1 GBP = 93.50 INR                       

BREAKING NEWS

ഒരു ദിവസം 15 പുരുഷന്മാര്‍ക്കൊപ്പം വരെ കിടക്കേണ്ട ഗതികേട്; ഗര്‍ഭിണിയായപ്പോള്‍ പോലും ഒഴിവില്ല; റൊമേനിയന്‍ പെണ്‍കുട്ടിയെ ലണ്ടനില്‍ എത്തിച്ച് വേശ്യാലയം നടത്തിയ യുവ സഹോദരങ്ങള്‍ക്ക് 30 വര്‍ഷം വീതം തടവ്

Britishmalayali
kz´wteJI³

ലൈംഗിക അടിമയായി വച്ച് വേശ്യാലയം നടത്തിയ രണ്ട് യുവ സഹോദരങ്ങള്‍ക്ക് തടവു ശിക്ഷ വിധിച്ചു. ഇല്‍സിസ് ഡുമിട്രു എന്ന 19 കാരനും അയാളുടെ സഹോദരന്‍ ലോണ്‍ ഡുമിട്രു എന്ന 24 കാരനുമാണ് ലണ്ടനിലെ കോടതി 30 വര്‍ഷത്തെ തടവ് വിധിച്ചത്. ഫാക്ടറിയില്‍ ജോലി ശരിയാക്കാം എന്ന് വ്യാമോഹിപ്പിച്ച് ലണ്ടനിലെത്തിച്ച പെണ്‍കുട്ടിയെ ദിവസേന 15 പുരുഷന്മാര്‍ക്കൊപ്പം വരെ കിടക്ക പങ്കിടാന്‍ ഇവര്‍ നിര്‍ബന്ധിക്കുമായിരുന്നത്രെ. അവസാനം ഒരു ഉപഭോക്താവില്‍ നിന്നും പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ പോലും ജോലി തുടരാന്‍ നിര്‍ബന്ധിച്ചിരുന്നു.

റൊമാനിയയില്‍ നിന്നും ബ്രിട്ടനിലെത്തിയ ആദ്യ ദിവസം മുതല്‍ തന്നെ ഈ 20 കാരിക്ക് ഉപഭോക്താക്കളെ സംതൃപ്തി പെടുത്തേണ്ടതായി വന്നു. ഈ സഹോദരങ്ങള്‍ക്ക് ആവശ്യമായ പണം സമ്പാദിച്ചു നല്‍കിയില്ലെങ്കില്‍ ക്രൂരമായ ശിക്ഷകള്‍ക്ക് വിധേയയാകേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഈ പെണ്‍കുട്ടിയെ വേശ്യാവൃത്തിയിലേക്ക് കൊണ്ടുവന്നത്. ആദ്യനാളുകളില്‍ തന്നെ ഒരു ഉപഭോക്താവുമായി ഇടപഴകുമ്പോള്‍ കോണ്ടം പൊട്ടിയതുവഴിയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന് പോലീസ് പറഞ്ഞു.

ഏഴുമാസം ഗര്‍ഭമുള്ളപ്പോള്‍, അകത്ത് കുട്ടിയുടെ അനക്കം കേള്‍ക്കാത്തതിനാല്‍ കുട്ടി മരണപ്പെട്ടു എന്നുവരെ ഇവര്‍ ഭയപ്പെട്ടിരുന്നു. നിര്‍ബന്ധിച്ച്, ഗര്‍ഭം അലസിപ്പിക്കാന്‍ ഉള്ള ഒരു ശ്രമം നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്തരത്തില്‍ ഉള്ള ഭയം ജനിച്ചത്. എന്തായാലും പെണ്‍കുട്ടി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി എന്നും കുട്ടി ആരോഗ്യവാനായി ഇരിക്കുന്നു എന്നും പോലീസ് പറഞ്ഞു. ഇതിനിടയില്‍ എത്തിയ ഒരു ഉപഭോക്താവ് ഈ യുവതിയോട് റൊമാനിയയിലെ ബന്ധുക്കളുമായി ബന്ധപ്പെടാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഈ യുവതി തന്റെ വിധിവൈപരീത്യം തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് വേശ്യാലയത്തില്‍ നിന്നും രക്ഷപ്പെടാനായത്.

