1 GBP = 94.80 INR                       

BREAKING NEWS

ജനാര്‍ദ്ദനും ഭാര്യക്കും ഉണ്ടായിരുന്നത് മികച്ച ജോലിയും നല്ല ശമ്പളവും; ഏക മകനും എച്ച് പിയില്‍ നല്ല ജോലി; കഴിഞ്ഞിരുന്നത് ഉയര്‍ന്ന നിലയിലും; അബുദാബി മദീന സായിദിലെ ഫ്ളാറ്റില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത; അഞ്ച് പൈസ പോലും കടം വാങ്ങാത്ത കോഴിക്കോട്ടുകാരനും ഭാര്യയ്ക്കും സംഭവിച്ചത് എന്തെന്ന് ആര്‍ക്കും അറിയില്ല; ജനാര്‍ദ്ദനന്‍ പട്ടേരിയുടേയും മിനിജ ജനാര്‍ദ്ദനന്റേയും മരണ കാരണം തേടി യുഎഇ പൊലീസ്

Britishmalayali
kz´wteJI³

അബുദാബി: അബുദാബി മദീന സായിദിലെ ഫ്ളാറ്റില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മലാപ്പറമ്പ് ഫ്ളോറികന്‍ ഹില്ലില്‍ ജനാര്‍ദ്ദനന്‍ പട്ടേരി (57), ഭാര്യ മിനിജ ജനാര്‍ദ്ദനന്‍ (52) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് ഇവരുടെ മരണത്തില്‍ പുറത്തു വരുന്ന ആദ്യ സൂചനകള്‍. വര്‍ഷങ്ങളായി യുഎഇയിലുള്ള ഇവരുടെ മരണത്തില്‍ സര്‍വ്വത്ര ദുരൂഹതയാണ്.

ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഇവര്‍ക്കില്ലെന്ന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും പറയുന്നു. ഈ ആത്മഹത്യകളുടെ ഞെട്ടലില്‍ നിന്ന് യുഎഇയിലെ മലയാളി സമൂഹവും മോചിതരായിട്ടില്ല. സാമ്പത്തികമായി ജനാര്‍ദനന് പ്രശ്നമുള്ളതായി ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം.

ജനാര്‍ദനന്‍ അബുദാബിയിലെ ഒരു ട്രാവല്‍സില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ മിനിജ സ്വകാര്യ കമ്പനിയില്‍ ഓഡിറ്റിങ് അസിസ്റ്റന്റും. ഒരേയൊരു മകനാണ് ദമ്പതികള്‍ക്കുള്ളത്. സുഹൈല്‍ ജനാര്‍ദ്ദനന്‍. അബുദാബിയില്‍ പഠിച്ച ശേഷം സുഹൈല്‍ ഓസ്ട്രേലിയയില്‍ ഉപരിപഠനം നടത്തിയിരുന്നു. പിന്നീട് ബംഗലൂരു എച്ച്പിയില്‍ ജോലിയില്‍ പ്രവേശിപ്പിച്ചു. പരേതനായ സിദ്ധാര്‍ഥന്റെയും പുന്നത്തു സരസയുടെയും മകനാണ് ജനാര്‍ദ്ദനന്‍. കെ.ടി. ഭാസ്‌കരന്‍ തയ്യിലിന്റെയും ശശികലയുടെയും മകളാണ് മിനിജ.

ആരോടും അഞ്ച് പൈസ പോലും കടം വാങ്ങാത്ത വ്യക്തിയായിരുന്നു ജനാര്‍ദ്ദനന്‍ പട്ടേരി. എന്നിട്ടും, എന്തിനാണ് ജീവിതത്തിന് പൂര്‍ണവിരാമമിട്ടത് എന്നത് സങ്കീര്‍ണമായ പ്രശ്നമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ജനാര്‍ദനും ഭാര്യക്കും മികച്ച ജോലിയും ശമ്പളവുമാണുള്ളത്. ഏക മകനും നല്ല ജോലിയിലാണ്. അതുകൊണ്ട് തന്നെ ആത്മഹത്യാവാദം ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.

ബെംഗളൂരുവില്‍ എഞ്ചിനീയായി ജോലി ചെയ്യുന്ന ഏക മകന്‍ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. സുഹൃത്തുക്കളും പരിചയക്കാരും ശ്രമിച്ചിട്ടും ഇരുവരെയും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ അബുദാബി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഫ്ളാറ്റിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനാര്‍ദ്ദനന് ദിവസങ്ങള്‍ക്ക് മുമ്പ് ജോലി നഷ്ടപ്പെട്ടിരുന്നുവെന്നും സൂചനയുണ്ട്. താമസിക്കുന്ന ഫ്ളാറ്റിന്റെ വാടകയും കുടിശ്ശികയുണ്ടായിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഇതൊന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.

സുഹൈല്‍ ജനാര്‍ദനന്‍ ഇമെയില്‍ മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബൂദബി പൊലീസ് ഫ്ളാറ്റിന്റെ വാതില്‍ ഇടിച്ചു തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ജീവനൊടുക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അബൂദബി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category