1 GBP = 96.00 INR                       

BREAKING NEWS

കൂടുവിടുന്ന കുഞ്ഞാടുകള്‍ 8-ാം ഭാഗം

Britishmalayali
പോള്‍ മണ്ഡലം

യൗസേപ്പിതാവിനെ ഷണ്ഡനാക്കുന്ന പുരോഹിതര്‍

'അങ്ങയുടെ വിരക്തഭര്‍ത്താവായ
യൗസേപ്പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ'' പ്രാര്‍ത്ഥന
ജോസഫിന് ദൈവം നല്‍കിയ ഭാര്യ ആയിരുന്ന മറിയം. ഒരു കൊച്ചു ഭവനത്തില്‍ ജീവിതകാലം മുഴുവന്‍ ഭാര്യയോടൊത്തു ജീവിച്ചിട്ട് അവര്‍ ദാമ്പത്യബന്ധം പുലര്‍ത്തിയില്ലെന്നും മറിയത്തെ ഒന്നു സ്പര്‍ശിച്ചിട്ടു പോലും ഇല്ലെന്നു പറയുന്നവര്‍ ജോസഫിനെ ഷണ്ഡനാക്കുകയല്ലേ ചെയ്യുന്നത്? യേശുവിന്റെ ഉയര്‍പ്പിനു ശേഷമാണ് ശിഷ്യന്മാര്‍ പോലും യേശുവില്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചത്. അപ്പോള്‍ പിന്നെ എന്തിന് ഇവര്‍ ദാമ്പത്യബന്ധം പുലര്‍ത്താതെ ജീവിക്കണം? ചില ബിഷപ്പുമാരും മറ്റും പറഞ്ഞിരിക്കുന്നത് യൗസേപ്പിന്റെ ആദ്യ ഭാര്യയിലുണ്ടായ മക്കളാണ് ഈ ''സഹോദരന്മാര്‍'' എന്ന്. കാരണം ബൈബിള്‍ വചനങ്ങളെ പ്രതിരോധിക്കുവാന്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല. അങ്ങനെ രാപകല്‍ അദ്ധ്വാനിച്ച് തന്റെ ഭാര്യയേയും മക്കളേയും പോറ്റി വളര്‍ത്തി വലുതാക്കിയ യൗസേപ്പിനു സഭ സമ്മാനിച്ചു നല്കിയ ഈ പേരുദോഷം യൗസേപ്പിതാവു സഹിക്കുമോ? മാത്രമല്ല ജോസഫ് വിരക്തനാണെന്നും മറിയത്തിനു വേറെ മക്കളുണ്ടെന്നും ബൈബിളില്‍ നിന്ന് തെളിയുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഭയാനകമായ അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. ഇവര്‍ എന്തിന് വചനത്തെ വളച്ചൊടിച്ച് ഇപ്രകാരം ദുര്‍മ്മേദസ് നിറയ്ക്കുന്നു? ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ച അവര്‍ക്ക് മക്കളുണ്ടായെന്നു പറയുന്നതിലെന്താണ് തെറ്റ്? മക്കളില്ല എന്നു പറയുന്നതല്ലേ അപമാനം? അതായത് യേശുവിനെ ഗര്‍ഭം ധരിച്ചപ്പോള്‍ മറിയം കന്യക ആയിരുന്നു അതിനുശേഷം അവര്‍ക്ക് സന്താനങ്ങള്‍ ഉണ്ടായി. ഇതു മാത്രമാണ് ബൈബിള്‍ ഇതേപ്പറ്റി  പറയുന്നത്. അതാണ് സത്യവും. അതിന് യാതൊരു മാറ്റവുമില്ല. അപ്പോള്‍ ഇങ്ങനെയും പ്രാര്‍ത്ഥിക്കാമല്ലോ അങ്ങയുടെ ഷണ്ഡന്‍ ഭര്‍ത്താവായ യൗസേപിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ -ഇതിലെന്താണ് തെറ്റ്.
യൗസേപ്പിതാവനെ സഭ അപമാനിക്കുന്നു.

