1 GBP = 98.20 INR                       

BREAKING NEWS

യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എന്‍ഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക! അതേ എന്‍ഐഎയുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തിയുടെ ഇന്നത്തെ അവസ്ഥ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി! ആളുകള്‍ ദൈവവിശ്വാസികളായിപ്പോകുന്നതില്‍ എങ്ങിനെ തെറ്റുപറയാനാകും? ജോയ് മാത്യുവിന്റെ പോസ്റ്റ് വൈറല്‍

Britishmalayali
kz´wteJI³

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ നീളുമ്പോള്‍ പന്തീരാങ്കാവ് സംഭവം പരോക്ഷമായി സൂചിപ്പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. വിദ്യാര്‍ത്ഥികളായ അലന്‍, താഹ എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടികൂടി, യുഎപിഎ ചുമത്തുകയും എന്‍ഐഎ അന്വേഷണത്തിന് വഴിയൊരുക്കുകയും ചെയ്ത സംഭവമാണ് ചര്‍ച്ചയാക്കുന്നത്..

മുഖ്യമന്ത്രിയുടെ ഓഫീസിന് ഇപ്പോള്‍ എന്‍ഐഎ അന്വേഷണത്തെ നേരിടേണ്ടിവന്നത് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എന്‍ഐഎയ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടിയാണെന്ന് ജോയ് മാത്യും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കവി സച്ചിദാനന്ദന്റെ കവിതയില്‍നിന്നുള്ള വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫേയ്‌സ്ബുക്ക് കുറിപ്പ്.

ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

'ഒരമ്മയുടെ കണ്ണുനീരിനു
കടലുകളില്‍
ഒരു രണ്ടാം പ്രളയം
ആരംഭിക്കാന്‍ കഴിയും
മകനേ
കരുണയുള്ള മകനേ
ഏത് കുരുടന്‍ ദൈവത്തിനു വേണ്ടിയാണ്
നീ ബലിയായത് ?'

പ്രിയ കവി സച്ചിദാനന്ദന്‍ എഴുതിയ വരികളാണിത്. എത്ര അര്‍ഥവത്താണീ
വരികള്‍ എന്ന് ഇതാ കാലം തെളിയിക്കുന്നു .യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ
വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക!
അതേ NIA യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തി യുടെ ഇന്നത്തെ അവസ്ഥ!
അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി!
ആളുകള്‍ ദൈവവിശ്വാസികളായിപ്പോകുന്നതില്‍
എങ്ങിനെ തെറ്റുപറയാനാകും?

അറിയിപ്പ്:
കമന്റുകള്‍ NIA നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category