1 GBP = 94.80 INR                       

BREAKING NEWS

2015ല്‍ നെടുമ്പാശ്ശേരി വഴി സ്വര്‍ണം കടത്തിയതിന് പിടിയിവായവര്‍ പുറത്തിറങ്ങിയതോടെ ബിസിനസ് സജീവമാക്കിയത് രണ്ടും കല്‍പ്പിച്ച്; ജലാലിനെയും റബിന്‍സനെയും സ്വര്‍ണക്കടത്തിന് പ്രോത്സാഹനം നല്‍കിയത് 'ആനിക്കാട് ബ്രദേഴ്‌സ്' എന്നും റിപ്പോര്‍ട്ടുകള്‍; വിവിധ ഏജന്‍സികള്‍ പഴുതടച്ച അന്വേഷണവുമായി മുന്നോട്ട് പോകുമ്പോള്‍ വലയിലാകുക ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണക്കടത്തിനെ നിയന്ത്രിച്ചിരുന്ന വന്‍ സംഘം

Britishmalayali
kz´wteJI³

എറണാകുളം: ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുമ്പോള്‍ കണ്ണികള്‍ നീളുന്നത് കൂടുതല്‍ പേരിലേക്ക്. നിലവില്‍ കസ്റ്റഡിയിലുള്ള സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും സ്വര്‍ണക്കടത്തുമായി നേരത്തേ ബന്ധം പുലര്‍ത്തിയിരുന്നവരും കുറഞ്ഞ കാലം കൊണ്ട് വലിയ തോതില്‍ പണം സമ്പാദിച്ചവരും ഉള്‍പ്പെടെ നിരവധി പേരാണ് അന്വേഷണ സംഘങ്ങളുടെ സജീവ നിരീക്ഷണത്തില്‍ ഉള്ളത്. ജലാല്‍ മുഹമ്മദും അന്വേഷണത്തിലുള്ള റബിന്‍സും കൂടാതെ മൂവാറ്റുപുഴ സ്വദേശികളായ വേറെയും ചിലര്‍ തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

'ആനിക്കാട് ബ്രദേഴ്‌സ്' എന്നറിയപ്പെടുന്ന രണ്ട് പേരാണ് സ്വര്‍ണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. ഇരുവരും ഇപ്പോള്‍ ദുബായിലാണ്. ഇവരെ കൂടാതെ മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ദുബായിലെ ഹവാല ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ പലവട്ടം പരിശോധനകള്‍ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിന്‍സും ജലാലും. 'ആനിക്കാട് ബ്രദേഴ്‌സാ'ണ് ഇവരെ കള്ളക്കടത്തിലേക്ക് എത്തിച്ചതെന്നാണു വിവരം. പെരുമറ്റം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘത്തിലെ 8 പേരാണ് അന്ന് അറസ്റ്റിലായത്. അന്വേഷണഘട്ടത്തില്‍ ആനിക്കാട് ബ്രദേഴ്‌സാണു റബിന്‍സിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാന്‍ സഹായിച്ചത്. വിദേശത്തേക്കു കടന്നതിനാല്‍ ഇരുവരും കേസില്‍ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു.

ജലാലും റബിന്‍സും കുറഞ്ഞ കാലം കൊണ്ട് വലിയ തോതില്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 2015 ലെ നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായവര്‍ പുറത്തിറങ്ങി കേരളത്തില്‍ സജീവമായപ്പോള്‍, ജലാലിന്റെയും റബിന്‍സിന്റെയും 'ആനിക്കാട് ബ്രദേഴ്‌സി'ന്റെയും നിയന്ത്രണത്തിലായി ഗള്‍ഫിലെ സ്വര്‍ണക്കടത്ത്.

അതേസമയം, കേരള പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ പരസ്പര വിവരങ്ങള്‍ കൈമാറി അന്വേഷണത്തിന് സഹകരിക്കുന്നുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പൊലീസ് നല്‍കിയിരുന്നുവെന്ന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസിനോട് കാര്യങ്ങള്‍ തിരിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നു. തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കേരളാ പൊലീസിനും നോട്ടീസ് നല്‍കും. ഈ സാഹചര്യത്തിലാണ് തെളിവുകള്‍ നല്‍കാനുള്ള തീരുമാനം പൊലീസും എടുക്കുന്നത്. സംസ്ഥാന പൊലീസിന്റെ കൈവശമുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നിയമം 151-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയക്കുക. എന്‍.ഐ.എ.യ്ക്ക് വിവരങ്ങള്‍ നല്‍കിയെന്നാണ് ബെഹ്റ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഈ വിവരങ്ങള്‍ തങ്ങള്‍ക്കും നല്‍കണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. ഇടതുപക്ഷത്തെ ഒരു മുന്‍ എംപി.യും ഇതേകാര്യം ഒരു ചാനലില്‍ പറഞ്ഞിരുന്നു. സംസ്ഥാന പൊലീസില്‍നിന്ന് കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് കസ്റ്റംസ് പറയുന്നു. ഈ സാഹചര്യത്തിലാണ് തെളിവ് തേടുന്നത്. സ്വര്‍ണ്ണ കടത്തില്‍ കരുതലോടെയാണ് കസ്റ്റംസിന്റെ നീക്കങ്ങള്‍. കസ്റ്റംസിന് എല്ലാ പിന്തുണയും കേരളാ പൊലീസും നല്‍കും.

