1 GBP = 94.80 INR                       

BREAKING NEWS

101-ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞത് ഇന്ത്യയുടെ നൃത്തച്ചുവടുകള്‍ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നര്‍ത്തകി; ഭര്‍ത്താവ് ഉദയ് ശങ്കറിന് കീഴില്‍ നൃത്തം പഠിക്കാനെത്തിയത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാല്‍; 92 വയസു വരെ നൃത്ത വേദിയില്‍ സജീവമായിരുന്ന അമല ശങ്കര്‍ വിട പറയുമ്പോള്‍ കലാരംഗത്തിന് തീരാനഷ്ടം

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ഇന്ത്യയുടെ നൃത്തച്ചുവടുകള്‍ ലോകത്തിനു മുന്നിലെത്തിച്ച പ്രശസ്ത നര്‍ത്തകി അമലാ ശങ്കര്‍ 101ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞപ്പോള്‍ നഷ്ടമായത് നൃത്തവേദികളെ കോരിത്തരിപ്പിച്ച അതുല്യ പ്രതിഭയെ. ലോകത്തിന്റെ പല സ്റ്റേജുകളിലും നടന വിസ്മയമായി മാറിയ അമലാ ശങ്കര്‍ ഇന്നലെയാണ് അന്തരിച്ചത്. കൊല്‍ക്കത്തിലായിരുന്നു അന്ത്യം. നര്‍ത്തകനും പ്രശസ്ത കൊറിയോഗ്രാഫറും ആയിരുന്ന ഉദയ് ശങ്കറാണ് ഭര്‍ത്താവ്. നൃത്തത്തില്‍ അമലയുടെ ഗുരുവായിരുന്ന ആനന്ദ് ശങ്കറിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ആനന്ദ ശങ്കര്‍ മകനാണ്. ബംഗാളി നടി മമത ശങ്കര്‍ മകളാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രേരണയാല്‍ പിതാവ് അമലയെ ഉദയ് ശങ്കറിനു കീഴില്‍ നൃത്തം പഠിപ്പിക്കാനയച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അമല ഉദയ് ദമ്പതികളുടെ നൃത്തം പിന്നീടു രാജ്യാന്തര പ്രശസ്തി നേടി. അമല ശങ്കറിന്റെ ഭര്‍ത്താവ് ഉദയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അമലയും ഉദയ് ശങ്കറും ചേര്‍ന്നഭിനയിച്ചിരുന്നു. 1948ലാണ് കല്‍പന എന്ന ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്.

ഉദയ് ശങ്കര്‍ 1977ല്‍ ലോകത്തോടു വിടപറഞ്ഞെങ്കിലും 92 വയസു വരെ അമല നൃത്തവേദിയില്‍ സജീവമായിരുന്നു. അമല ബ്രഷ് ഉപയോഗിക്കാതെ വിരലുകള്‍കൊണ്ടു ചെയ്ത പെയിന്റിങ്ങുകളും ഏറെ ശ്രദ്ധേയമായി. മകന്‍ ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്ത 'മിസിങ് യു' ആണ് അമലയുടെ അവസാന സ്റ്റേജ് പരിപാടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category