1 GBP = 94.80 INR                       

BREAKING NEWS

സ്വര്‍ണ്ണ കടത്തുകാരന്‍ ഫയാസുമായി എസ് പിക്കുണ്ടായിരുന്ന ബന്ധത്തിന് തെളിവ് ബൈക്കില്‍ സ്‌റ്റൈലായിരിക്കുന്ന ഫോട്ടോ; വിരമിച്ച ശേഷം സ്വകാര്യ അന്വേഷണ ഏജന്‍സി തുടങ്ങിയപ്പോള്‍ ഡയറക്ടറായി കൂട്ടിയത് പിണറായിയുമായി 18 വര്‍ഷത്തെ ബന്ധമുള്ള കിരണ്‍ മാര്‍ഷലിനേയോ? ഇന്‍ഫോര്‍മിക്സ് വെബ്സൈറ്റിലെ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് ആലപ്പുഴയിലെ വ്യവസായിയുമായുള്ള ബന്ധമോ? കൊച്ചിയിലെ ഇന്‍വിസിബില്‍ സ്പൈ ഇന്‍വെസ്റ്റിഗേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് വീണ്ടും ചര്‍ച്ചകളില്‍

Britishmalayali
kz´wteJI³

കൊച്ചി: സ്വര്‍ണ്ണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന 'കിരണ്‍ മാര്‍ഷല്‍' എന്ന വ്യവസായിക്ക് മുന്‍ എസ് പി സുനില്‍ ജേക്കബുമായി ബന്ധമോ? കമ്പനി വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫോര്‍മിക്സ് എന്ന വെബ് സൈറ്റിലെ വിവരങ്ങളാണ് ചര്‍ച്ചയ്ക്ക് കാരണം. കിരണ്‍ മാര്‍ഷല്‍ എന്ന വ്യക്തി കുറച്ചു നാള്‍ മുന്‍പ് വരെ 'Invisibil spy investigators pvt limited' എന്ന ഡിറ്റക്റ്റീവ് ഏജന്‍സിയുടെ രണ്ട് ഡയറക്ടര്‍മാരില്‍ ഒരാള്‍ ആയിരുന്നു എന്ന സൂചനയാണ് ഈ വെബ് സൈറ്റിലുള്ളത്. രണ്ടാമത്തെ ഡയറക്ടര്‍ മുന്‍ എസ്പി സുനില്‍ ജേക്കബ്ബും. ഇതാണ് ചര്‍ച്ചകള്‍ക്ക് പുതു തലം നല്‍കുന്നത്.

എന്നാല്‍ ഇന്‍വിസിബില്‍ സ്പൈ ഇന്‍വെസ്റ്റിഗേറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍മാരില്‍ കിരണ്‍ മാര്‍ഷല്‍ ഇല്ല. സുനില്‍ ജേക്കബും ഷീലാ തങ്കപ്പനുമാണ് കമ്പനി ഡയറക്ടര്‍മാര്‍. 2015ലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. എന്നാല്‍ ഷീലാ തങ്കപ്പന്‍ ഡയറക്ടറായത് 2018ലും. അതുകൊണ്ട് തന്നെ അതിന് മുമ്പ് കിരണ്‍ മാര്‍ഷലും ഈ കമ്പനിയില്‍ ഡയറക്ടറായിരിക്കാം എന്ന സംശയമാണ് ബലപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് കിരണ്‍ മാര്‍ഷല്‍. ഇക്കാര്യ അദ്ദേഹം തന്നെ തുറന്ന് സമ്മതിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ ഓടിച്ച കാര്‍ ലേലത്തില്‍ വിലയ്ക്ക് വാങ്ങി ഉപയോഗിച്ചതും കിരണ്‍ മാര്‍ഷലായിരുന്നു. അത്രയേറെ ബന്ധമുള്ള കിരണ്‍ മാര്‍ഷല്‍ വിവാദ അന്വേഷണ ഏജന്‍സിയില്‍ ഡയറക്ടറായിരുന്നുവെന്ന വിവരമാണ്

2013 ലെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ 'ഫയാസ്' അറസ്റ്റില്‍ ആയപ്പോള്‍ ഫയാസുമായി അടുത്ത ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ് സുനില്‍ ജേക്കബ്.  ഫയാസിന്റെ വിദേശ നിര്‍മ്മിത ബൈക്കില്‍ പൊലീസ് യൂണിഫോമില്‍ ഇരിക്കുന്ന എസ്പി സുനില്‍ ജേക്കബിന്റെ ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. സര്‍വീസില്‍ ഇരിക്കെ ഏഴ് തവണയോളം അച്ചടക്ക നടപടി നേരിട്ടിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് സുനില്‍ ജേക്കബ്. പൊലീസില്‍ നിന്നും വിരമിച്ച ശേഷം കൊച്ചി ആസ്ഥാനമാക്കി സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സി തുടങ്ങിയ ഇയാള്‍ സമാന്തര പൊലീസിങ് നടത്തുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പഴയ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയാസുമായി സുനില്‍ ജേക്കബിനുള്ള ബന്ധവും കിരണ്‍ മാര്‍ഷലിന് സുനില്‍ ജേക്കബിനുണ്ടെന്ന് ഇന്‍ഫോര്‍മിക്സ് എന്ന വെബ്സൈറ്റിലെ വിവരവും വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ്. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള ഒട്ടുമിക്ക സംഘടിത സ്വര്‍ണ്ണ കള്ളക്കടത്തുകള്‍ക്കും പിന്നില്‍ ഒരേ ലോബി തന്നെയാണെന്ന ചര്‍ച്ചകള്‍ സജീവമാണ്. 'ഇന്‍വിസിബിള്‍ സ്പൈ ഇന്‍വെസ്റ്റിഗേറ്റര്‍സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ നിലവിലെ ഡയറക്ടര്‍മാര്‍ സുനില്‍ ജേക്കബ്ബ്, ഷീല തങ്കപ്പന്‍ എന്നിവര്‍ ആണ്. എന്തുകൊണ്ടാകും കിരണ്‍ മാര്‍ഷല്‍ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞതെന്ന ചര്‍ച്ചയും സജീവമാണ്.