സ്വപ്ന സുരേഷിനായി കസ്റ്റംസ് വല വിരിച്ചത് നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പൊലീസ് കൈമാറിയതു മുതലായിരുന്നു. നടിയും നര്‍ത്തകിയുമായ ഷംനയെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ അറസ്റ്റിലായവര്‍ തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന ഒരു 'ഡീല്‍ വുമണി'നെപ്പറ്റി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഇവര്‍ നയതന്ത്ര ചാനല്‍ വഴിയും സ്വര്‍ണം കടത്തുന്നത് പൊലീസിനോടു വെളിപ്പെടുത്തി. ഇതാണ് നിര്‍ണ്ണായകമായത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ പൊലീസിനോട് കസ്റ്റംസ് തേടുന്നത്. എന്‍ഐഎയും കസ്റ്റംസും ഇഡിയും ഈ കേസ് അന്വേഷിക്കുന്നു. മൂന്ന് ഏജന്‍സികളുമായി സഹകരിക്കാനാണ് പൊലീസ് തീരുമാനം.

വമ്പന്‍ സ്വര്‍ണക്കടത്തിനെപ്പറ്റി പൊലീസിനു മാത്രമായി അന്വേഷിക്കാന്‍ ആവില്ലെന്നു വ്യക്തമായതോടെ വിവരം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാന്‍ കേരളാ പൊലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഷംന കേസ് ബ്ലാക്ക്‌മെയിലിങ് സംബന്ധിച്ചുള്ള അന്വേഷണമാക്കി ചുരുക്കാന്‍ തീരുമാനിച്ചെന്നും സ്വര്‍ണക്കടത്തിന്റെ വിശദാംശങ്ങള്‍ രഹസ്യറിപ്പോര്‍ട്ടായി കസ്റ്റംസിന് കൈമാറിയെന്നുമാണു വിവരം. ഇതാണ് നിര്‍ണ്ണായകമായത്. ഇതിന് സമാനമായി കേരളാ പൊലീസിന്റെ പക്കലുള്ള എല്ലാ വിവരവും നേടാനാണ് കസ്റ്റംസ് നീക്കം. ഇതിലൂടെ കേരളത്തിലെ സ്വര്‍ണ്ണ കടത്തിന്റെ വേരറുക്കാനാണ് ശ്രമം.

നയതന്ത്രചാനല്‍വഴി വരെ സ്വര്‍ണം കടത്തുന്ന ഡീല്‍ വുമണിനുവേണ്ടി കസ്റ്റംസ് വല വിരിച്ചിരിക്കേയാണ് ജൂണ്‍ 30ന് എയര്‍ ഇന്ത്യ വിമാനത്തില്‍ യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള ബാഗേജ് എത്തുന്നത്. ബാഗേജ് മനഃപൂര്‍വം വിട്ടുകൊടുക്കാതെ കസ്റ്റംസ് പിടിച്ചു വച്ചു. ഇതാണ് നിര്‍ണ്ണായകമായത്. അതിനിടെ കസ്റ്റംസ് അസി. കമ്മിഷണര്‍ക്കു സ്വപ്നാ സുരേഷിന്റെ ഫോണ്‍ വന്നു. ഇതോടെ കസ്റ്റംസ് ഡീല്‍ വുമണ്‍ ആരെന്ന് ഉറപ്പിച്ചു. ബാഗേജെടുക്കാന്‍ സരിത്ത് എത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. അങ്ങനെയാണ് രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണ്ണ കടത്ത് പുറത്തായത്.

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. എന്‍ ഐ എ കോടതിയില്‍ വച്ചാണ് രണ്ട് പ്രതികളുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. എന്‍ ഐ എയുടെ കസ്റ്റഡിയിലായിരുന്നു രണ്ട് പ്രതികളും. ഇരുവരുടെയും റിമാന്‍ഡ് കാലാവധി അടുത്ത മാസം 21 വരെ നീട്ടിയിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ കസ്റ്റംസ് തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കും. ഇതോടെ അന്വേഷണം പുതിയ തലത്തിലെത്തും. അഭിഭാഷകന്‍ മുഖേനെ സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസിന് തീവ്രവാദ സ്വഭാവമില്ലെന്നുമുള്ള വാദമാണ് സ്വപ്നയുടെ അഭിഭാഷകന്‍ ജാമ്യഹര്‍ജിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തിനു വേണ്ടി സ്വപ്നയും സന്ദീപും ഉള്‍പ്പെടെയുള്ള പ്രതികള്‍ നടത്തിയ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോടതിയുടെ അനുവാദത്തോടെ കസ്റ്റംസ് ഇന്നലെ എന്‍ഐഎ ഓഫിസിലെത്തി പ്രതികളെ ചോദ്യം ചെയ്തു. തുടര്‍ന്ന് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് പരിശോധനയ്ക്കു ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category