1 GBP = 98.20 INR                       

BREAKING NEWS

ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ നാളെ രാഗസുന്ദര വിരുന്നൊരു ക്കാന്‍ തെരേസ, ജോര്‍ജ്ജ്, ലിസ് മരിയ സഹോദരങ്ങളോടൊപ്പം റോസ്‌മേരി ബെന്നിയും

Britishmalayali
കുര്യന്‍ ജോര്‍ജ്ജ്

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) സംഗീതത്തിന്റെ വാദ്യ വിസ്മയം തീര്‍ക്കാന്‍ എത്തുന്നത്  സ്റ്റോക്കില്‍ നിന്നുള്ള സഹോദരങ്ങള്‍ തെരേസ മാത്തച്ചനും, ജോര്‍ജ്ജ് മാത്തച്ചനും, ലിസ് മരിയ മാത്തച്ചനും ഒപ്പം കൂട്ടുകാരി റോസ് മേരി ബെന്നിയും.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ പാട്ടിന്റെ വിരുന്നൊരുക്കാന്‍ എത്തുന്ന തെരേസ വയലിനിലും ജോര്‍ജ്ജ് പിയാനോയിലും ലിസ് മരിയ ചെല്ലോയിലും റോസ്‌മേരി ഫ്‌ളൂട്ടിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ രാഗ മേള വിസ്മയം തീര്‍ക്കാന്‍ എത്തുകയാണ്.

വയലിന്‍ തന്ത്രികളില്‍ രാഗ വിസ്മയം തീര്‍ക്കുന്ന തെരേസ ഇതിനോടകം വയലിനില്‍ ഗ്രേഡ് 7 കരസ്ഥമാക്കി കഴിഞ്ഞു. കഴിഞ്ഞ 8 വര്‍ഷമായി വയലിനില്‍ പരിശീലനം തുടരുന്ന തെരേസ സ്റ്റോക്ക് സെന്റ്. ജോസഫ്‌സ് കോളേജില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിനിയാണ്. സെന്റ്. ജോസഫ്‌സ് സീനിയര്‍ ഓര്‍ക്കസ്ട്രയില്‍ അംഗമായ ഈ 15 വയസ്സ്‌കാരി ഇംഗ്‌ളീഷ്, സീറോ മലബാര്‍ ചര്‍ച്ച് കൊയറുകളിലും സജീവ സാന്നിദ്ധ്യമാണ്. ലോക്ക് ഡൌണ്‍ കാലത്ത് തങ്ങളുടെ അയല്‍വാസികള്‍ക്ക് വേണ്ടി സംഗീത പരിപാടികള്‍ സംഘടിപ്പിച്ച തെരേസ തന്റെ സഹോദരങ്ങള്‍ക്ക് വയലിനില്‍ പരിശീലനവും നല്‍കുന്നുണ്ട്.

പിയാനോയില്‍ രാഗ മുത്തുകള്‍ പൊഴിക്കുന്ന ജോര്‍ജ്ജ് സ്റ്റോക്ക് സെന്റ്. ജോസഫ്‌സ് കോളേജില്‍  ഇയര്‍ 9 വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ 7 വര്‍ഷമായി പിയാനോ പരിശീലനം തുടരുന്ന ജോര്‍ജ്ജ് ഇപ്പോള്‍ ഗ്രേഡ് 7 പൂര്‍ത്തിയാക്കി കഴിഞ്ഞു. സെന്റ്. ജോസഫ്‌സ് സീനിയര്‍ ഓര്‍ക്കസ്ട്രയില്‍ അംഗമായ ഈ 14 വയസ്സ്‌കാരന്‍ ഇംഗ്‌ളീഷ്, സീറോ മലബാര്‍ ചര്‍ച്ച് കൊയറുകളിലും സജീവമാണ്. ലോക്ക് ഡൌണ്‍ സമയത്ത് അയല്‍വാസികള്‍ക്ക് വേണ്ടി തന്റെ കലാ വൈഭവം പ്രകടിപ്പിച്ച ജോര്‍ജ്ജ് തന്റെ സഹോദരങ്ങള്‍ക്ക് പിയാനോയില്‍ പരിശീലനവും നല്‍കുന്നു.

