kz´wteJI³
കേരളത്തെ കോവിഡ് പിടി മുറുക്കിയിരിക്കുകയാണ്. ഒരു രോഗിയും രണ്ട് രോഗിയുമൊക്കെയുണ്ടായിരുന്നപ്പോള്‍ നമ്മള് ഭയന്ന് കരുതലോടെ വീട്ടിലിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മള് പുറത്തിറങ്ങി രോഗം ചോദിച്ച് വാങ്ങുന്നു. ഔദ്യോഗികമായി തന്നെ ഒരു ദിവസം ആയിരത്തിലധികം രോഗികള്‍ നമ്മുടെ ശീലമായിക്കഴിഞ്ഞിരിക്കുന്നു. വരും ദിവസങ്ങളില്‍ അത് രണ്ടായിരവും മൂവായിരവുമായി വളരുകയും ഒന്നോ ഒന്നരയോ മാസത്തിനകം കേരളത്തില്‍ ഒരു ലക്ഷത്തില്‍ അധികം രോഗികള്‍ വരെ ഉണ്ടാവുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തിങ്കളാഴ്ചയോടു കൂടി ഒരു പക്ഷെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സംഭവിച്ചെന്ന് വരാം. എങ്ങനെയാണ് നമ്മള് ഇങ്ങനെയായിത്തീര്‍ന്നത് എന്ന് ആലോചിക്കേണ്ടതാണ്. കരുതലുള്ള സര്‍ക്കാരാണ്. എല്ലാ രോഗങ്ങളെയും തടയാന്‍ കരുത്തുള്ള സര്‍ക്കാരാണ് എന്ന് അവകാശപ്പെട്ടപ്പോഴും രാജ്യത്തെ തന്നെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേയ്ക്ക് എങ്ങനെയാണ് നമ്മള് നീങ്ങിയത്. അതേക്കുറിച്ച് ഒരുപാട് ചര്‍ച്ചകളും ആലോചനകളും നടന്നു.
ഒന്ന് തീര്‍ത്ത് പറയാം. ആദ്യഘട്ടത്തിലെ ഫലപ്രാപ്തിയുള്ള നിലപാടുകള്‍ മാര്‍ക്കറ്റ് ചെയ്ത് വോട്ട് നേടുന്നതിനുള്ള തിരക്കില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനത്തിലേയ്ക്കുള്ള സമയം കളയാന്‍ നമുക്ക് സാധിച്ചില്ല. സര്‍ക്കാരിന് സാധിച്ചില്ല. അത് പ്രതിപക്ഷത്തിന്റെ കുഴപ്പമായി വേണമെങ്കില്‍ ിപിഎമ്മിന് പറഞ്ഞുനില്‍ക്കാം. എന്നാല്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ട്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നാട്ടുകാര്‍ക്കും. എന്നാല്‍ കൂടുതല്‍ ഉത്തരവാദിത്തം സര്‍ക്കാരിന് തന്നെയാണ്. നാട്ടുകാര്‍ സര്‍ക്കാരിനെ വിശ്വസിക്കാത്ത സാഹചര്യം രൂപപ്പെട്ടതുകൊണ്ടാണ് നാട്ടുകാര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിയമലംഘനത്തിനും ലോക്ക് ഡൗണ്‍ ലംഘനത്തിനുമൊക്കെ തുനിഞ്ഞിറങ്ങിയത് എന്നോര്‍ക്കുക. നാട് സമ്പൂര്‍ണമായി അടച്ചിടേണ്ട സമയത്ത് ഇളവുകള്‍ കൊടുക്കുകയും ചിലരെ പ്രീണിപ്പിക്കുന്നതിന് വേണ്ടി ചിലരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും അനാവശ്യമായ ഇളവുകള്‍ കൊടുക്കുകയും ഒക്കെ ചെയ്തത് ഈ അവസ്ഥയ്ക്ക് കാരണമായി.
പ്രവാസികളെയും മരുനാട്ടുകാരെയും ഇങ്ങോട്ട് എത്തിക്കുമ്പോള്‍ അവരില്‍ നിന്ന് രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കാതിരുന്നത് ഈ അവസ്ഥയ്ക്ക് കാരണമായി. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാവപ്പെട്ട ഗ്രാമങ്ങളില്‍ ഈ രോഗമുണ്ടായാല്‍ അത് പടരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്ന് തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള പ്രതിരോധ നടപടികള്‍ എടുക്കുന്നതില്‍ പരാജയപ്പെട്ടത് ഈ സാഹചര്യത്തിന് കാരണമായി. ഏറ്റവും ഖേദകരമായ സാഹചര്യം ഈ രോഗത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ദൗത്യം സര്‍ക്കാര്‍ നിറവേറ്റുന്നില്ല എന്നതാണ്. ഒരു നാട്ടില്‍ രോഗമുണ്ടായാല്‍ നമുക്ക് എളുപ്പത്തില്‍ പറയാം. മാസ്ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം, കൈ കഴുകണം. ഈ മൂന്ന് കാര്യങ്ങള്‍. ഒന്നുകൂടി കൂട്ടിച്ചേര്‍ക്കാം.
ആവശ്യമില്ലാതെ പുറത്തിറങ്ങരുത് എന്ന്. എന്നാല്‍ ഇതിന് അപ്പുറത്തേയ്ക്ക് ഈ രോഗം സാമൂഹ്യവ്യാപനമായി മാറുന്നത് തടയേണ്ട ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റിയില്ല. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ രോഗം വരുന്നതിനുള്ള സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള സമീപനങ്ങള്‍ സ്വീകരിക്കാതെ അവരെ മീന്‍ പിടിക്കുന്നതിനും, മീന്‍ വില്ക്കുന്നിതും മറ്റു സാധനങ്ങള്‍ വാങ്ങുന്നതിനും ഒക്കെ അനുവദിച്ചിടത്ത്, അതായത് അവരോട് വേണ്ടായെന്ന് പറയുന്നതിന് മുന്‍പ് അവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുമൊന്നും കൊടുക്കാതെ നടത്തിയ ഇടപെടലിന്റെ ദുരന്തമാണിത്. ഏറ്റവും സങ്കടകരമായ കാര്യം രോഗവ്യാപനത്തിന്റെ ആഴം വ്യക്തമാവാതെയിരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ കണക്കുകളില്‍ നടത്തുന്ന നാടകമാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam