1 GBP = 94.80 INR                       

BREAKING NEWS

പൊന്മുടിയിലെ മദ്യപാനം കണ്ടെത്തിയ പൊലീസുകാരെ വിറപ്പിച്ച വില്ലന്‍; സെക്രട്ടറിയേറ്റിലെ താക്കോല്‍ സ്ഥാനങ്ങളില്‍ തീവ്രവാദ ബന്ധമുള്ളവരെ നിയമിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ വിരുതന്‍; ഭരണസിരാ കേന്ദ്രത്തിലെ 'സഖാക്കളുടെ' കണ്ണിലെ കരടായിട്ടും പറന്നു കളിക്കാന്‍ അവസരം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലെ സൗഹൃദ കരുത്ത്; ശിവശങ്കറിനെ ചോദ്യം ചെയ്ത എന്‍ഐഎ കണ്ണുകള്‍ ഇനി ലക്ഷ്യമിടുന്നത് ഈ അഡീഷണല്‍ സെക്രട്ടറിയേയോ? പിണറായിയെ പറ്റിച്ച് വളര്‍ന്ന മറ്റൊരു 'അവതാരവും' അന്വേഷണ പരിധിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ സ്വര്‍ണ്ണ കടത്ത് സംഘത്തെ നിയന്ത്രിക്കാന്‍ ഗൂഡ സംഘമുണ്ടെന്ന വിലയിരുത്തലിലേക്ക് എന്‍ഐഎ അന്വേഷണം. ഒരു അഡീഷണല്‍ സെക്രട്ടറിക്ക് നേരെയാണ് അന്വേഷണം. സ്വപ്നാ സുരേഷുമായി ഈ ഉദ്യോഗസ്ഥന് അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.

കേരളത്തിന്റെ സുരക്ഷാ കാര്യങ്ങളും വിഐപി വരവ് പോക്കുകളും എല്ലാം നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് ആരോപണമുയരുന്നത്. സിപിഎം ജീവനക്കാരുടെ സംഘടന പോലും ഇയാള്‍ക്ക് എതിരാണ്. ഈ അഡീഷണല്‍ സെക്രട്ടറിയെ നിലയ്ക്ക് നിര്‍ത്തണമെന്ന ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുമ്പില്‍ എത്തി കഴിഞ്ഞു. പൊന്മുടി മദ്യപാന വിവാദത്തിലെ വില്ലനാണ് ഇയാള്‍. പൊന്മുടിയിലെ കള്ളം പിടിച്ച പൊലീസുകാരനെ ഫയര്‍ ചെയ്ത് കരുത്ത് കാട്ടിയതോടെ ഇദ്ദേഹം അതിശക്തനായി മാറി. അന്വേഷണം മുക്കുകയും ചെയ്തു. വാര്‍ത്ത പോലും ആയതുമില്ല. ഇത്രയും സ്വാധീനമുള്ള അവതാരത്തിനെതിരെയാണ് സംശയ മുന നീളുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇയാള്‍ അതിശക്തമായ സ്വാധീനമുണ്ട്. മുമ്പ് സിപിഎം സംഘടനയുള്‍പ്പെടെയുള്ളവരുടെ പരാതിയില്‍ ഇയാളെ ഇരുന്ന സ്ഥാനത്ത് നിന്ന് മാറ്റി. എന്നാല്‍ തന്ത്രപമായി പ്രൊമോഷന്‍ നല്‍കുന്നതിന് തുല്യമായിരുന്നു മാറ്റം. പഴയ സീറ്റിലെ കാര്യങ്ങള്‍ നോക്കാനുള്ള അധികാരവും കിട്ടി. ഉദ്യോഗസ്ഥരുടെ വിദേശയാത്രയും മറ്റും പരിശോധിക്കുന്നതും തീരുമാനം എടുക്കുന്നതും ഈ ഉദ്യോഗസ്ഥനാണ്. ഇയാളുടെ തീവ്രവാദ ബന്ധങ്ങളാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇത് പൊലീസിലെ സ്പെഷ്യല്‍ ബ്രാഞ്ചും പരിശോധിക്കുന്നുണ്ട്.