വയലിന്‍ കുടുംബത്തില്‍ പെട്ട ചെല്ലോ എന്ന സംഗീതോപകരണത്തില്‍ കഴിഞ്ഞ 6 വര്‍ഷമായി പരിശീലനം തുടരുന്ന ലിസ് മരിയ തന്റെ മൂത്ത സഹോദരങ്ങള്‍ പഠിക്കുന്ന സ്റ്റോക്ക് സെന്റ്. ജോസഫ്‌സ് കോളേജില്‍ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയാണ്. ഗ്രേഡ് 6 ല്‍ പരിശീലനം തുടരുന്ന ഈ 13 വയസ്സ്‌കാരി സെന്റ്. ജോസഫ്‌സ് സീനിയര്‍ ഓര്‍ക്കസ്ട്രയില്‍ അംഗമാണ്. ലോക്ക് ഡൌണ്‍ സമയത്ത് വൃദ്ധരായ അയല്‍വാസികള്‍ക്ക് വേണ്ടി തന്റെ സഹോദരങ്ങള്‍ക്കൊപ്പം സംഗീത പരിപാടികള്‍ സംഘടിപ്പിച്ച ലിസ് മരിയ ഇംഗ്‌ളീഷ്, സീറോ മലബാര്‍ ചര്‍ച്ച് കൊയറുകളിലും സജീവമാണ്. തന്റെ സഹോദരങ്ങള്‍ക്ക് പരിശീലനം നല്‍കുവാനും ലിസ് മരിയ ശ്രദ്ധിക്കുന്നുണ്ട്. 

സ്റ്റോക്കിലെ മാത്യു ജോര്‍ജ്ജ് - മരിയ മാത്തച്ചന്‍ ദമ്പതികളുടെ മക്കളായ ഈ സഹോദരങ്ങള്‍ തങ്ങളുടെ ഇളയ സഹോദരങ്ങള്‍ക്കും സംഗീതോപകരണങ്ങളില്‍ പരിശീലനം നല്‍കുന്നുണ്ട്. നിരവധി വേദികളില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച ഈ സഹോദരങ്ങള്‍ പഠനത്തിലും മുന്‍നിരയില്‍ തന്നെയാണ്.

ഫ്‌ളൂട്ടില്‍ സപ്തസ്വരങ്ങള്‍ തീര്‍ക്കുന്ന റോസ്‌മേരി കഴിഞ്ഞ നാലു വര്‍ഷമായി പരിശീലനം തുടരുകയാണ്. ന്യൂകാസില്‍ അണ്ടര്‍ ലൈം സെന്റ്. ജോണ്‍ ഫിഷര്‍ കോളേജില്‍ ഇയര്‍ 7 വിദ്യാര്‍ത്ഥിനിയായ റോസ്‌മേരി, കോളേജ് വിന്‍ഡ് ബാന്‍ഡ് ടീം അംഗം കൂടിയാണ്. നിരവധി വേദികളില്‍ തന്റെ കലാമികവ് പ്രദര്‍ശിപ്പിച്ചിട്ടുള്ള റോസ്‌മേരി സ്‌കൌട്ടിലും അംഗമാണ്. പഠനത്തിലും സംഗീതത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ 12 വയസ്സ്‌കാരി കരാട്ടേയിലും പരിശീലനം തുടരുന്നു. സ്റ്റോക്കിലെ ബെന്നി ജേക്കബ് - സെല്ലി ബെന്നി ദമ്പതികളുടെ മകളാണ് റോസ്‌മേരി.

പാട്ടഴകിന്റെ വര്‍ണ്ണ വിസ്മയം തീര്‍ക്കാന്‍ എത്തുന്ന ഈ കൌമാര പ്രതിഭകള്‍ക്ക് പിന്തുണയേകാന്‍ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്‌കാരിക വേദിയുടെ ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗെദറില്‍ നാളെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സ്വാഗതം ചെയ്യുന്നു.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category