1 GBP = 94.80 INR                       

BREAKING NEWS

മിശ്രവിവാഹത്തിന് ശ്രമിക്കുന്നവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍നിന്ന് ചോര്‍ത്തി ഭീഷണിയും വര്‍ഗീയ പ്രചാരണവും; പിന്നില്‍ ഇസ്ലാമിക- ഹൈന്ദവ മതമൗലികവാദ ഗ്രൂപ്പുകള്‍; ദുരുപയോഗം ചെയ്യുന്നത് സ്പഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരാവാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍; രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ വിവാഹ നോട്ടീസ് പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തി

Britishmalayali
എം ബേബി

കോഴിക്കോട്: സംസ്ഥാനത്ത് സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവെച്ചു. ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. എന്നാല്‍ നോട്ടീസ് സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനും അനുമതിയുണ്ട്.

എന്നാല്‍ ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന നോട്ടീസുകള്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടിയെന്ന് ജി സുധാകരന്‍ പറഞ്ഞു. വിവാഹ നോട്ടീസുകള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് പകരം നോട്ടീസ് അപേക്ഷകരുടെ വാസസ്ഥലം ഉള്‍പ്പെടുന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയാകുന്നതാണ് എന്ന് നിര്‍ദ്ദേശം നല്‍കിയതായും ജി സുധാകരന്‍ പറഞ്ഞു.

കോഴിക്കോട് സ്വദേശിയായ ഒരു യുവാവിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞമാസം ഇയാളുടെ വിവാഹ നോട്ടീസ് വെബ് സൈറ്റില്‍ പ്രസിദ്ധീകരച്ചപ്പോള്‍ ഇത് ലൗജിഹാദാണെന്ന് പറഞ്ഞ് ചില സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ തോതില്‍ കുപ്രചാരണം നടത്തിയിരുന്നു. യുവാവിന് ഫോണിലൂടെയും ഭീഷണി വന്നു. അതുപോലെ യുവതിയെ ഉപദേശിച്ച് മനം മാറ്റാനുമെത്തി കൂടുതല്‍ പേര്‍. സമാനമായ രീതിയില്‍ ചില ഇസ്ലാമിക സംഘടനകളില്‍നിന്നും ഇത്തരിത്തില്‍ വെബ്സൈറ്റില്‍ പേരുവന്നവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതോടെയാണ് പരസ്യപ്പെടുത്തല്‍ രീതി വേണ്ട എന്ന് വെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

1954ലെ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസരമുള്ള നോട്ടീസ് വിവാഹ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിര്‍പ്പുണ്ടെങ്കില്‍ ആയത് സമര്‍പ്പിക്കുന്നതിനുമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. 2018ലെ പ്രത്യേക വിവാഹ നിയമത്തിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങള്‍ ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ സേവനങ്ങളായി മാറിയതോട് കൂടി ഫോട്ടോയും മേല്‍വിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകള്‍ 2019 മുതല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.

അതേസമയം നോട്ടീസ് ബോര്‍ഡുകളില്‍ പ്രസിദ്ധീകരിക്കുന്നതുപോലും ബ്രിട്ടീഷ് കാലത്ത ഡ്രാക്കോണിയന്‍ നീതിയാണെന്നും ലോകത്തിലെ ഒരു ആധുനിക സമൂഹവും ഇത് അംഗീകരിക്കറില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു മതേതര സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നായാണ് സാമൂഹിക ശാസ്ത്രജ്ഞര്‍ മിശ്ര വിവാഹത്തെ കാണുന്നത്. അതിനെ പ്രോല്‍സാഹിപ്പിക്കുന്നതിന് പകരം പൊതുസമുഹത്തിന് അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ വിചാരണ ചെയ്യാനുള്ള അവസരമാണ് ഇത്തരം നോട്ടീസുകള്‍ ഒരുക്കിക്കൊടുക്കുന്നത്. ലോകത്തിലെ ഒരു പുരോഗമ സമൂഹങ്ങളിലും ഇത്തരം രീതി നിലനില്‍ക്കുന്നില്ലെന്ന് കാട്ടി ഭാരതീയ മിശ്ര വിവാഹവേദി പ്രവര്‍ത്തകര്‍ അടക്കം സര്‍ക്കാറിന് പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category