‍ അമ്മിണി തമിഴ്നാട്ടില്‍ ഭര്‍ത്താവിന്റെ അടുത്തേക്കു പോയതായി നാട്ടുകാരും കരുതി. സമീപത്തെ വീട്ടില്‍ നിന്ന് തൂമ്പ കൊണ്ടുവന്ന് ജൂണ്‍ 6ന് കുഴിയെടുത്തശേഷം 7ന് രാത്രി മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവന്നു മൂടി. അമ്മിണിയുടെ വീട്ടില്‍ നിന്ന് ഇന്‍ഡക്ഷന്‍ കുക്കര്‍, തേപ്പുപെട്ടി, റേഡിയോ എന്നിവയെടുത്ത് മണി തന്റെ വീടിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ ഒളിപ്പിച്ചു. പിറ്റേന്നു രാവിലെ തമിഴ്നാട്ടിലേക്കു പുറപ്പെട്ടെങ്കിലും പാസ് ഇല്ലാത്തതിനാല്‍ കുമളി വഴി അതിര്‍ത്തി കടക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് പുറ്റടിയില്‍ എത്തുകയും അവിടെ നിന്ന് പച്ചക്കറി വാഹനത്തില്‍ കയറി തേനിയില്‍ എത്തുകയും ചെയ്തു. ഈ സമയം അമ്മിണിയെ പോണില്‍ വിളിച്ചിട്ടും കിട്ടാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതിന് പിന്നാലെയാണ മണി പൊലീസിന്റെ പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹന്‍, വണ്ടന്മേട് സിഐ വി എസ്. നവാസ്, കട്ടപ്പന എസ്ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category