ഒരാഴ്ച്ചക്കകം തിരിച്ചെത്തിയ അജ്ഞാതനായ ഈ ഉപഭോക്താവ് ഈ യുവതിക്ക് ഒരു ചെറിയ മൊബൈല്‍ ഫോണ്‍ നല്‍കുകയായിരുന്നു. ഇത് അവര്‍ ഒളിപ്പിച്ചു വയ്ക്കുകയും തന്നെ തടവിലാക്കിയ സഹോദരങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് റൊമാനിയയിലുള്ള തന്റെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ ഈ കുടുംബം റോമാനിയന്‍ അധികാരികളുമായി ബന്ധപ്പെടുകയും അതിനുശേഷം ബ്രിട്ടനിലെ റൊമാനിയന്‍ കോണ്‍സുലേറ്റ് ബ്രിട്ടീഷ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, ഈ യുവതി ആദ്യമായി ലണ്ടനില്‍ എത്തിയപ്പോള്‍, ഇവരെ ലൂട്ടന്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ സഹോദരങ്ങള്‍ ഇവരെ സൗത്ത് ഈസ്റ്റ് ലണ്ടനിലെ പ്ലംസ്റ്റഡിലുള്ള ഒരു വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ മറ്റ് രണ്ട് റൊമാനിയന്‍ സ്ത്രീകളും താമസിക്കുന്നുണ്ടായിരുന്നു. ഈ യുവതിയുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും ഇവര്‍ പിടിച്ചുവച്ചു.

അതേ ദിവസം വൈകിട്ട് അവളോട് സെക്സി വസ്ത്രങ്ങള്‍ ധരിച്ച് തയ്യാറാകാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ജോലിക്കെന്നും പറഞ്ഞ് നോര്‍ത്ത് ലണ്ടനിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അവള്‍ക്ക് ഒരു ചെറിയ ബാഗില്‍ കുറച്ച് വൈപ്പുകളും കോണ്ടമും നല്‍കി തെരുവില്‍ ജോലിചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഇതിന് വിസമ്മതിച്ച യുവതിയെ ലോണ്‍ ഡുമിട്രു, തലയ്ക്ക് അടിച്ച് കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും പോലീസ് പറയുന്നു.

അക്രമം ഭയന്ന് അവര്‍ സഹോദരങ്ങളെ അനുസരിച്ച് തെരുവില്‍ വേശ്യാവൃത്തി നടത്താന്‍ ആരംഭിച്ചിരുന്നു. ദിവസേന 10 മുതല്‍ 15 ഉപഭോക്താക്കളെ വരെ അവര്‍ സ്വീകരിച്ചിരുന്നു എന്നും ചില ദിവസങ്ങളില്‍ 1000 പൗണ്ട് വരെ സമ്പാദിച്ചിരുന്നു എന്നും പോലീസ് പറയുന്നു. ഈ പണമെല്ലാം ഉടനടി സഹോദരങ്ങള്‍ വാങ്ങുമായിരുന്നത്രെ. വീടിനുള്ളില്‍ ബന്ധനസ്ഥയായ യുവതിക്ക് ഒറ്റക്ക് വെളിയില്‍ പോകുവാന്‍ അനുവാദമുണ്ടായിരുന്നില്ല. മാത്രമല്ല, പലപ്പോഴും ഡുമിട്രു സഹോദരങ്ങള്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും പോലീസ് പറഞ്ഞു.

റൊമാനിയന്‍ കോണ്‍സുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥരാണ് ഇവര്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. ഇവരുടെ വാസസ്ഥലം കണ്ടെത്തിയ ഉടനെ പോലീസ് എത്തി ഈ രണ്ട് സഹോദരങ്ങളേയും അറസ്റ്റ് ചെയ്യുകയായിരുന്നു. നിര്‍ബന്ധിത വേശ്യാവൃത്തിയും ശരീരത്തിന് പരിക്ക് ഉണ്ടാക്കുന്നതും നിയന്ത്രിക്കുന്ന ആധുനിക അടിമത്ത നിരോധന നിയമം അനുസരിച്ചായിരുന്നു അറസ്റ്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category