'38285' എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഈ കമ്പനിയുടെ ആദ്യ വിലാസം ; ഇലഞ്ഞിക്കല്‍ ഹൗസ്. കലവൂര്‍. പി.ഓ. ആലപ്പുഴ എന്നായിരുന്നു. എന്നാല്‍ ; ബി 13. No: 42/1686. A1, എംപയര്‍ ബില്‍ഡിങ്. കോമ്പാറ. കൊച്ചി എന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ വിലാസം. ചെമ്മീന്‍ ബിസിനസിലൂടെ തുടങ്ങി റിയല്‍ എസ്റ്റേറ്റിലൂടെ വളര്‍ന്ന വ്യക്തിയാണ് ആലപ്പുഴ പള്ളിത്തോട് സ്വദേശി കിരണ്‍ മാര്‍ഷല്‍. പിണറായിയുടെ അടുപ്പക്കാരന്‍ എന്ന ലേബലിലാണ് ഒന്നരപതിറ്റാണ്ടായി അറിയപ്പെടുന്നത്. ഇടതുപക്ഷ കുടുംബാംഗമെന്നു സ്വയം പരിചയപ്പെടുത്തുന്നുണ്ടെങ്കിലും കിരണ്‍ സിപിഎമ്മില്‍ സജീവമായി പ്രവര്‍ത്തിച്ചതായി അറിയില്ലെന്നു നാട്ടുകാര്‍ പറയുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത കൊടികുത്തി വാണിരുന്ന ഘട്ടത്തിലാണ് ആലപ്പുഴയില്‍ കിരണിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്.
വള്ളംകളിയുടെ പേരിലുണ്ടായ ഗ്രൂപ്പ് പോരില്‍ അതു കൂടുതല്‍ പ്രകടമായി. വി എസ്. പക്ഷത്തെ പ്രമുഖനായ സി.കെ. സദാശിവന്റെ നേതൃത്വത്തില്‍ യു.ബി.സി. കൈനകരി നെഹ്റുട്രോഫി ജലമേളയില്‍ രണ്ടാം വരവിന് ഒരുങ്ങവേ, കിരണ്‍ ക്യാപ്റ്റനായി കോട്ടയം ജില്ലയില്‍ നിന്ന് ആര്‍പ്പൂക്കര നവജീവന്‍ ബോട്ട് ക്ലബ്ബ് രംഗത്തുവന്നത് പാര്‍ട്ടിക്കുള്ളിലും പുറത്തും വിവാദം ആളിക്കത്തിച്ചു. പിണറായിയുമായുള്ള അടുത്ത ബന്ധം പിന്നീട് കിരണിന് കൂടുതല്‍ കരുത്തായി. ബിസിനസിലെ വളര്‍ച്ചയ്ക്കൊപ്പം പൊതുരംഗത്തും സജീവമായി. തുറവൂരിലും ചെല്ലാനത്തും ജുവലറികള്‍ നടത്തിയെങ്കിലും അധികം മുന്നോട്ടു പോയില്ല. എരമല്ലൂരില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ആരംഭിച്ച കേരള കോഫീ ഹൗസിന്റെ ഉദ്ഘാടന ചടങ്ങിലുള്‍പ്പടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടായി.

പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കാര്‍ കിരണ്‍ വാങ്ങി ഏറെക്കാലം ഉപയോഗിച്ചു. അരൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ആലപ്പുഴയില്‍ എത്തിയ മുഖ്യമന്ത്രി വിശ്രമിച്ചതും ഭക്ഷണം കഴിച്ചതും കിരണിന്റെ വീട്ടിലായിരുന്നു. ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയായ കിരണിന് പൊലീസിലെ ഉന്നതരുമായും അടുപ്പമുണ്ട്. മന്ത്രിമാരും സിനിമതാരങ്ങളും റൈഫിള്‍ അസോസിയേഷനില്‍ എത്തിയിട്ടുണ്ട്. സൂപ്പര്‍താരം മമ്മൂട്ടി ഇവിടെയെത്തുകയും ഷൂട്ടിങ് പരിശീലനം നേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് കിരണ്‍ മാര്‍ഷലിന്റെ പേര് ഉയരുന്നത്.
സുനില്‍ ജേക്കബ്ബിന്റെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സി ഓഫീസ് സ്വകാര്യ പൊലീസ് സ്റ്റേഷന്‍ പോലെ പ്രവര്‍ത്തിക്കുകയാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് വിവാദമായിരുന്നു. 2015ലാണ് ഈ വിവാദം ഉണ്ടാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category