1 GBP = 94.80 INR                       

BREAKING NEWS

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച അമല്‍ ജോ അജിക്കും കോവിഡ് ബാധയുണ്ടായിരുന്നെന്ന് പ്രാഥമിക വിവരം; ഇന്ന് മരിച്ച പാലക്കാട് സ്വദേശി അഞ്ജലിയും കാസര്‍കോട് സ്വദേശി നബീസയും കോവിഡ് ബാധിതര്‍; സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങള്‍ കൂടി; രോഗ വ്യാപനത്തിനൊപ്പം മരണസംഖ്യയിലും ദിനം പ്രതി വര്‍ധനവ്; ലോകം പുകഴ്ത്തിയ കേരള മോഡലിനെയും ഭയപ്പെടുത്തി മഹാമാരി പടരുന്നു

Britishmalayali
kz´wteJI³

കണ്ണൂര്‍: കേരളത്തില്‍ വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ത്ഥിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ന് ഇതുവരെ മൂന്ന് കോവിഡ് ബാധിതരുടെ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അമല്‍ ജോ അജി(19)ക്ക് മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയും (40) ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു. കാസര്‍കോട് സ്വദേശി നബീസയും(75) ചികിത്സയിലിരിക്കെ ഇന്ന് മരണമടഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ നാല് മരണങ്ങള്‍, കോവിഡ് ബാധിരായവരെന്ന് ഇന്നലെ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മൊത്തം മരണം 54 കോവിഡ് മരണങ്ങള്‍ എന്നാണ് സര്‍ക്കാര്‍ കണക്ക്. അതേസമയം, സര്‍ക്കാര്‍ സ്ഥിരീകരിക്കാതെ 7 കോവിഡ് മരണങ്ങള്‍ കൂടി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനൊപ്പം ഇന്നത്തെ മൂന്ന് മരണങ്ങള്‍ കൂടി ആയതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള്‍ 64 ആയി ഉയര്‍ന്നു.

കഴിഞ്ഞയാഴ്ചയാണ് അമല്‍ ജോ അജിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി കഴിഞ്ഞ ദിവസം മരിച്ചു. ഇതേത്തുടര്‍ന്ന് അമലിന്റെ സ്രവം പരിശോധനയ്ക്കായി അയച്ചപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. പരിയാരത്തെ വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ ചികിത്സയിലിരിക്കെയാണ് അമലിന് കോവിഡ് ബാധയേറ്റത് എന്നാണ് സൂചന.

പരിയാരത്തെ പ്രാഥമിക പരിശോധനയിലാണ് ഫലം പോസിറ്റീവായിരിക്കുന്നത് എന്നതിനാല്‍ സ്ഥിരീകരണത്തിനായി സ്രവം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഐസിയുവില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് അത്യന്തം ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്കാണ് കണ്ണൂര്‍ ജില്ലയിലെ ആശുപത്രികള്‍ പോകുന്നത് എന്നതിന്റെ ചൂണ്ടുപലകയാവുകയാണ്. അമലിനും രോഗം ബാധിച്ചിരിക്കുക ആശുപത്രിയില്‍ നിന്ന് തന്നെയാകാം എന്നാണ് ഇത് നല്‍കുന്ന സൂചന.

കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75) ഇന്ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസയും പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ കാഞ്ഞങ്ങാട്ട ജില്ലാ ആശുപത്രിയിലാണ് നബീസയെ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യ നില വഷളായതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ അവശതകളല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നബീസക്ക് ഉണ്ടായിരുന്നില്ല.

കൊല്ലങ്കോട് സ്വദേശി അഞ്ജലി ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ ബാധിതയായിരുന്ന അഞ്ജലിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്ന് പാലക്കാട് ഡി.എം.ഒ പറഞ്ഞു. ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരില്‍ നിന്ന് മകനോടൊപ്പം ബൈക്കില്‍ വീട്ടിലെത്തിയത്. ക്വാറന്റൈന്‍ കാലാവധി കഴിയുന്ന ദിവസമാണ് ഇവര്‍ വീട്ടില്‍ കുഴഞ്ഞുവീഴുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. മകന്റെ പരിശോധന ഫലം വന്നിട്ടില്ല. ഭര്‍ത്താവ്: സുരേന്ദ്രന്‍

അതിനിടെ, കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച റുഖ്യാബിയുടെ മകളും മരിച്ചു. കോഴിക്കോട് കൊളക്കാട്ടു വയലില്‍ ഷാഹിദ(52)യാണ് മരിച്ചത്. കാന്‍സര്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇവരുടെ കോവിഡ് പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് റുഖ്യാബിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച ഇവര്‍ മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്നലെ 885 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 968 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാല് പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണ്. ഉറവിടം അറിയാത്ത 54 കേസുകളുണ്ട്. വിദേശത്ത് നിന്നും വന്ന 64 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 68 കേസുകളും ഉണ്ട്. 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം വന്നു. ഇന്ന് നാല് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം സ്വദേശി മുരുകന്‍ 46 വയസ്സ, കാസര്‍കോട് സ്വദേശി ഖമറൂന്നിസ 48, മാധവന്‍ 68, ആലുവ സ്വദേശി മറിയാമ്മ എന്നിവരാണ് ഇന്നലെ മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category