സെക്രട്ടറിയേറ്റ് എംപ്ലോസീസ് അസോസിയേഷനെ തകര്‍ക്കാന്‍ നിഴല്‍ സംഘടനയ്ക്കും രൂപം നല്‍കി. ഇയാള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, വിജിലന്‍സ് വകുപ്പ്, ആരോഗ്യം. തദ്ദേശ വകുപ്പ്, പൊതുഭരണം എന്നീ വകുപ്പുകളില്‍ മതതീവ്രവാദ സംഘടനകളുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നവരെ നിയമിച്ചുവെന്ന് മംഗളം പത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അഡീഷണല്‍ സെക്രട്ടറിയെ പലരും ചീഫ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥന്‍ എന്നാണ് വിളിക്കുന്നതെന്നും മംഗളം പറയുന്നു. ഇയാള്‍ വിഐപികളുടെ യാത്രയും നിയന്ത്രിച്ചിരുന്നു.

സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഇയാളെ കുറിച്ച് പലപ്പോഴും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം മറികടക്കാന്‍ ഉന്നത സ്വാധീനത്തിലൂടെ ഇയാള്‍ക്ക് കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ പോലും നിയമനങ്ങള്‍ നടത്തി വിവരങ്ങള്‍ ചോര്‍ത്തി. സിപിഎം സംഘടനയെ പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അകറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിന് തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു ഈ ഉദ്യോഗസ്ഥന്‍. ശിവശങ്കറിനെ തെറ്റായ വഴിയില്‍ എത്തിച്ചതും ഈ അഡീഷണല്‍ സെക്രട്ടറിയാണെന്ന ആരോപണം അതിശക്തമാണ്. നിലവിലെ സാഹചര്യത്തില്‍ സിപിഎം നേതൃത്വവും ഇയാളെ നിരീക്ഷിക്കുന്നുണ്ട്. മറ്റൊരു അവതാരമാണോ ഇയാള്‍ എന്നതും പരിശോധിക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. കഴിഞ്ഞദിവസം ദേശീയ അന്വേഷണ ഏജന്‍സിക്കു( എന്‍.ഐ.എ) മുന്നില്‍ ചോദ്യം ചെയ്യലിന് വിധേയനായ ശിവശങ്കര്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. മറ്റന്നാള്‍ കൊച്ചിയിലെത്താന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിനുശേഷം ശിവശങ്കറെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്വപ്ന സുരേഷുമായി അടുത്ത ബന്ധംപുലര്‍ത്തിയിരുന്ന ശിവശങ്കറിന് നിയമവിരുദ്ധ നടപടികളില്‍ സ്വപ്ന ഏര്‍പ്പെടുന്ന വിവരം അറിയാമായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

അതേസമയം സെക്രട്ടേറിയറ്റിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ നല്‍കാനുള്ള സന്നദ്ധത സര്‍ക്കാര്‍ എന്‍.ഐ.എയെ അറിയിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള് ദൃശ്യങ്ങള്‍ വേണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. എന്നാല്‍ മൂന്നുമാസത്തെ അണ്‍എഡിറ്റഡ് ദൃശ്യങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍തന്നെ ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം വ്യക്തമായിരുന്നു. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ മറ്റൊരു പേഴ്‌സണല്‍ സ്റ്റാഫംഗവും നിരീക്ഷണത്തിലാണ്. യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ സെക്രട്ടേറിയറ്റിലെത്തി ചീഫ് സെക്രട്ടറിയെ കാണണമെന്നാണ് ചട്ടം. എന്നാല്‍, യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ ഒരിക്കല്‍ പോലും ചീഫ് സെക്രട്ടറിയെ കാണാന്‍ എത്തിയില്ല. പകരം ശിവശങ്കറിനെയും മറ്റൊരാളെയുമാണ് കണ്ടിരുന്നത്. ഇയാളാണ് വിവാദ അഡീഷണല്‍ സെക്രട്ടറിയെന്നും സൂചനയുണ്ട്.

ഇതുസംബന്ധിച്ച വിവരം എന്‍.ഐ.എക്കു ലഭിച്ചിട്ടുണ്ട്. അഡി. എസ്പി: എ.പി. ഷൗക്കത്തലിയെ പ്രത്യേകസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണ മേല്‍നോട്ടം വഹിക്കും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category