യൗസേപ്പിതാനും മാതാവിനും യേശുവിനെ കൂടാതെ വേറെ സന്താനങ്ങളുണ്ടായിരുന്നുവെന്ന് ബൈബിളില്‍ നൂറുശതമാനവും കൃത്യതയോടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മറിയം നിത്യകന്യകയായിരുന്നുവെന്നു വരുത്തിതീര്‍ക്കാന്‍ കണ്ടുപിടിച്ച കുതന്ത്രം! നുണയ്ക്കു മേല്‍ നുണ! അവര്‍ക്കു വേറെ സന്താനങ്ങള്‍ ഇല്ലായിരുന്നു. പോലും!  അതിന് യൗസേപ്പിനെയും മറിയത്തേയും വിരക്തയായി ചിത്രീകരിച്ചിരിക്കുന്നു.

ഒരു കൂരയ്ക്കു കീഴില്‍ ഉണ്ടും ഉറങ്ങിയും വര്‍ഷങ്ങളോളം ജീവിച്ച അവര്‍ വിരക്തമായിരുന്നുവെന്നും ഭര്‍ത്യമതിയായി ജീവിച്ച മറിയത്തിനു  വേറെ സന്താനങ്ങള്‍ ഇല്ലായിരുന്നുവെന്നും പറയുന്നത് അവരെപറ്റി നുണയുണ്ടാക്കി അവരെ അപമാനിക്കുകയാണു ചെയ്യുന്നത്. അവര്‍ വിരക്തരായിരുന്നുവെന്ന് അവര്‍ അവകാശപ്പെടുന്നില്ലല്ലോ. പിന്നെ സഭ അവരെ നിര്‍ബന്ധപൂര്‍വ്വം വിരക്തയാക്കുന്നതെന്തിന്? ഇത് യൗസേപ്പിതാവിനെ വെറും ഷണ്ഡനായി ചിത്രീകരിക്കുന്ന വിക്രിയ അല്ലേ?

യൗസേപ്പും മറിയവും ജിവിച്ചിരുന്ന കാലഘട്ടത്തില്‍ കന്യകാത്വത്തിനോ ബ്രഹ്മചര്യത്തിനോ പ്രസക്തിയോ മേന്മയോ ഉണ്ടായിരുന്നില്ല മക്കള്‍ ഇല്ലാത്തവരെ ജനം അവജ്ഞയോടെയാണ് വീക്ഷീച്ചിരിന്നത്. യോഹന്നാനെ ഗര്‍ഭം ധരിച്ചപ്പോള്‍ മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായ അപമാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ചു എന്നുപറഞ്ഞ് എലിസബത്ത് സന്തോഷിക്കുന്നതായി കാണുന്നു. സന്താനലബ്ധിക്കായി ദാസിയെ പ്രാപിച്ച അബ്രാഹത്തിന്റെയും ഒന്നിലധികം ഭാര്യമാര് ഉണ്ടായിരുന്ന യാക്കോബിന്റെയും പാരമ്പര്യമാണുള്ളത്. സഭയിലെ മെത്രാന്മാരും ഡീക്കന്മാരും ഏക പത്‌നീവ്രതം അനുഷ്ഠിക്കുന്നവരായിരിക്കണമെ#്‌ന് വി. പൗലോസ് ഉദ്‌ബോധിപ്പിക്കുന്നുണ്ട്. അപ്പോള്‍ ആ കാലഘട്ടത്തില്‍ ബഹുഭാര്യത്വംപോലും ഉണ്ടായിരുന്നുവെന്നല്ലേ തെളിയുന്നത്.

അപ്പോള്‍ ഏക ഭാര്യാവ്രതനായിരുന്ന യൗസേപ്പ് ഭാര്യയെ പ്രാപിച്ചിട്ടില്ലെന്ന് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും. പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല (മത്തായി 2:5) ഇവിടെ പുത്രനെ പ്രസവിക്കുന്നവരെയെന്ന് എടുത്തു പറഞ്ഞിരിക്കുന്നതിനാല്‍ പിന്നീട് അറിഞ്ഞു എന്നല്ലേ അര്‍ത്ഥം? പിന്നെ എന്തിനാണ് യൗസേപ്പിനെ ഇത്തരത്തില്‍ വിഡ്ഢിവേഷം കെട്ടിക്കുന്നതും യൗസേപ്പിന്റെ പുരുഷത്വത്തെ അപമാനിക്കുന്നതും?

വിവാഹിതരായ ശേഷം വിരക്തമായി ജീവിച്ചവരാണ് ശ്രീരാമ കൃഷ്ണ പരമഹംസരും ശാരദാദേവിയും അവര്‍ രണ്ടുപേരും ഗൃഹസ്ഥാശ്രമം  വെടിഞ്ഞ് സന്യാസം സ്വീകരിച്ചു. യൗസേപ്പു മറിയവും യേശുവിന്റെ ജനനശേഷം ഗാര്‍ഹസ്ഥ്യം ഉപേക്ഷിച്ചതായോ സന്യാസിമാരേപ്പോലെ ജീവിച്ചതായോ പറയുന്നില്ല. മറിച്ച് മരണംവരെ ദാമ്പത്യ ജീവിതം നയിച്ചതായാണ് ബൈബിളില്‍ കാണുന്നത്. ബൈബിളില്‍ വ്യക്തമായി പറയുന്നു. മറിയത്തിനും യൗസേപ്പിനും വേറെ സന്താനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ലൈംഗികവൈകല്യം ഉള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒരുമിച്ചു ജീവിക്കുമ്പോള്‍ വിരക്തരായി ജീവിക്കാന്‍ സാധിക്കുകയില്ല. അങ്ങനെയാണ് ആ ദമ്പതികള്‍ ദാമ്പത്യ ധാര്‍മ്മം നിര്‍വ്വഹിക്കാത്തവരും പരസ്പരം തെറ്റു ചെയ്യുന്നവരും ആയിരിക്കണം.

അവര്‍ വിസ്മയ ഭരിതരായി ചോദിച്ചും ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ അവന്റെ അമ്മ ഇവന് ഈ ജ്ഞാനവും ശക്തിയും എവിടുന്നു കിട്ടി. അവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തില്‍ യാക്കോബ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്‍ (മത്തായി 13: 53: 56) മര്‍ക്കോസ് 6 19 -24 ലൂക്കാ 9 7-9) 
ഇവര്‍ (ശ്ലീഹന്മാര്‍) ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും  അവന്റെ സഹോദരന്മാരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. (അപ്പ. 1: 4)

മത്തായി 12: 46, മര്‍ക്കോസ് 3: 31-33 ലൂക്കാ 8-19 ഈ വാക്കുകളിലെല്ലാം യേശുവിന്റെ സഹോദരന്മാരെപ്പറ്റി സൂചിപ്പിക്കുന്ന. സുവിശേഷ കര്‍ത്താക്കള്‍ മൂന്നുപേരും ഒന്നുപോലെ വ്യക്തമായി പറയുന്ന ഈ വസ്തുത അബദ്ധമാണെന്ന് എങ്ങനെ വിശ്വസിക്കും. മറിയത്തിനു വേറെ മക്കളുണ്ടായിരുന്നുവെന്നും യൗസേപ്പു വിരക്തനായിരുന്നു എന്നും പറയുമ്പോള്‍ ഉണ്ടാകുന്ന സങ്കല്പം എത്ര ഭയാനകമാണെന്നു ചിന്തിക്കുക. മറ്റു നുണകഥകളെപ്പോലെ സഭ പഠിപ്പിക്കുന്ന ഒരു നുണകഥയാണിതും. പക്ഷേ ഈ നുണകഥ നിമിത്തം മറിയം സാഹിത്യ സൃഷ്ടികളിലും ചലച്ചിത്രങ്ങളിലും അവഹേളിക്കപ്പെട്ടു.

അതുകൊണ്ട് യൗസേപ്പിന്റെ വിരക്ത ഭര്‍ത്താവു സ്ഥാനം എടുത്തുകളയണം. തച്ചന്റെ പണിചെയ്ത് യേശുവിനെ സംരക്ഷിച്ചു വളര്‍ത്തിയതിനു സഭ നല്‍കിയ പ്രതിഫലമോ ഈ ഷണ്ഡന്‍ വിശേഷണം ശതാബ്ദങ്ങളായി യൗസേപ്പിനെ സഭ അപമാനിച്ചുകൊണ്ടിരിക്കുന്ന. ഇനിയെങ്കിലും അബദ്ധജടിലമായ ഈ വിശ്വാസം ഒഴിവാക്കുകയും പ്രാര്‍ത്ഥനയില്‍ നിന്ന് എടുത്തുകളയുകയും ചെയ്യേണ്ടിയിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category